പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എട്ട് ഡാമിൽ റെഡ് അലർട്ട്; രണ്ടിടത്ത് ഓറഞ്ച്സംസ്ഥാനത്ത് എട്ട് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ ഇടുക്കി, കല്ലാർകുട്ടി, കുണ്ടള, ലോവർ പെരിയാർ, പൊന്മുടി, പത്തനംതിട്ട ജില്ലയിലെ കക്കി (ആനത്തോട്), തൃശൂർ ജില്ലയിലെ ഷോളയാർ- പൊരിങ്ങൽകുത്ത് ഡാമുകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടി, പത്തനംതിട്ട ജില്ലയിലെ പന്പ ഡാമുകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട ജില്ലയിലെ മൂഴിയാറിൽ യെല്ലോ അലർട്ടും എറണാകുളം ജില്ലയിലെ ഇടമലയാറിൽ ബ്ലൂ അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ കല്ലാർ, ഇരട്ടയാർ, ആനയിറങ്കൽ, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, വയനാട് ജില്ലയിലെ ബാണാസുര എന്നിവിടങ്ങളിൽ മുന്നറിയിപ്പില്ല. റെഡ് അലർട്ട് മൂന്നാംഘട്ട അറിയിപ്പാണ്. ഓറഞ്ച് രണ്ടാം ഘട്ടത്തിന്റയും ബ്ലൂ ഒന്നാം ഘട്ടത്തിന്റെയും മുന്നറിയിപ്പാണ്.