സ്ര​ഷ്ടാ​വാ​യ ദൈ​വം
സ്ര​ഷ്ടാ​വാ​യ ദൈ​വം
ഒ​രി​ക്ക​ൽ നി​രീ​ശ്വ​ര​വാ​ദി​ക​ളാ​യ ഒ​രു​പ​റ്റം ശാ​സ്ത്ര​ജ്ഞ​ർ ചേ​ർ​ന്നു ത​ങ്ങ​ൾ​ക്കു കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞ വ​ലി​യ നേ​ട്ട​ങ്ങ​ള്‍ വി​ല​യി​രു​ത്തി. രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നു​ക​ൾ മാ​ത്ര​മ​ല്ല മ​നു​ഷ്യാ​വ​യ​വ​ങ്ങ​ൾ​പോ​ലും നി​ർ​മി​ക്കാ​നും കൃ​ത്രി​മ ബീ​ജ​സ​ങ്ക​ല​ന​ത്തി​ലൂ​ടെ ജീ​വ​നു ജ​ന്മം​ന​ൽ​കാ​നു​മൊ​ക്കെ​യു​ള്ള ത​ങ്ങ​ളു​ടെ ക​ഴി​വി​നെ​ക്കു​റി​ച്ച് അ​വ​ർ വീ​മ്പി​ള​ക്കി. ഇ​നി ദൈ​വ​ത്തെ​ക്കൊ​ണ്ട് ആ​വ​ശ്യ​മൊ​ന്നു​മി​ല്ല എ​ന്ന് ഔ​ദ്ധ​ത്യ​ത്തോ​ടെ പ​റ​ഞ്ഞു.

ആ ​വീ​ര​വാ​ദം കേ​ട്ട് അ​വ​രു​ടെ ഇ​ട​യി​ലേ​ക്കു ക​ട​ന്നു​വ​ന്ന ദൈ​വം ഒ​രു മ​ത്സ​രം ന​ട​ത്തി. ആ​രാ​ണു കൂ​ടു​ത​ൽ ശ​ക്ത​ൻ, ദൈ​വ​മോ ശാ​സ്ത്ര​മോ എ​ന്നു തെ​ളി​യി​ക്കാ​ൻ അ​വ​രെ വെ​ല്ലു​വി​ളി​ച്ചു. ന​മു​ക്ക് ആ​ദ്യം​മു​ത​ൽ (മ​നു​ഷ്യ​സൃ​ഷ്ടി മു​ത​ൽ) ആ​രം​ഭി​ക്കാം എ​ന്നു ദൈ​വം പ​റ​ഞ്ഞു.

തു​ട​ർ​ന്ന്, ഏ​തു മ​ത്സ​ര​ത്തി​നും ത​യാ​റാ​യ ഒ​രു ശാ​സ്ത്ര​ജ്ഞ​ൻ ദൈ​വ​ത്തെ​പ്പോ​ലെ മ​നു​ഷ്യ​നെ നി​ർ​മി​ക്കാ​നാ​യി കൈ​യി​ല്‍ മ​ണ്ണു​വാ​രി. അ​പ്പോ​ൾ ദൈ​വം അ​യാ​ളോ​ടു പ​റ​ഞ്ഞു: ആ ​പൊ​ടി എ​ടു​ക്ക​രു​ത്, അ​ത് എ​ന്‍റെ സൃ​ഷ്ടി​യാ​ണ്. ആ​വ​ശ്യ​മു​ള്ള മ​ണ്ണ് നി​ങ്ങ​ൾ സ്വ​ന്ത​മാ​യി നി​ർ​മി​ച്ചെ​ടു​ക്ക​ണം.

പ്ര​പ​ഞ്ച​ത്തി​ന്‍റെ മാ​ത്ര​മ​ല്ല, സൃ​ഷ്ട​വ​സ്തു​ക്ക​ളു​ടെ​യെ​ല്ലാ​ത്തി​ന്‍റെ​യും സ​ർ​വ​സ്വ​ഭാ​വ​പ്ര​കൃ​തി​യു​ടെ​യും സ്ര​ഷ്ടാ​വാ​ണു ദൈ​വം. പ്ര​പ​ഞ്ച​ത്തെ​യും അ​തി​ലെ ച​രാ​ച​ര​ങ്ങ​ളെ​യും അ​ത​തി​ന്‍റെ സ്ഥാ​ന​ത്ത് അ​വി​ടു​ന്നു ക്ര​മ​പ്പെ​ടു​ത്തി വ​യ്ക്കു​ക​യും അ​വ​യ്ക്കോ​രോ​ന്നി​നും ആ​ജീ​വ​നാ​ന്ത​മു​ള്ള സ്വ​പ്ര​കൃ​തം ന​ൽ​കി അ​വ​യു​ടെ സ്വ​ഭാ​വം നി​ജ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഇ​പ്ര​കാ​രം ക്ര​മീ​കൃ​ത​മാ​യ​തും, ദൈ​വി​ക വെ​ളി​പാ​ടി​ന്‍റെ വ​ലി​യ നാ​ട​ക​ശാ​ല​യാ​യി​ത്തീ​ർ​ന്ന​തു​മാ​യ ലോ​ക​ത്തി​ലേ​ക്കാ​ണ് (റോ​മാ 1:20) ഓ​രോ മ​നു​ഷ്യ​നും ജ​നി​ച്ചു​വീ​ഴു​ന്ന​ത്. മ​നു​ഷ്യ​സൃ​ഷ്ടി​ക്കു​മു​മ്പു​ത​ന്നെ ദൈ​വം പ്ര​പ​ഞ്ച​ത്തെ ക്ര​മ​പ്പെ​ടു​ത്തി​യി​രു​ന്നു എ​ന്ന് ഉ​ല്പ​ത്തി​പുസ്ത​കം പ​റ​യു​ന്നു; എ​ല്ലാ​റ്റി​ന്‍റെ​യും അ​ന്ത്യ​ത്തി​ലാ​ണ​ല്ലോ മ​നു​ഷ്യ​ൻ സൃ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.

നാം ​ജ​നി​ക്കു​ന്ന​തി​നു​മു​മ്പേ ദൈ​വം എ​ല്ലാം ന​മു​ക്കാ​യി ക്ര​മീ​ക​രി​ച്ചി​രു​ന്നു: ന​മ്മു​ടെ മാ​താ​പി​താ​ക്ക​ൾ, ഭ​വ​നം, ക​ഴി​വു​ക​ൾ, സാ​ഹ​ച​ര്യ​ങ്ങ​ൾ… ന​മ്മു​ടെ വ​ള​ർ​ച്ച​യു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും ദൈ​വി​ക​മാ​യ ഈ ​ക്ര​മീ​ക​ര​ണം ന​മു​ക്ക് അ​നു​ഭ​വ​വേ​ദ്യ​വു​മാ​ണ്. ദൈ​വ​ത്തി​ന്‍റെ അ​ള​വി​ല്ലാ​ത്ത സ്നേ​ഹ​വും അ​ത്ഭു​താ​വ​ഹ​മാ​യ ക​ര​വേ​ല​ക​ളു​മാ​ണ് സ​ശ്ര​ദ്ധം ന​മ്മെ ആ​ശ്ലേ​ഷി​ച്ചു നി​ൽ​ക്കു​ന്ന​ത്.


ദൈ​വം ഒ​രു​ക്കി​യ പ്ര​പ​ഞ്ച​ത്തി​ലേ​ക്ക് സ്വ​യം ഇ​ച്ഛി​ക്കാ​തി​രു​ന്ന സ​മ​യ​ത്തു ക​ട​ന്നു​വ​രി​ക​യും ത​നി​ക്കു ല​ഭി​ച്ച ശ​രീ​ര​ത്തി​നും ബു​ദ്ധി​ശ​ക്തി​ക്കും ക​ഴി​വു​ക​ൾ​ക്കും വി​കാ​സം ഉ​ണ്ടാ​കു​ന്ന​തും പി​ന്നീ​ട് അ​വ​യെ​ല്ലാം ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി ന​ഷ്ട​മാ​കു​ന്ന​തും കാ​ണു​ന്ന വി​വേ​കി​യാ​യ ഒ​രു മ​നു​ഷ്യ​ന് സ​ങ്കീ​ർ​ത്ത​ക​നെ​പ്പോ​ലെ, അ​വി​ടു​ത്തെ ചി​ന്ത​യി​ൽ വ​ര​ാൻ​മാ​ത്രം മ​നു​ഷ്യ​ന് എ​ന്തു യോ​ഗ്യ​ത​യു​ണ്ട് (സ​ങ്കീ 8:4) എ​ന്നു ചോ​ദി​ക്കാ​ന​ല്ലാ​തെ മ​റ്റെ​ന്താ​ണു ക​ഴി​യു​ക?

ദൈ​വ​ത്തി​ന്‍റെ സ്നേ​ഹ​മൊ​ഴു​കു​ന്ന മ​ന​സി​ലാ​ണു പ്ര​പ​ഞ്ച​സൃ​ഷ്ടി എ​ന്ന ആ​ശ​യം ആ​ദ്യം ആ​വി​ഷ്കൃ​ത​മാ​യ​ത്. തു​ട​ർ​ന്ന്, അ​വി​ടു​ന്ന് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ക​യും പ​ടി​പ​ടി​യാ​യി (ആ​റു ദി​വ​സ​ങ്ങ​ൾ) ന​ട​പ്പാ​ക്കു​ക​യും ചെ​യ്തു. ഓ​രോ ഘ​ട്ടം തീ​ർ​ന്ന​പ്പോ​ഴും അ​തു ന​ന്നാ​യി​രി​ക്കു​ന്നു എ​ന്ന​വി​ടു​ന്നു ക​ണ്ടു.

ആ ​പ്ര​പ​ഞ്ച​മാ​ണു മ​നു​ഷ്യ​നു​വേ​ണ്ടി അ​വി​ടു​ന്ന് ന​ൽ​കി​യ​ത്. ന​മു​ക്കു ല​ഭ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ടു ദൈ​വ​ത്തി​ന്‍റെ ഭൂ​മി​യി​ലെ ന​ല്ല പ്ര​തി​ച്ഛാ​യ എ​ന്ന നി​ല​യി​ൽ മ​നു​ഷ്യ​വാ​സ​യോ​ഗ്യ​വും സ​ഹ​വാ​സ യോ​ഗ്യ​വു​മാ​യ ഒ​രു ലോ​കം പ​ടി​പ​ടി​യാ​യി സ്നേ​ഹ​ത്തോ​ടെ ന​മു​ക്കു കെ​ട്ടി​പ്പ​ടു​ക്കാം. അ​നി​വാ​ര്യ​മാ​യ വി​ശ്ര​മ​വും ന​മു​ക്കാ​വ​ശ്യ​മാ​ണ്.

ഡോ. ​ആ​ന്‍റ​ണി ത​റേ​ക്ക​ട​വി​ൽ

(ത​ല​ശേ​രി കു​ന്നോ​ത്ത് ഗു​ഡ് ഷെ​പ്പേ​ർ​ഡ് മേ​ജ​ർ സെ​മി​നാ​രി​യി​ലെ ബൈ​ബി​ൾ പ്ര​ഫ​സ​റാ​ണു ലേ​ഖ​ക​ൻ)