പി​റ്റ് & ഫി​ഷ​ർ സീ​ല​ന്‍റ് ചി​കി​ത്സ ആർക്ക്‍?
Saturday, December 11, 2021 2:42 PM IST
പല്ല്, ബാ​ക്ടീ​രി​യ​ക​ൾ, സൂ​ക്രോ​സ്, ഗ്ലൂ​ക്കോ​സ് തു​ട​ങ്ങി​യ പു​ളി​പ്പി​ക്കാ​വു​ന്ന കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ, സ​മ​യം എ​ന്നീ നാ​ലു ഘടകങ്ങൾ കൂ​ടി​ച്ചേ​രു​ന്പോ​ഴാ​ണ് ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത്. പ​ല്ലി​ന്‍റെ രൂ​പം, വ്യ​ത്യ​സ്ത ദ​ന്ത​ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ളു​ടെ അ​വ​ലം​ബം, ഉ​മി​നീ​രി​ൽ അ​ട​ങ്ങി​യ ധാ​തു​ക്ക​ളു​ടെ ശേ​ഖ​രം തു​ട​ങ്ങി​യ​വ ഇതിനെ സ്വാ​ധീ​നി​ക്കു​ന്നു.

ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത്

താ​ടി​യെ​ല്ലു​ക​ൾ​ക്ക് അ​ക​ത്തു​ള്ള ഭാ​ഗ​ങ്ങ​ൾ ഒ​ഴി​കെ പ​ല്ലി​ന്‍റെ ഏ​തൊ​രു ഭാ​ഗ​ത്തും ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കാം. പ​ല്ലി​ൽ​നി​ന്നു ന​ഷ്ട​പ്പെ​ടു​ന്ന​ത്ര ധാ​തു​ക്ക​ൾ ഉ​മി​നീ​രി​ൽ​നി​ന്നോ കൃ​ത്രി​മ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യോ (ഫ്ളൂ​റൈ​ഡ് ചി​കി​ത്സ) നി​ക്ഷേ​പി​ക്ക​പ്പെ​ടാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത്.

കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ പ​ല്ലി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് എ​പ്പോ​ഴും ധാ​തു​ക്ക​ൾ അ​ലി​ഞ്ഞു​പോ​കു​ന്ന​ത്.

80 ശ​ത​മാ​നം ദ​ന്ത​ക്ഷ​യ​വും സം​ഭ​വി​ക്കു​ന്ന​ത്

80 ശ​ത​മാ​നം ദ​ന്ത​ക്ഷ​യ​വും സം​ഭ​വി​ക്കു​ന്ന​തു സാ​ധാ​ര​ണ ദ​ന്ത​ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ൾ​ക്കും ഉ​മി​നീ​രി​നും എ​ത്താ​നാ​കാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ്. ഭ​ക്ഷ​ണം ച​വ​ച്ച​ര​യ്ക്കു​ന്ന പ്ര​ത​ല​ത്തി​ലെ പ്ര​കൃ​ത്യാ ഉ​ള്ള ദ്വാ​ര​ങ്ങ​ളി​ലാ​ണ് (പി​റ്റുക​ളും ഫി​ഷ്യ​ർ​ക​ളും) കൂ​ടു​ത​ലും ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​കു​ന്ന​ത്. മ​റ്റു പ്ര​ത​ല​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ എ​ത്തു​ന്ന​തി​നാ​ൽ അ​വി​ടെ ദ​ന്ത​ക്ഷ​യം താ​ര​ത​മ്യേ​ന കു​റ​വാ​ണ്.

എക്സ്റേ എന്തിന്?

നേ​രി​ട്ടു​കാ​ണാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ലും പ​ല്ലു​ക​ളു​ടെ ഉ​ള്ളി​ലെ നാ​ശം നി​ർ​ണ​യി​ക്കു​ന്ന​തി​നും എ​ക്സ്റേ പ​രി​ശോ​ധ​ന​ അ​ത്യാ​വ​ശ്യ​മാ​ണ്. ചി​കി​ത്സാ​ഘ​ട്ട​ത്തി​ൽ പോ​ടി​ന്‍റെ വ​ലി​പ്പം നി​ർ​ണ​യി​ക്കു​ന്ന​തി​ന് ഡി​സ്ക്ലോ​സിം​ഗ് സൊ​ല്യൂ​ഷ​ൻ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.


ലേസർ ഉപയോഗിച്ചാൽ...

അ​തി​നൂ​ത​ന മാ​ർ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​യ ലേ​സ​ർ പ​രി​ശോ​ധ​ന, എ​ക്സ​റേ​യു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ ഒ​രു പ​രി​ധി​വ​രെ ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഡെ​ന്‍റി​സ്റ്റി​നെ കാ​ണു​ന്ന​തു​വ​ഴി​യും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തു​വ​ഴി​യും ദ​ന്ത​ക്ഷ​യം കൂ​ടു​ത​ൽ പ​ട​രു​ന്ന​തി​നു​മു​ന്പു​ത​ന്നെ ത​ട​യാ​ൻ ക​ഴി​യും.

കുട്ടികളിൽ...

പിറ്റ് ആൻഡ് ഫിഷർ സീലന്‍റ് ചികിത്സ കു​ട്ടി​ക​ളി​ൽ ദ​ന്ത​ക്ഷ​യം ത​ട​യു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ഒ​രു പ്ര​തി​രോ​ധ ചി​കി​ത്സ​യാ​ണ്. പ​ല്ലി​ന്‍റെ പ്ര​കൃ​ത്യാ ഉ​ള്ള വി​ള്ള​ലു​ക​ളെ ഡ്രി​ൽ ചെ​യ്യാ​തെ ഒ​രു നേ​രി​യ ഫി​ല്ലിം​ഗ് കൊ​ടു​ത്ത് അ​ട​യ്ക്കു​ന്ന രീ​തി​യാ​ണി​ത്. പാ​ൽ​പ്പ​ല്ലി​ലും സ്ഥി​ര ദ​ന്ത​ങ്ങ​ളി​ലും ഈ ​ചി​കി​ത്സ ചെ​യ്യു​ന്നു​ണ്ട്. വ​ള​രെ ല​ളി​ത​മാ​യ ചി​കി​ത്സാ​രീ​തി​യാ​ണി​ത്. കു​ട്ടി​ക​ളി​ൽ ദ​ന്ത​ക്ഷ​യം ത​ട​യു​ന്ന വ​ള​രെ ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ​മാ​ണി​ത്.

ഫ്ളൂ​റൈ​ഡ് ട്രീ​റ്റ്മെ​ന്‍റ് എപ്പോൾ?

ആ​രം​ഭ​ഘ​ട്ട​ത്തിൽ​ ഫ്ളൂ​റൈ​ഡ് ട്രീ​റ്റ്മെ​ന്‍റ് വ​ള​രെ​യ​ധി​കം ഗു​ണം​ചെ​യ്യും. പ​ല്ലി​ൽ​നി​ന്നു ന​ഷ്ട​പ്പെ​ട്ടു തു​ട​ങ്ങു​ന്ന ധാ​തു​ക്ക​ൾ കൃ​ത്രി​മ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ തി​രി​ച്ചു നി​ക്ഷേ​പി​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ് ഫ്ളൂ​റൈ​ഡ് ചി​കി​ത്സ. ത​ത്ഫ​ല​മാ​യി പ​ല്ലി​ന്‍റെ ഘ​ട​ന പു​ന​ക്ര​മീ​ക​രി​ക്കു​വാ​നാ​കും. (തുടരും)

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
(അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല).
ഫോ​ൺ - 9447219903