7. ഉമിനീരിന്റെ കുറവു കാരണം ഉണ്ടാകുന്ന സിറോസ്റ്റോമിയ എന്ന രോഗാവസ്ഥ ദന്തമോണജന്യ രോഗമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഈ സമയത്ത് വായ്ക്കുള്ളിൽ പുകച്ചിൽ അനുഭവപ്പെടും. വായ്ക്കുള്ളിലെ ഉമിനീരിനുള്ള പ്രാധാന്യം ഇത് കുറയുന്പോൾ മാത്രമേ നമുക്കു മനസിലാകു. പലകാരണങ്ങൾ ഇതിന് ഉണ്ടെങ്കിലും ചില പ്രധാനപ്പെട്ട കാരണങ്ങൾ -
* ഉമിനീർ ഗ്രന്ഥികളുടെ പ്രവർത്തനശേഷിക്കുറവ്. *ഉമിനീർഗ്രന്ഥിയിലെ ട്യൂബിനുള്ളിലെ തടസം *.ഉമിനീർ ഗ്രന്ഥിയിലെ ട്യൂമർ കാൻസർ * റേഡിയേഷൻ മൂലം*വെള്ളം കുടിക്കുന്നതിന്റെ കുറവു മൂലം * പ്രമേഹം ഉള്ളപ്പോൾ.
7.ചില മരുന്നുകളുടെ ഉപയോഗത്തിൽ ഉമിനീരിന്റെ കുറവ് പോടുകൾ കൂടുതലായി ഉണ്ടാകാനും മോണരോഗങ്ങൾക്കുമുള്ള സാധ്യത കൂട്ടുന്നു. ദഹനത്തിനും ഉമിനീരിന്റെ സാന്നിധ്യം വളരെ പ്രാധാന്യം ഉള്ളതാണ്.
ഈ കാരണങ്ങളാൽ ഉണ്ടാകുന്ന പല്ലുവേദനയെ സ്വന്തമായി മരുന്നുകളും മറ്റു പ്രയോഗങ്ങളും വഴി ഇല്ലാതെയാക്കിയാൽ മറ്റ് അസുഖങ്ങളുടെ സാന്നിധ്യം കണ്ടുപിടിക്കാനുള്ള സൂചനയാണ് ഇല്ലാതാകുന്നത്.
പല്ലുവേദന ഉണ്ടായാൽ വേദന സംഹാരികൾ കഴിച്ച് തത്്കാല വേദന ഒഴിവാക്കി ഏറ്റവും അടുത്ത സമയം ഒരു ഡോക്ടറെ കാണണം. 100% ദന്തജന്യമായ വേദന ആണ് ഇത് എങ്കിൽ പല്ലിന്റെ ചികിത്സ ചെയ്താൽ ഇത് പൂർണമായും മാറുന്നതാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ പൂർത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വിവരങ്ങൾ
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ (അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ - 9447219903