HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
പ്രമാണങ്ങൾ
ഒന്നാം പ്രമാണം: ഈജിപ്തിലെ അടിമത്തത്തിൽനിന്ന് നിന്നെ വിമോചിപ്പിച്ച നിന്റെ ദൈവമായ കർത്താവ് ഞാനാകുന്നു; ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.
ഇസ്രായേൽ ജനവും അവരെ അടിമത്തത്തിൽനിന്നു വിമോചിപ്പിച്ചു സ്വതന്ത്ര ജനമാക്കിയ അവരുടെ ദൈവമായ യാഹ്വെയുമായുള്ള ഉടമ്പടിയാണ് ഈ പ്രമാണത്തിന്റെ അടിസ്ഥാനം. അത് വിഭാവനം ചെയ്യുന്ന പരസ്പരധർമത്തിലൂന്നിയ ഞാൻ-നീ ബന്ധത്തിന്റെ വിശ്വസ്തതയും തനിമയും കാത്തുസൂക്ഷിക്കണമെന്നാണ് ഈ പ്രമാണം നിഷ്കർഷിക്കുന്നത്.
ഏകദൈവ വിശ്വാസിയായ ഒരു വ്യക്തി, താൻ സത്യദൈവമായി ഏറ്റുപറയുകയും ആശ്രയിക്കുകയും ചെയ്യുന്നവനിലുള്ള ഏകാഗ്രചിത്തമായ വിശ്വാസമാണ് ഒന്നാം പ്രമാണത്തിലൂടെ ഏറ്റുപറയുക. തങ്ങൾക്കുവേണ്ടി നിലകൊള്ളുമെന്നുറപ്പുള്ള ദൈവത്തിൽ പൂർണമായ ആശ്രയം വയ്ക്കാനുള്ള കല്പനയും ക്ഷിപ്രകാര്യസാധ്യത്തിനായി ഈ ദൈവത്തെ മറന്നു മറ്റു ശക്തികൾക്കു പുറകെ ഒരു പൂവിൽനിന്നു മറ്റൊന്നിലേക്ക് തത്തിപ്പറക്കുന്ന ശലഭത്തെപ്പോലെ ചഞ്ചലചിത്തരായി പതറിനടക്കരുതെന്ന താക്കീതും ഈ പ്രമാണത്തിൽ ഉൾക്കൊള്ളുന്നു.
മർത്യനിൽനിന്നു തികച്ചും വ്യത്യസ്തനും അവനതീതനുമായ ദൈവത്തെ അവൻ മെനയുന്ന വിഗ്രഹങ്ങളിലൂടെ വരുതിയിലാക്കി, ദൈവത്തിന്റെ സൃഷ്ടിയിൽ ഒന്നു മാത്രമായ മനുഷ്യൻ തനിക്കു നൽകപ്പെട്ടിരിക്കുന്ന ബുദ്ധിവൈഭവത്തിന്റെ അഹന്തയിൽ സൃഷ്ടാവായി സ്വയം അവരോധിക്കാനുമുള്ള ശ്രമത്തെയാണ് ഈ പ്രമാണം വിലക്കുന്നത്. തനിക്കതീതമായവനെ തിരസ്കരിച്ചു തന്റെ ശക്തിയെ ദൈവികതയായി പ്രതിഷ്ഠിക്കുന്നതു വിഗ്രഹാരാധനയാവും.
മനുഷ്യനെ ക്രിയാത്മകമായും നേരെയും വഴിനടത്താൻ കെല്പുള്ള ദൈവത്തിലുള്ള അചഞ്ചലമായ ആശ്രയത്വവും അവിടുത്തെ ഏക ദൈവമായി അംഗീകരിക്കുന്നതുമാണല്ലൊ ഈ പ്രമാണം നിഷ്കർഷിക്കുന്നത്. സത്യദൈവത്തിൽനിന്നു നമ്മെ അകറ്റാൻ പ്രേരണ നൽകുന്ന ആകർഷണങ്ങളിൽനിന്നും പ്രത്യയശാസ്ത്രങ്ങളിൽ നിന്നും വ്യവഹാരങ്ങളിൽ നിന്നും ഒഴിഞ്ഞു നില്ക്കാനുള്ള ആഹ്വാനമാണ് ഈ പ്രമാണണത്തിന്റെ ഊന്നൽ.
ആധുനിക കാലത്തെ കപടദൈവങ്ങളായി ചിന്തകന്മാർ ചൂണ്ടിക്കാണിക്കുന്നത് അവിടെയും ഇവിടെയും കാണുന്ന പ്രതിമകളോ, ദൈവദർശനോന്മുഖമായ തിരുസ്വരൂപങ്ങളോ അല്ല, മറിച്ച്, ദൈവത്തിന്റെ സ്ഥാനത്തു പൂവിട്ടുപൂജിച്ചു തങ്ങളെത്തന്നെ അടിയറവു വച്ചിരിക്കുന്ന കൊള്ളലാഭോന്മുഖമായ കമ്പോളസംസ്കാരവും തെറ്റായ ഭൗതികവാദവുമാണ്. ചുരുക്കത്തിൽ, ദൈവത്തിനു കൊടുക്കേണ്ട ആരാധന, മറ്റൊന്നിനും നൽകാതിരിക്കുക എന്നതാണ് ഒന്നാം പ്രമാണത്തിന്റെ അകക്കാമ്പ്.
നമ്മൾ നമ്മുടെ ഹൃദയവും ശ്രദ്ധയും അഭയവും എവിടെ - വ്യക്തിയിലോ, വ്യവഹാരത്തിലോ - കേന്ദ്രീകരിക്കുന്നുവോ, അത് നമ്മുടെ ദൈവമായിത്തീരുമെന്നുള്ള ആശയം ചിന്തോദ്ദീപകമാണ്. ദൈവത്തെ മാറ്റിനിർത്തിയുള്ള എല്ലാ കൂട്ടുകളും, പരീക്ഷണങ്ങളും അപചയത്തിലേ അവസാനിക്കൂ എന്നും വിവക്ഷയുണ്ട്. അതുപോലെ തന്നെ ഉടമ്പടിയിൽ അധിഷ്ഠിതമായ എല്ലാ വൈയക്തികബന്ധങ്ങളുടെയും വിശ്വാസ്യത വിശ്വസ്തയോടെ പാലിക്കാനും വിലയിരുത്താനും ഈ പ്രമാണം നമ്മെ പ്രചോദിപ്പിക്കുന്നു.
ഡോ. ജോയ് ഫിലിപ്പ് കാക്കനാട്ട്, സിഎംഐ
(ബംഗളുരു ധർമാരാം വിദ്യാക്ഷേത്രത്തിലെ ബൈബിൾ പ്രഫസറാണു ലേഖകൻ)
കുരിശിലേക്കുള്ള ശിഷ്യത്വം
മാനവരാശിയെ രക്ഷിക്കാനുള്ള മാർഗംഎല്ലാവ
നോമ്പ് -ജീവിതം പുതുതാക്കാം
നമുക്കുള്ളതും നാം ഉപയോഗിക്കുന്നതുമായ സകല വസ്തുക്കളും പഴയതാകും എന്നത് മനുഷ്
ആത്മത്യാഗത്തോളം വളരേണ്ട ശിഷ്യത്വം
യോഹന്നാൻ സുവിശേഷകൻ നല്കുന്ന പീഡാനുഭവ വിവരണങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയതു
ശിഷ്യത്വത്തിന്റെ അടയാളമായ ത്യാഗം
2021 മാർച്ച് 19-ലെ പല പത്രങ്ങളിലും ശ്രദ്ധ പിടിച്ചുപറ്റിയ വാർത്തയായിരുന്നു കുഞ്ഞ
ലാസറിന്റെ വെള്ളി
വലിയനോമ്പുകാലം നാല്പതു ദിവസം പിന്നിടുന്ന വെള്ളിയാഴ്ച പൗ
ശിഷ്യത്വം: ഈശോയുടെ കൂടെയായിരിക്കൽ
മലയിലെ പ്രസംഗത്തിൽ ഈശോ ക്രിസ്തുശിഷ്യരായിരിക്കുക എന്നാൽ എന്താണെന്നു പഠിപ്പിച്
നീതി
“നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവരുടെ
സമാധാനം
ദൈവത്തിന്റെ കുടുംബകാര്യങ്ങളെക്കുറ
ഹൃദയംകൊണ്ടു കാണുന്നവർ
“ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും” (മത്തായി 5:8). ദൈവദർശനം
കാരുണ്യത്തിന്റെ കരങ്ങളാവുക
“കരുണയുള്ളവർ ഭാഗ്യവാൻമാർ; അവർക്കു കരുണ ലഭിക്കു
നീതിക്കായി വിശപ്പും ദാഹവും
ശരീരബന്ധിയായ ലോകത്തിന്റെ കാമനകളിൽ നല്ല ഭക്ഷണ
ശാന്തശീലന്റെ സൗഭാഗ്യം
സീനായ് മലയിൽവച്ച് ദൈവം ഇസ്രായേൽ ജനത്തിന് അടിസ്ഥാന
ഭാഗ്യകരമായ വിലാപം
അഷ്ടഭാഗ്യങ്ങളിലെ രണ്ടാമത്തെ ഭാഗ്യമാണ് "വിലപിക്കുന്ന
ആത്മാവിലെ ദാരിദ്ര്യം
ഈശോയുടെ മലയിലെ പ്ര സംഗത്തിന്റെ ആമുഖമായി മത്തായി സുവിശേഷകൻ അവതരിപ്പിക്കുന്ന സുവിശേഷ
യഥാർത്ഥ നോന്പ്
എല്ലാക്കാലത്തും ഓരോ വിശ്വാസിയും തന്റെ മതാത്മകത ജീവിക്കുന്ന, ദൈവ-
ഉപരി നീതിയുടെ നോന്പുകാലം
ഒരിക്കൽ ഒരു ബ്രിട്ടീഷുകാരൻ ഇന്ത്യയും ബ്രിട്ടനും തമ്മിലുളള പ്രശ്നങ്ങൾ എങ്ങനെ പ
പ്രലോഭനങ്ങൾ
രണ്ടാമത്തെ പ്രലോഭനത്തിൽ ഏ
അവൻ വളരുകയും ഞാൻ കുറയുകയും വേണം
ഈ നോന്പുകാലത്ത് നാം നിശ്ചയമായും ധ്യാനവിഷയമാക്കേണ്ട
ജോബ്: വിശ്വാസത്തിന്റെ സഹനമാതൃക
സഹനമെന്ന ജീവിത യാഥാർഥ്യത്തോടുള്ള വ്യത്യസ്ത കാഴ്ചപ്പാ
യോനായെപ്പോലെ ആകരുത്!
യോന എന്ന വ്യക്തിയെ പ്രധാന കഥാപാത്രമായി അവതരിപ്പിച്ചുകൊണ്ട് പ്രതീകാത്മകശൈലിയ
ജറമിയായുടെ ആത്മസംഘർഷങ്ങൾ
ശിക്ഷാവിധിയുടെയും രക്ഷയുടെയും സന്ദേശങ്ങളുമായിട്ടാ
പ്രവാചക തീക്ഷ്ണതയുടെ നോന്പുകാലം
നോന്പുകാലത്ത് ഏറ്റവുമധികം ഉദ്ധരിക്കപ്പെടുകയും വി
നോന്പും സാമൂഹിക നീതിയും
മതത്തിന്റെ അന്ത:സത്ത ആചാരാനുഷ്ഠാനങ്ങളാണെന്നാണു ന
ഉള്ളതുകൊണ്ട് തൃപ്തിപ്പെടാം
പത്താം പ്രമാണം: അയൽക്കാരന്റെ ഒരു വസ്തുവും ആഗ്ര
മോഹത്തെ നിയന്ത്രിക്കാം
ഒൻപതാം പ്രമാണം: അയൽക്കാരന്റെ ഭാര്യയെ മോഹിക്കരുത്
ഒൻപതും പത്തും പ്ര
സത്യസന്ധത പുലർത്താം
തെറ്റായ കാര്യം നിരന്തരം ആവർത്തിച്ചും ശരിയായതിനെ ബോധപൂർവം ഒഴിവാക്കിയും തെറ്റി
കാലഹരണമില്ലാത്ത പ്രമാണം
ഏഴാം പ്രമാണം: മോഷ്ടിക്കരുത്
മോഷണം ഒരു കലയായി മാറിയിരിക്കുന്ന ഈ കാല
കുടുംബജീവിതത്തിന്റെ കെട്ടുറപ്പ്
ആറാം പ്രമാണം: വ്യഭിചാരം ചെയ്യരുത്
ഈ പ്രമാണവും ഒൻപതാം പ്രമാണവും മനുഷ്യബ
ഹീനമായ പ്രവൃത്തി
അഞ്ചാം പ്രമാണം – കൊല്ലരുത്
പത്തു കല്പനകളിലെ ഏറ്റവും സംക്ഷിപ്തമായ കല
നാലാം പ്രമാണം: മാതാപിതാക്കന്മാരെ ബഹുമാനിക്കണം
ആദ്യത്തെ മൂന്നു പ്രമാണങ്ങൾ മനുഷ്യനും ദൈവവും തമ്മിലുള്ള ഇടപെടലിനെ സംബന്ധിക്കുന
കർത്താവിന്റെ ദിവസം
മൂന്നാം പ്രമാണം: കർത്താവിന്റെ ദിവസം പരിശുദ്ധമായി ആച
ദൈവത്തിന്റെ നാമം
രണ്ടാം പ്രമാണം: ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുത്.
<
സീനായ് ഉടന്പടിയുടെ മഹനീയത
വ്യക്തികൾ തമ്മിലും രാഷ്ട്രങ്ങൾ തമ്മിലും നടത്തുന്ന ഉടന്പ
മഹത്തരമായ പത്തുകല്പനകൾ
രക്ഷാകരചരിത്രത്തിലെ ഒരു നാഴികക്കല്ലാണു ദൈവം ഇസ്രയേൽ ജനതയ്ക
വിശ്വാസം- ശക്തിസ്രോതസ്
‘നീ എന്റെ വാക്കനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ ലോകത്തിലെ എല്ലാ ജനതകള
തകരുന്ന തലയും കുതികാലും
‘നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയ
‘നീ എവിടെയാണ് ?’
ജിപിഎസ് സംവിധാനം വന്നതോടുകൂടി സ്ഥാന നിർണയം ഏറെ ലള
നഷ്ടമായ ബന്ധങ്ങൾ
പഴയ ഒരു പ്രബോധന കഥ പറയാം: ശ്വാസംപിടിച്ചു ശരീരം വലുതാക്കാനുള്ള ക
കുടുംബങ്ങളും നവീകരിക്കപ്പെടുന്ന കാലം
ആത്മീയ സംസ്കരണത്തിന്റെ നാളുകളിലൂടെ നാം കടന്നുപോയിക്കൊണ്ടിരിക്കുന്നു. ജീവിത
നോന്പുകാലം: പറുദീസാനുഭവത്തിലേക്ക് തിരികെയെത്തുന്ന കാലം
വിശുദ്ധ ബൈബിളിലെ ഉത്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ച് ഏദനിൽ ഒരു തോട്ട
മനുഷ്യൻ സൃഷ്ടിയുടെ മകുടം
മനുഷ്യമഹത്വത്തെക്കുറിച്ചുള്ള ഒരു മനോജ്ഞ സങ്കല്പം വിശുദ്ധഗ്രന്ഥത്തിൽ കാണാം: ‘അ
സ്രഷ്ടാവായ ദൈവം
ഒരിക്കൽ നിരീശ്വരവാദികളായ ഒരുപറ്റം ശാസ്ത്രജ്ഞർ ചേർന്നു തങ്ങൾക്കു കൈവരിക്കാൻ
നോമ്പിന്റെ ഹൃദയഭൂമികയിലേക്ക്
തപസ് എന്ന കവിതാശകലത്തിൽ ദിവാകരൻ വിഷ്ണു
Latest News
കുർസ്ക് മേഖലയിൽ 8,000 ഉത്തരകൊറിയൻ സൈനികരെ റഷ്യ വിന്യസിച്ചതായി ആന്റണി ബ്ലിങ്കൻ
മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു
പടക്കം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്ക്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
ഹോട്ടലിൽ വ്യാജ ബോംബ് ഭീഷണി; പോലീസ് പരിശോധന നടത്തി
Latest News
കുർസ്ക് മേഖലയിൽ 8,000 ഉത്തരകൊറിയൻ സൈനികരെ റഷ്യ വിന്യസിച്ചതായി ആന്റണി ബ്ലിങ്കൻ
മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു
പടക്കം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്ക്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
ഹോട്ടലിൽ വ്യാജ ബോംബ് ഭീഷണി; പോലീസ് പരിശോധന നടത്തി
Top