സിഒപിഡി രോഗികൾ മരുന്നും ചെക്കപ്പും മുടക്കരുത്
Wednesday, November 23, 2022 4:20 PM IST
ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന രോ​ഗ​മാ​ണ് സി.​ഒ.​പി.​ഡി. അ​ഥ​വാ ക്രോ​ണി​ക് ഒ​ബ്‌​സ്ട്ര​ക്ടീ​വ് പ​ള്‍​മ​ണ​റി ഡി​സീ​സ്.

ലക്ഷണങ്ങൾ

വി​ട്ടു​മാ​റാ​ത്ത​തും കാ​ല​ക്ര​മേ​ണ വ​ര്‍​ധി​ക്കു​ന്ന​തു​മാ​യ ശ്വാ​സം​മു​ട്ട​ല്‍ , ക​ഫ​കെ​ട്ട്, ചു​മ എ​ന്നി​വ​യാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍.

പു​ക, വാ​ത​ക​ങ്ങ​ള്‍, പൊ​ടി​പ​ട​ല​ങ്ങ​ള്‍

പു​ക, വാ​ത​ക​ങ്ങ​ള്‍ , പൊ​ടി​പ​ട​ല​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യോ​ടു​ള്ള സ​മ്പ​ര്‍​ക്കം ഈ ​രോ​ഗാ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു. പു​ക​വ​ലി​യും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും സി.​ഒ.​പി.​ഡി.​ക്കു​ള്ള കാ​ര​ണ​ങ്ങ​ളി​ല്‍ പ്ര​ഥ​മ​സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്നു.

ലോ​ക​ത്ത് മ​ര​ണ​ങ്ങ​ള്‍​ക്കു​ള്ള ആ​ദ്യ മൂ​ന്നു കാ​ര​ണ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് സി.​ഒ.​പി.​ഡി. ഗ്ലോ​ബ​ല്‍ ബ​ര്‍​ഡെ​ന്‍ ഓ​ഫ് ഡി​സീ​സ​സ് എ​സ്റ്റി​മേ​റ്റ​്സ് (GBD) പ്ര​കാ​രം ഇ​ന്ത്യ​യി​ല്‍ മാ​ര​ക രോ​ഗ​ങ്ങ​ളി​ല്‍ സിഒപിഡി ര​ണ്ടാം സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്നു.

സിഒപിഡി രോ​ഗി​ക​ള്‍ ചെ​യ്യേ​ണ്ട​ത്

* ഊ​ര്‍​ജ​സ്വ​ല​രാ​യി​രി​ക്കു​ക
* കൃ​ത്യ​മാ​യി മ​രു​ന്ന് ക​ഴി​ക്കു​ക
* ആ​രോ​ഗ്യ​ക​ര​വും പോ​ഷ​ക​പ്ര​ധാ​ന​വു​മാ​യ ഭ​ക്ഷ​ണ​ശീ​ലം
* കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ഡോ​ക്ട​റെ കാ​ണു​ക

* പ്ര​തി​രോ​ധ കു​ത്തി​വ​യ്‌​പ്പെ​ടു​ക്കു​ക
* ശ്വാ​സ​കോ​ശ​രോ​ഗ പു​ന​ര​ധി​വാ​സ പ​രി​പാ​ടി​യി​ലെ പ​ങ്കാ​ളി​ത്തം
* പു​ക​യും വി​ഷ​വാ​ത​ക​ങ്ങ​ളു​മാ​യു​ള്ള സ​മ്പ​ര്‍​ക്കം ഒ​ഴി​വാ​ക്ക​ൽ
* കോ​വി​ഡ് രോ​ഗ​സാ​ധ്യ​ത കു​റ​യ്ക്കു​ക

ശ്വാസ് ക്ലിനിക്കുകൾ

കേ​ര​ള​ത്തി​ല്‍ ഏ​ക​ദേ​ശം 5 ല​ക്ഷ​ത്തി​ല്‍ പ​രം സിഒപിഡി രോ​ഗി​ക​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. സിഒ​പി​ഡി പ്ര​തി​രോ​ധ​ത്തി​നും നി​യ​ന്ത്ര​ണ​ത്തി​നും ചി​കി​ത്സ​യ്ക്കു​മാ​യി 'ശ്വാ​സ്' എ​ന്ന പേ​രി​ല്‍ ഒ​രു നൂ​ത​ന സം​രം​ഭം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ സി​ഒ​പിഡിക്കു വേ​ണ്ടി ഒ​രു പൊ​തു​ജ​നാ​രോ​ഗ്യ പ​ദ്ധ​തി ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യാ​ണ് കേ​ര​ള​ത്തി​ല്‍ ആ​രം​ഭി​ച്ച​ത്.

ഈ ​പ​ദ്ധ​തി​യി​ലൂ​ടെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം മു​ത​ല്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ള്‍ വ​രെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ സ​ജ്ജ​മാ​ക്കി​യ ശ്വാ​സ് ക്ലി​നി​ക്കു​ക​ളി​ലൂ​ടെ സി.​ഒ.​പി.​ഡി. രോ​ഗി​ക​ള്‍​ക്ക് കൃ​ത്യ​മാ​യ ചി​കി​ത്സ ഉ​റ​പ്പു വ​രു​ത്തു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ