ഗ​ർ​ഭി​ണി​ക​ളു​ടെ ദ​ന്താ​രോ​ഗ്യം കു​ഞ്ഞി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക്
Tuesday, April 5, 2022 12:14 PM IST
ഗ​ർ​ഭി​ണി​ക​ളു​ടെ പ​ല്ലു​ക​ൾ​ക്കും മോ​ണ​ക​ൾ​ക്കും ആ​രോ​ഗ്യ​മി​ല്ലെ​ങ്കി​ൽ അ​ത് മാ​സം തി​ക​യാ​തെ​യു​ള്ള പ്ര​സ​വ​ത്തി​നു സാ​ധ്യ​ത കൂ​ട്ടും. കു​ഞ്ഞു​ങ്ങ​ൾ​ക്കു ഭാ​ര​ക്കു​റ​വും ഉ​ണ്ടാ​വാം.

മു​ഖാ​സ്ഥി​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ശ​രി​യാ​യ രൂ​പീ​ക​ര​ണ​ത്തി​ന്

ഭ്രൂ​ണാ​വ​സ്ഥ​യി​ൽ കു​ഞ്ഞു​ങ്ങ​ളു​ടെ മു​ഖാ​സ്ഥി​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ശ​രി​യാ​യ രൂ​പീ​ക​ര​ണ​ത്തി​ന് ഗ​ർ​ഭി​ണി​ക​ൾ പോ​ഷ​കാ​ഹാ​ര​വും വി​റ്റാ​മി​നു​ക​ളും ല​വ​ണ​ങ്ങ​ളും അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കേ​ണ്ട​തും കൃ​ത്യ​മാ​യ ആ​ന്‍റി നേ​റ്റ​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കേ​ണ്ട​തു​മാ​ണ്.

ആ​ദ്യ പ​ല്ല് മു​ള​യ്ക്കു​ന്പോ​ൾ...

കു​ഞ്ഞു​ങ്ങ​ളി​ൽ ആ​ദ്യ​പ​ല്ല് മു​ള​യ്ക്കു​ന്പോ​ൾ മു​ത​ൽ ത​ന്നെ ദ​ന്ത​പ​രി​ച​ര​ണം ആ​വ​ശ്യ​മാ​ണ്. പ്രാ​രം​ഭ ശൈ​ശ​വ​കാ​ല ദ​ന്ത​ക്ഷ​യം ഫ​ല​പ്ര​ദ​മാ​യി ത​ട​യേ​ണ്ട​തും ചി​കി​ത്സി​ക്കേ​ണ്ട​തു​മാ​ണ്.

പോടുകൾ അടയ്ക്കാം

കു​ഞ്ഞു​ങ്ങ​ൾ​ക്ക് ദ​ന്ത​ക്ഷ​യ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​രി​ത​ല ഫ്ളൂ​റൈ​ഡ് ലേ​പ​ന​ങ്ങ​ൾ ന​ല്കു​ക​യും പി​റ്റ് ആ​ൻ​ഡ് ഫി​ഷ​ർ പോ​ടു​ക​ൾ നീ​ക്കി അ​ട​ച്ചു സം​ര​ക്ഷി​ക്കേ​ണ്ട​തു​മാ​ണ്. പ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കൂ. ജീ​വി​ത​ത്തി​ൽ പു​ഞ്ചി​രി നി​റ​യ്ക്കൂ.

************* ****************************
ദന്തരോഗികളിൽ മറ്റു രോഗങ്ങൾക്കു സാധ്യത

ദ​ന്ത​രോ​ഗ​ങ്ങ​ൾ ചി​ല​പ്പോ​ൾ പ്ര​മേ​ഹം, പ​ക്ഷാ​ഘാ​തം, ഹൃ​ദ്രോ​ഗം, ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ, ക​ര​ൾ, വൃ​ക്ക​രോ​ഗ​ങ്ങ​ൾ, ച​ർ​മ​രോ​ഗ​ങ്ങ​ൾ, ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ ചു​രു​ങ്ങ​ൾ തു​ട​ങ്ങി​യ ഗു​രു​ത​ര ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​വും.


ശ്രദ്ധിക്കുക...

* പ​ല്ല് ക്ലീ​നിം​ഗ്, മോ​ണ​രോ​ഗ ചി​കി​ത്സ, ചെ​ക്ക​പ്പ് എ​ന്നി​വ കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ ന​ട​ത്തു​ക.
* പു​ക​വ​ലി, മ​ദ്യ​പാ​നം, മു​റു​ക്ക​ൽ തു​ട​ങ്ങി​യ​വ തീ​ർ​ത്തും ഉ​പേ​ക്ഷി​ക്കു​ക.

* ര​ണ്ടു​നേ​ര​വും കൃ​ത്യ​മാ​യി പ​ല്ലു തേ​ക്കു​ന്ന​തു ശീ​ല​മാ​ക്കു​ക. രാ​ത്രി​യി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു ശേ​ഷം നി​ർ​ബ​ന്ധ​മാ​യും പ​ല്ലു തേ​ക്കു​ക.

ര​ണ്ടാ​ഴ്ച​യി​ല​ധി​കം ഉ​ണ​ങ്ങാ​തെ​യു​ള്ള വേ​ദ​ന​യി​ല്ലാ​ത്ത മു​റി​വു​ക​ൾ

വായിൽ ര​ണ്ടാ​ഴ്ച​യി​ല​ധി​കം ഉ​ണ​ങ്ങാ​തെ​യു​ള്ള വേ​ദ​ന​യി​ല്ലാ​ത്ത മു​റി​വു​ക​ൾ, വ്ര​ണ​ങ്ങ​ൾ, വി​ള്ള​ലു​ക​ൾ, നീ​ർ​വീഴ്ച, പ​ഴു​പ്പ് എ​ന്നി​വ ഉണ്ടെങ്കിൽ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ക. ഓ​റ​ൽ കാ​ൻ​സ​റും മ​റ്റു കാ​ൻ​സ​റു​ക​ൾ​ക്കു മു​ന്നോ​ടി​യാ​യ രോ​ഗ​ങ്ങ​ളും ഇ​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക.

പല്ല് കൊഴിഞ്ഞു പോയാൽ...

പ​ല്ല് കൊ​ഴി​ഞ്ഞു​പോ​യ ഇ​ട​ങ്ങ​ളി​ൽ പ​ല്ലു​വ​ച്ചു സം​ര​ക്ഷി​ച്ചാ​ൽ അ​തു ഫ​ല​പ്ര​ദ​വും മ​റ്റു പ്ര​യാ​സ​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​ര​ക്ഷ​ണ​വു​മാ​ണ്. ദ​ന്ത​രോ​ഗ​ങ്ങ​ൾ മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ലേ​ക്കു പോ​കാ​തെ നേ​ര​ത്തേ ത​ന്നെ ചി​കി​ത്സി​ച്ചു മാ​റ്റു​ക.

വി​വ​ര​ങ്ങ​ൾ: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്,
ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ.