ആവർത്തിച്ച് തിളപ്പിച്ച എണ്ണയും പ്രശ്നമാണ്!
ഫാ​സ്റ്റ് ഫു​ഡ് എ​ന്നാ​ൽ പെ​ട്ടെ​ന്നു ത​യാ​റാ​ക്കി കൊ​ടു​ക്കാ​വു​ന്ന ഭ​ക്ഷ​ണം; ജീ​വി​ത​ത്തി​ര​ക്കി​നി​ട​യി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യി ക​ഴി​ക്കാ​വു​ന്ന ഭ​ക്ഷ​ണം(​ക​ണ്‍​വീ​നി​യ​ന്‍റ് ഫു​ഡ്്)​എ​ന്ന​ർ​ഥം; പ​ത്തു മി​നി​റ്റി​ന​കം ത​യാ​റാ​ക്കി കൊ​ടു​ക്കാ​വു​ന്ന ഭ​ക്ഷ​ണം. ഉ​ദാ​ഹ​ര​ണ​ത്തി​നു പൊ​റോ​ട്ട ഫാ​സ്റ്റ് ഫു​ഡാ​ണ്.

അ​തിെ​ൻ​റ കൂ​ടെ ക​ഴി​ക്കു​ന്ന ചി​ല്ലി ബീ​ഫ്, ചി​ക്ക​ൻ ഫ്രൈ ​എ​ന്നി​വ​യും ഫാ​സ്റ​റ് ഫു​ഡാ​ണ്. ച​പ്പാ​ത്തി ഫാ​സ്റ്റ് ഫു​ഡ് അ​ല്ല. എ​ന്നാ​ൽ അ​തി​നൊ​പ്പം ക​ഴി​ക്കു​ന്ന ബ​ട്ട​ർ ചി​ക്ക​ൻ, ചി​ല്ലി ചി​ക്ക​ൻ തു​ട​ങ്ങി​യ​വ ചൈ​നീ​സ് വി​ഭ​വ​ങ്ങ​ളാ​ണെ​ങ്കി​ലും അ​വ​യെ​യും ഫാ​സ്റ്റ് ഫു​ഡ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താം.

എംറ്റി കാലറി

ബ​ർ​ഗ​ർ, പി​സ തു​ട​ങ്ങി​യ​വ​യും കോ​ള ഡ്രിം​ഗ്സും ഫാ​സ്റ്റ് ഫു​ഡ് പ​രി​ധി​യി​ൽ വ​രു​ന്നു. ഒ​രു ക​പ്പ് കോ​ള കു​ടി​ച്ചാ​ൽ 200 കാ​ല​റി ഉൗ​ർ​ജം കി​ട്ടു​ന്നു. അ​തി​നെ എം​റ്റി കാ​ല​റി എ​ന്നു പ​റ​യു​ന്നു. അ​തി​ൽ ഉൗ​ർ​ജം മാ​ത്ര​മേ​യു​ള​ളു. ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ യാ​തൊ​രു​വി​ധ​പോ​ഷ​ക​ങ്ങ​ളു​മി​ല്ല. മ​ധു​രം അ​ധി​ക​മാ​യാ​ൽ ശ​രീ​ര​ത്തി​ൽ കൊ​ഴു​പ്പാ​യി അ​ടി​ഞ്ഞു​കൂ​ടും.

ഫ​ല​ത്തി​ൽ ത​ടി കൂ​ടും. അ​ര​ക്കെ​ട്ടി​ന്‍റെ വ​ണ്ണം കൂ​ടും. വ​യ​റി​ൽ കൊ​ഴു​പ്പ​ടി​യു​ന്ന​ത് അ​മി​ത​ഭാ​ര​ത്തിന്‍റെ സൂ​ച​ന​യാ​ണ്. അ​താ​ണു ക്ര​മേ​ണ പ്ര​മേ​ഹ​ത്തി​നി​ട​യാ​ക്കു​ന്ന​ത്്. പു​രു​ഷ​ൻ​മാ​ർ​ക്ക് അ​ര​ക്കെ​ട്ടി​ന്‍റെ ചു​റ്റ​ള​വ് 90 സെ​ന്‍റി മീ​റ്റ​റി​ൽ കൂ​ടാ​ൻ പാ​ടി​ല്ല. സ്ത്രീ​ക​ളി​ൽ അ​ത്് 80 സെ​ൻ​റി​മീ​റ്റ​റി​ൽ കൂ​ടു​ത​ലാ​ക​രു​ത്.

കൊഴുപ്പും എണ്ണയും

ഫാ​സ്റ​റ് ഫു​ഡി​ൽ കൊ​ഴു​പ്പിന്‍റെ അ​ള​വു കൂ​ടു​ത​ലാ​ണ്. അ​താ​ണു പ്ര​ധാ​ന പ്ര​ശ്നം. മി​ക്ക​പ്പോ​ഴും ആ​വ​ർ​ത്തി​ച്ചു​പ​യോ​ഗി​ച്ച എ​ണ്ണ​യി​ലാ​കും മി​ക്ക​വ​രും ഫാ​സ്റ്റ് ഫു​ഡ്് ത​യാ​റാ​ക്കു​ന്ന​ത്്. ഫാ​സ്റ്റ് ഫു​ഡി​ൽ മാ​യം ചേ​ർ​ക്കാ​നു​ള​ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്.


പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ചൂ​ടാ​ക്കി മ​സാ​ല​ക്കൂ​ട്ടും അ​ജി​നോ​മോ​ട്ടോ​യും ചേ​ർ​ത്തു പ​ത്തു മി​നി​ട്ടി​നു​ള​ളി​ൽ പു​തി​യ ഭ​ക്ഷ​ണ​മാ​ക്കി കൊ​ടു​ക്കു​ന്ന രീ​തി​യാ​ണു മി​ക്ക​പ്പോ​ഴും ഫാ​സ്റ്റ് ഫു​ഡ് ശാ​ല​ക​ളി​ൽ ന​ട​ക്കു​ന്ന​ത്. മി​ക്ക​വാ​റും ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളി​ൽ ഗ്രേ​വി ഇ​ല്ല. ഏ​റെ​യും ഡ്രൈ ​ആ​ണ്. ചി​ക്ക​ൻ പോ​ലെ എ​ണ്ണ​യി​ൽ പാ​കം ചെ​യ്യു​ന്ന വി​ഭ​വ​ങ്ങ​ൾ.

ഫാസ്റ്റ്ഫുഡ് പതിവാക്കുന്ന ചെറുപ്പക്കാരിൽ...

സം​സ്ക​രി​ച്ച ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളാ​ണു ഫാ​സ്റ്റ് ഫു​ഡ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്്. പ​ച്ച​ക്ക​റി​ക​ളു​ടെ തോ​തും തീ​രെ കു​റ​വാ​ണ്. അ​തി​നാ​ൽ ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളി​ൽ നാ​രിന്‍റെ അം​ശം തീ​രെ കു​റ​വാ​ണ്. ഇ​ത്ത​രം വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ർ നേ​രി​ടു​ന്ന പ്ര​ധാ​നം പ്ര​ശ്നം അ​മി​ത​ഭാ​ര​മാ​ണ്. ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ ഭാ​രം കൂ​ടും. ചെ​റു​പ്പ​ക്കാ​രി​ൽ കൊ​ള​സ്ട്രോ​ൾ ലെ​വ​ലും ബി​പി​യും കൂ​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

പ​ല​പ്പോ​ഴും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ഴാ​ണ് അ​ധി​ക കൊ​ള​സ്ട്രോ​ൾ ഉ​ള​ള​താ​യി തി​രി​ച്ച​റി​യു​ന്ന​ത്്. അ​ര​ക്കെ​ട്ടിന്‍റെ വ​ണ്ണം കൂ​ടു​ന്ന​തും ഇ​തിന്‍റെ ‌സൂ​ച​ന​യാ​ണ്. അ​ത് അ​ബ്ഡ​മ​ൻ ഒ​ബീ​സി​റ്റി എ​ന്ന​റി​യ​പ്പെ​ടു​ന്നു. കൂ​ടു​ത​ൽ ന​ട​ക്കു​ന്പോ​ൾ ക്ഷീ​ണം, ത​ല​ക​റ​ക്കം എ​ന്നി​വ​യു​ണ്ടാ​കു​ന്നു. ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് അ​വ​ശ്യ​മാ​യ മ​റ്റു വി​റ്റാ​മി​നു​ക​ളു​ടെ കു​റ​വും ഇ​വ​രി​ൽ കാ​ണ​പ്പെ​ടു​ന്നു. (തുടരും)

വിവരങ്ങൾ:
ഡോ. അനിതാ മോഹൻ,
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്‍റ്