സ്പോണ്ടിലോസിസിന് ഹോമിയോ ചികിത്സ
Tuesday, November 8, 2022 4:32 PM IST
ഡോ.കെ.വി.ഷൈൻ
ക​ഴു​ത്തി​ന്‍റെ ഭാ​ഗ​ത്ത് ഏഴ് അ​സ്ഥി​ക​ള്‍ ഉ​ള്ള​തി​ല്‍ താ​ഴ​ത്തെ 3 എ​ണ്ണ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ലാ​യി തേ​യ്മാ​നം സം​ഭ​വി​ക്കു​ന്ന​ത്.

ലക്ഷണങ്ങൾ

മു​ക​ളി​ലേ​ക്ക് നോ​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ത​ല​ക​റ​ക്കം, ക​ഴു​ത്ത് തി​രി​ക്കു​വാ​നും മ​റ്റു​മു​ള്ള പ്ര​യാ​സം, വേ​ദ​ന, മ​ര​വി​പ്പ്, കൈ​യ്യി​ലെ പേ​ശി​ക​ള്‍​ക്ക് നീ​ര്‍​വീ​ക്കം, Lumbar Spondylosis ല്‍ ​കൂ​ടു​ത​ല്‍ ദൂ​രം ന​ട​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന ന​ടു​വേ​ദ​ന, കാ​ലു​ക​ളി​ലേ​ക്ക് പ​ട​രു​ന്ന വേ​ദ​ന, മ​ര​വി​പ്പ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍.

ഇ​തി​നെ​ല്ലാം ഹോ​മി​യോ​പ്പ​തി​യി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ കൂ​ടാ​തെയുള്ള ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ​യു​ണ്ട്. ഓ​രോ രോ​ഗി​യു​ടെ​യും ല​ക്ഷ​ണ​ങ്ങ​ള്‍ നോ​ക്കി മ​രു​ന്ന് കൊ​ടു​ത്താ​ല്‍ രോ​ഗം പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​കും. സ്‌​പോ​ണ്ടി​ലോ​സി​സി​ന് മു​മ്പെ​ന്നെ​ത്തെ​ക്കാ​ളും ഏ​റെ ആ​ളു​ക​ള്‍ ഹോ​മി​യോ​പ്പ​തി ചി​കി​ത്സ തേ​ടു​ന്നു​ണ്ട്.

ഏതു പ്രായക്കാർക്കും...

ഹോ​മി​യോ​പ്പ​തി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ അ​പ്ര​ത്യ​ക്ഷ​മാ​ക്കു​ക​യ​ല്ല ചെ​യ്യു​ന്ന​ത്. മ​റി​ച്ച് രോ​ഗ​ത്തെ സ​മൂ​ല​മാ​യി മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ശ​സ്ത്ര​ക്രി​യ​യും മ​റ്റു സ​ങ്കീ​ര്‍​ണ​ത​യും ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്നു. ഏ​തു പ്രാ​യ​ക്കാ​ര്‍​ക്കും ഹോ​മി​യോ​പ്പ​തി ചി​കി​ത്സാ സ​മ്പ്ര​ദാ​യം ഫ​ല​പ്ര​ദ​മാ​ണ്. ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മെ​ന്നു വി​ധി​യെ​ഴു​ത​പ്പെ​ടു​ന്ന രോ​ഗ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വം ചി​ല​തൊ​ഴി​ച്ച് മി​ക്ക രോ​ഗ​ങ്ങ​ളും ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​ന്‍ ഹോ​മി​യോ​പ്പ​തി ചി​കി​ത്സാ സ​മ്പ്ര​ദാ​യ​ത്തി​നു ക​ഴി​യും എ​ന്ന​ത് തെ​ളി​യി​ക്ക​പ്പെ​ട്ട വ​സ്തു​ത​യാ​ണ്. മ​റ്റു ചി​കി​ത്സ​ക​ള്‍​ക്കു ശേ​ഷ​വും പൂ​ര്‍​ണ​മാ​യി ഭേ​ദ​മാ​കാ​ത്ത ചില രോ​ഗ​ങ്ങ​ള്‍ ഹോ​മി​യോ​പ്പ​തി ചി​കി​ത്സ വ​ഴി ഭേ​ദ​മാ​ക്കാ​ന്‍ ക​ഴി​യും.


വ്യ​ക്തി​ക്ക് കൂ​ടു​ത​ല്‍ ശ്ര​ദ്ധ കൊ​ടു​ക്കു​ന്ന ചി​കി​ത്സാ​രീ​തി​യാ​ണ് ഹോ​മി​യോ​പ്പ​തി. അ​തു​കൊ​ണ്ട് ത​ന്നെ വ്യ​ക്തി​പ​ര​മാ​യ ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ള്‍, മു​ന്‍​പ് ഉ​ണ്ടാ​യി​ട്ടു​ള്ള രോ​ഗ​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ളും പാ​ര​മ്പ​ര്യം അ​ട​ങ്ങി​യി​ട്ടു​ള്ള വി​വ​ര​ങ്ങ​ളും ഡോ​ക്ട​റോ​ട് കൃ​ത്യ​മാ​യി പ​റ​യ​ണം. ഇ​ത് ഹോ​മി​യോ ചി​കി​ത്സ​യു​ടെ കൃ​ത്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന ഘ​ട​ക​മാ​ണ്.

വി​വ​ര​ങ്ങ​ൾ​: ഡോ.കെ.വി.ഷൈൻ DHMS, ഡോ. ഷൈൻ മൾട്ടി സ്പെഷാലിറ്റി ഹോമിയോപതിക് ക്ലിനിക്. ചക്കരപ്പറന്പ്, കൊച്ചി, ഫോൺ - 9388620409