മധുരം കഴിച്ചാൽ ദന്തശുചിത്വം ഉറപ്പാക്കണം * മധുരപദാർഥങ്ങൾ അടങ്ങിയ കുപ്പി കുട്ടിയുടെ വായിൽ വച്ച് ഉറക്കാതിരിക്കാൻ ശ്രദ്ധിക്കുക.
* ആദ്യത്തെ പല്ലു മുളയ്ക്കുകയും മറ്റു മധുരമടങ്ങിയ ഭക്ഷണം കഴിക്കലും തുടങ്ങിയാൽ കുട്ടിയുടെ ഇഷ്ടപ്രകാരമുള്ള മുലയൂട്ടൽ നിർത്തുക.
* പല്ലു മുളയ്ക്കുന്നതിന്റെ മുന്‍പ് മുലയൂട്ടിക്കഴിഞ്ഞാൽ മോണ ഒരു കോട്ടണ്‍ തുണി ഉപയോഗിച്ചു വൃത്തിയാക്കുക.
* ഒരു വയസാകുന്പോൾ കപ്പുപയോഗിച്ച് കുടിക്കാൻ പ്രോത്സാഹിപ്പിക്കുക. 12-14 മാസമുള്ളപ്പോൾ പാൽക്കുപ്പിയുടെ ഉപയോഗം നിർത്തേണ്ടതാണ്.
* ഇടനേരങ്ങളിൽ മധുരമടങ്ങിയ ഭക്ഷണം
കഴിവതും ഒഴിവാക്കുക. അല്ലെങ്കിൽ കഴിച്ചുകഴിഞ്ഞാൽ ദന്തശുചിത്വം ഉറപ്പുവരുത്തേണ്ടതാണ്. (തുടരും)
വിവരങ്ങൾ -
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903