10 ദിവസം വരെ ചിക്കൻപോക്സ് നീണ്ടുനിൽക്കും
Tuesday, September 27, 2022 3:44 PM IST
ഡോ. ​ഷർമദ് ഖാൻ BAMS, MD
ചിക്കൻപോക്സ് രോഗലക്ഷണങ്ങൾ പ്രത്യക്ഷമായി 5 മു​ത​ൽ 7 ദി​വ​സം വ​രെ ശരീരത്തിൽ കു​മി​ള​ക​ൾ പു​തു​താ​യി ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കും. ഓ​രോ കു​മി​ള​യും പൊ​ട്ടി ഉണങ്ങാൻ ര​ണ്ടു​മൂ​ന്നു ദി​വ​സം എ​ടു​ക്കും.​ ഏ​ഴാ​മ​ത്തെ ദി​വ​സം ഉ​ണ്ടാ​കു​ന്ന കു​മി​ള​ക​ൾ പൊ​ട്ടി ഉണങ്ങു ന്നത് ഉ​ൾ​പ്പെ​ടെ 10 ദി​വ​സം വ​രെ ചി​ക്ക​ൻ​പോ​ക്സ് നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നു സാ​രം.

രോഗം പകരുന്നത്

അ​തു​വ​രെ രോ​ഗി​യു​ടെ സ്പ​ർ​ശം, ഉ​മി​നീ​ർ, തു​മ്മ​ൽ, തു​പ്പ​ൽ, ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ൾ, പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ രോ​ഗം മ​റ്റൊ​രാ​ളി​ലേ​ക്കു പ​ക​രാം. * ജ​ല​ദോ​ഷം ആ​രം​ഭി​ക്കു​ന്ന ആ​ദ്യ ദി​വ​സ​ങ്ങ​ളി​ലും പൊട്ടി ഉണങ്ങിയ കുമിളകൾ പൂ​ർ​ണ​മാ​യും പൊ​ഴി​യു​ന്ന അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ലും രോ​ഗം പ​ക​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ് .

പനി മാറി‌യാൽ കുളിക്കാം

* പ​നി മാ​റി​യാ​ൽ പ​ച്ച​വെ​ള്ള​ത്തി​ലോ ചൂ​ടാ​ക്കി ത​ണു​പ്പി​ച്ച വെ​ള്ള​ത്തി​ലോ വേ​പ്പി​ല ഇ​ട്ട് തി​ള​പ്പി​ച്ചാ​റി​യ വെ​ള്ള​ത്തി​ലോ ദി​വ​സേ​ന കു​ളി​ക്കാം. വേ​പ്പി​ല ഏ​തു​വി​ധേ​ന​യും ഉ​പ​യോ​ഗി​ക്ക​ണം.​
* സോ​പ്പ് ഉ​പ​യോ​ഗി​ക്ക​രു​ത്. വ​സ്ത്ര​ങ്ങ​ൾ ക​ഴു​കാ​നും വീ​ര്യം കു​റ​ഞ്ഞ സോ​പ്പ് മ​തി. ക​ണ്ണി​ൽ മ​രു​ന്ന് ഇ​റ്റി​ക്കു​ന്ന​ത് ന​ല്ല​ത്.

ക​ണ്ണി​നു​ളി​ൽ കു​രു, ത​ല​ക​റ​ക്കം, ശ്വാ​സം​മു​ട്ട​ൽ തു​ട​ങ്ങി​യ​വ ഇ​ല്ലെ​ങ്കി​ൽ നി​സാ​ര​വി​ധ​ത്തി​ലു​ള്ള ചി​കി​ത്സ മാ​ത്ര​മേ ചി​ക്ക​ൻ​പോ​ക്സി​ന് ആ​വ​ശ്യ​മു​ള്ളൂ.


മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാ​ൻ

മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാ​ൻ - ചി​ക്ക​ൻ​പോ​ക്സ് ആ​ണെ​ന്ന് സം​ശ​യം തോ​ന്നി​യാ​ലു​ട​ൻ മ​റ്റു​ള്ള​വ​രി​ൽ നി​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി അ​ക​ന്നി​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

* പൊ​തു​വാ​യി മ​റ്റു​ള്ള​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​ന്നി​ലും തൊ​ട​രു​ത്. റൂ​മി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങ​രു​ത് എ​ന്നൊ​ന്നും അ​ർഥ​മി​ല്ല. മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക്ക​രു​തെ​ന്നു മാ​ത്രം.
* പൊ​തു​വാ​ഹ​ന​ങ്ങ​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ൾ, ഓ​ഫീ​സ്, സ്കൂ​ൾ, സി​നി​മ തി​യേ​റ്റ​ർ തു​ട​ങ്ങി ആ​ൾ​ക്കാ​ർ കൂ​ടു​ന്ന ഇ​ട​ങ്ങ​ളി​ലേ​ക്ക് പോ​ക​രു​ത്. ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത വി​ധം മു​റി​ക്കു​ള്ളി​ൽ പു​ക​യ്ക്ക​ണം.

പരിചരിക്കേണ്ടത് ആര്?

ഒ​രി​ക്ക​ൽ രോ​ഗം വ​ന്ന​വ​ർ​ക്ക് വീ​ണ്ടും വ​രാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. അ​ങ്ങ​നെ​യു​ള്ള​വ​ർ രോ​ഗി​ക്ക് ശ​രി​യാ​യ പ​രി​ച​ര​ണം കൊ​ടു​ക്കാ​ൻ മു​ൻ​കൈ എ​ടു​ക്ക​ണം.​ അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ൽ ലാ​ബ് ടെ​സ്റ്റ് ഉ​ൾ​പ്പെ​ടെ മ​റ്റ് പ​രി​ശോ​ധ​ന​ക​ൾ ഒ​ന്നും ത​ന്നെ ആ​വ​ശ്യ​മി​ല്ലാ​ത്ത രോ​ഗ​മാ​ണ് ചി​ക്ക​ൻ​പോ​ക്സ്.

വി​വ​ര​ങ്ങ​ൾ - ഡോ. ​ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481