അണുബാധ വന്നാൽ ഡോക്ടർ നിർദേശിക്കുന്ന പ്രകാരം കാര്യങ്ങൾ കൃത്യമായി ചെയ്യേണ്ടത് ഇത്തരത്തിലുള്ള പല്ല് എടുപ്പിന് അനിവാര്യമാണ്. ഇങ്ങനെയുള്ള പല്ലുകൾക്ക് അണുബാധ വന്നാൽ ഇത് വലിയ വേദനയായും നീരായും പഴുപ്പായും നിലനിൽക്കും. മരുന്നു കഴിച്ചാൽ താൽക്കാലിക ശമനം ലഭിച്ചേക്കാം എന്നേ ഉള്ളൂ.
ഗർഭകാലത്ത്....
അതിനാൽ എല്ലാവരും വിസ്ഡം ടീത്തിന്റെ സ്ഥിതി എങ്ങനെയാണെന്ന് അറിയാൻ ദന്തഡോക്ടറുടെ സഹായം തേടുക. അത് സ്വാഭാവികമായി പുറത്തു വരുന്നില്ല എങ്കിൽ എടുത്തു കളയാനാണ് ഡോക്ടർ നിർദേശിക്കുന്നതെങ്കിൽ എത്രയും നേരത്തെ തന്നെ എടുത്തു കളയുക. സ്ത്രീകളിൽ ഗർഭകാലത്ത് ഇത്തരത്തിലുളള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നേരത്തേ പരിശോധന നടത്തി ചികിൽസ തേടേണ്ടതാണ്.
വിവരങ്ങൾ -
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903