ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ സ്വന്തം ചെലവിലാണ് കോവിഡ് പരിശോധന നടത്തേണ്ടത്. കര, നാവിക മാർഗം എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്കും ഇതേ മാർഗരേഖ തന്നെയാണ് ഉള്ളത്.
യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബോട്സ്വാന, ചൈന, ഘാന, മൗറീഷ്യസ്, ന്യൂസിലൻഡ്, സിംബാബ്വേ, ടാൻസാനിയ, ഹോങ്കോംഗ്, ഇസ്രയേൽ, കോംഗോ, എത്യോപ്യ, കസാഖ്സ്ഥാൻ, കെനിയ, നൈജീരിയ, ടുണീഷ്യ, സാംബിയ എന്നിവയാണ് ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ ഉള്ളത്.