വ്യായാമം ചെയ്യുന്പോൾ വ്യായാമത്തിലേർപ്പെടുന്പോൾ ശരീരത്തിനു കൂടുതൽ ഓക്സിജൻ ആവശ്യമായിവരുന്നു. ഈ ആവശ്യം നിറവേറ്റുന്നതിനു ശരീരം കൂടുതൽ ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കും.
കോള പാനീയങ്ങൾ ശീലമാക്കരുത്
ഭക്ഷണത്തിൽ നിന്ന് ഇരുന്പിനെ വലിച്ചെടുക്കാനുളള ശരീരത്തിന്റെ കഴിവു കുറയ്ക്കുന്ന വിഭവങ്ങളുണ്ട്. അവ ശീലമാക്കരുത്.
കാപ്പി, ചായ, കോള പാനീയങ്ങൾ, ബീയർ, വൈൻ, കാൽസ്യം ധാരാളമടങ്ങിയ പാലുത്പന്നങ്ങൾ, കാൽസ്യം സപ്ളിമെന്റ്സ് തുടങ്ങിയവ ഇരുന്പിന്റെ ആഗിരണം തടയുന്നതായി പഠനങ്ങളുണ്ട്.
സ്വയംചികിത്സ ഒഴിവാക്കാം
ഹീമോഗ്ലോബിൻ തീരെ കുറവുളളവർ ഇത്തരം വിഭവങ്ങൾ എത്രത്തോളം ഉപയോഗിക്കണം എന്നതു സംബന്ധിച്ചു ഡയറ്റീഷന്റെ നിർദേശം തേടണം. സ്വയം ചികിത്സ വേണ്ട. വിളർച്ചാലക്ഷണങ്ങൾ അവഗണിക്കരുത്.