8. ഗ്ലൗസ്, സോക്സ് എന്നിവ ധരിക്കുന്നത് നല്ലതാണ്.
9. മുടി - താരന് കൂടാന് സാധ്യതയുള്ളതിനാല് താരൻ കളയാനുള്ള ഷാംപൂ ഒന്നിട വിട്ട ദിവസങ്ങളിൽ തലയില് ഉപയോഗിക്കുക. മുടിയുടെ അറ്റം പിളര്ന്നു വരാം, അതിനാല് കൃത്യമായി ട്രിം ചെയ്യുക. മുടിയില് എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. പക്ഷേ, പൊടിയും മണ്ണും നിറയാൻ ഇടയാകരുത്. തലയോട്ടി (Scalp) വൃത്തിയായി കഴുകി സൂക്ഷിക്കുക.
10. നഖം പൊട്ടാന് സാധ്യതയുള്ളതിനാല് വൃത്തിയായി വെട്ടി സൂക്ഷിക്കുക. ക്രീം പുരട്ടുക.
11. ആഹാരത്തില് ശ്രദ്ധിക്കുക - വെള്ളം ധാരാളം കുടിക്കുക. ഒമേഗ 3 ഫാറ്റി ആസിഡുകൾ (Omega - 3 Fatty acids) അടങ്ങിയ മീന്, അണ്ടിപ്പരിപ്പുകള് എന്നിവ കഴിക്കുക.
(തുടരും)
വിവരങ്ങൾ:
ഡോ. ശാലിനി വി. ആർ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ,പട്ടം
തിരുവനന്തപുരം