പാൽക്കുപ്പിയും ദന്തക്ഷയവും തമ്മിൽ
Wednesday, December 28, 2022 1:54 PM IST
സ്ട്രെ​പ്റ്റോ​കോ​ക്ക​സ് മ്യൂ​ട്ട​ൻ​സ് എ​ന്ന രോ​ഗാ​ണു പ​ല്ല് വാ​യി​ൽ മു​ള​ച്ച​തി​നു പിന്നാലെ പ​ല്ലി​ൽ താ​മ​സ​മാ​ക്കു​ക​യും ദ​ന്ത​ക്ഷ​യ​ത്തി​നു കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ന്നു. മ​ധു​ര​പ​ദാ​ർ​ഥ​ങ്ങ​ളാ​യ ഗ്ലൂ​ക്കോ​സ്, ഫ്ര​ക്ടോ​സ്, സൂ​ക്രോസ് എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഈ ​രോ​ഗാ​ണു​ക്ക​ൾ ആ​സി​ഡ് ഉ​ത്പാ​ദി​പ്പി​ക്കു​ക​യും അ​ങ്ങ​നെ പ​ല്ലി​നെ ദ്ര​വി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

ഇ​തു പ​ല്ലി​ൽ നി​ല​നി​ൽ​ക്കു​ക​യും ഉ​യ​ർ​ന്ന തോ​തി​ൽ ആ​സി​ഡ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തും കാ​ര​ണം പ്ലാ​ക്ക് ഉ​ണ്ടാ​കു​ന്ന​തി​ന് അ​നു​കൂ​ല​സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്നു. സ്ട്രെ​പ്റ്റോ​കോ​ക്ക​സ് മ്യൂ​ട്ട​ൻ​സി​നു പു​റ​മേ ബൈ​ഫി​ഡോ ബാ​ക്ടീ​രി​യേ​, ലാ​ക്ടോ ബാ​സി​ല്ല​സ് എ​ന്നി​വ​യും ദന്തക്ഷയത്തിനു കാരണമാകുന്നു.

പ്ലാ​ക് അ​ടി​ഞ്ഞു​കൂ​ടുന്നത്

കുട്ടികളിലെ ദന്തക്ഷയത്തിനുള്ള കാരണ ങ്ങളിൽ പ്രധാനമാണ് പല്ലിനുണ്ടാകുന്ന ഘടനാപരമായ വ്യത്യാസങ്ങൾ. ഇ​നാ​മ​ൽ ഹൈ​പോ​പ്ലാ​സി​യ ദ​ന്ത​ക്ഷ​യ​ത്തി​നു​ള്ള സാ​ധ്യ​ത കൂ​ട്ടു​ന്നു. പ​ല്ലി​ലു​ണ്ടാ​കു​ന്ന ഘ​ട​നാ​പ​ര​മാ​യ വ്യ​ത്യാ​സ​ങ്ങ​ൾ കാ​ര​ണ​മു​ണ്ടാ​കു​ന്ന വി​ട​വു​ക​ളി​ൽ പ്ലാ​ക് അ​ടി​ഞ്ഞു​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്നു. പാ​ൽ​പ്പ​ല്ലു​ക​ളി​ലു​ള്ള ഇ​നാ​മ​ൽ സ്ഥി​ര​ദ​ന്ത​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ ക​ട്ടി കു​റ​വാ​ണ്.

പാൽക്കുപ്പി വായിൽവച്ച് ഉറങ്ങുന്പോൾ

ദ​ന്ത​ക്ഷ​യ​ത്തെ നി​ർ​ണ​യി​ക്കു​ന്ന ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണി​ത്. കു​ട്ടി പാ​ൽ​കു​പ്പി വാ​യി​ൽ​വ​ച്ച് ഉ​റ​ങ്ങും​തോ​റും ദ​ന്ത​ക്ഷ​യ​ത്തി​നു​ള്ള സാ​ധ്യ​ത കൂ​ടി​വ​രു​ന്നു. കു​ട്ടി ഉ​റ​ങ്ങു​ന്ന സ​മ​യ​ത്ത് വാ​യി​ലു​ള്ള ഉ​മി​നീ​രി​ന്‍റെ അ​ള​വ് കു​റ​യു​ക​യും തു​പ്പ​ൽ ഇ​റ​ക്കാ​നു​ള്ള പ്രവണത കു​റ​യു​ക​യും ചെ​യ്യു​ന്നു. അ​തു കാ​ര​ണം മ​ധു​ര​പ​ദാ​ർ​ഥ​ങ്ങ​ൾ വാ​യി​ൽ കൂ​ടു​ത​ൽ സ​മ​യം ത​ങ്ങി​നി​ൽ​ക്കു​ക​യും അ​തി​ൽ ബാ​ക്ടീ​രി​യ പ്ര​വ​ർ​ത്തി​ച്ച് ആ​സി​ഡ് ഉ​ത്പാ​ദി​പ്പി​ക്കു​ക​യും അ​ങ്ങ​നെ ദ​ന്ത​ക്ഷ​യ​ത്തി​നു കാ​ര​ണ​മാ​വുക​യും ചെ​യ്യു​ന്നു.


പാ​ൽ കൊ​ടു​ക്കു​ന്ന രീ​തിയിൽ

പാ​ൽ​ക്കുപ്പി​യു​ടെ അനുചിത രീ​തി​യി​ലു​ള്ള ഉ​പ​യോ​ഗ​വും ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ ഒ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണ്. കു​ട്ടി ഉ​റ​ങ്ങു​ന്ന സ​മ​യ​ങ്ങ​ളി​ൽ മ​ധു​രം അ​ട​ങ്ങി​യി​ട്ടു​ള്ള പാ​ൽ​കു​പ്പി ഉ​പ​യോ​ഗി​ക്കു​ന്ന​തും ഇ​തി​നു കാ​ര​ണ​മാ​കു​ന്നു. മു​ല​യൂ​ട്ടു​ന്ന​തു കാ​ര​ണം കു​ട്ടി​ക​ൾ​ക്ക് ഒ​രു​പാ​ടു പോ​ഷ​ക​ങ്ങ​ൾ ല​ഭി​ക്കു​ക​യും ദ​ഹ​ന​സം​ബ​ന്ധ​വും ശ്വാ​സ​കോ​ശ​സം​ബ​ന്ധ​വു​മാ​യ രോ​ഗ​ങ്ങ​ളെ ത​ട​യാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ, നി​ര​ന്ത​ര​വും ദീ​ർ​ഘ​നേ​ര​വു​മു​ള്ള മു​ല​യൂ​ട്ട​ൽ കാ​ര​ണം ആ​സി​ഡ് ഉ​ത്പാ​ദ​നം കൂ​ടു​ക​യും അ​ത് ദ​ന്ത​ക്ഷ​യ​ത്തി​ലേ​ക്കു ന​യി​ക്കു​ക​യും ചെ​യ്യു​ന്നു.
(തുടരും)

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ,
(അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല) 9447219903