പല്ലുകൾക്കിടയിലെ വിടവിനു ചികിത്സ
Tuesday, October 26, 2021 3:39 PM IST
പ​ല്ലി​ന്‍റെ ഇ​ട​യി​ലെ വി​ട​വി​ന്‍റെ ചി​കി​ത്സ​യി​ൽ പ്ര​ധാ​ന​ം പ​ല്ലി​ൽ ക​ന്പി​യി​ടു​ന്ന ചി​കി​ത്സ​യാ​ണ്. അ​തി​നോ​ടൊ​പ്പം മോ​ണ​രോ​ഗ ചി​കി​ത്സ, പ​ല്ല് അ​ട​യ​്ക്കു​ന്ന ചി​കി​ത്സ, വാ​യി​ലെ മൈ​ന​ർ
ശ​സ്ത്ര​ക്രി​യ എ​ന്നീ ചി​കി​ത്സ​ക​ൾ ന​ട​ത്തി​യാ​ണ് പ​ല്ലുകൾ ക്കി​ട​യി​ലെ വി​ട​വ് അ​ട​യ്ക്കു​ന്ന​ത്. ചി​കി​ത്സ​യ്ക്ക് ഏ​റ്റ​വും ഉ​ചി​ത​സ​മ​യം എ​ന്നു പ​റ​യു​ന്ന​ത് സ്ഥി​ര​ദ​ന്ത സ​മ​യ​മാ​ണ്. ചി​കി​ത്സ
എ​ങ്ങ​നെ​യാ​ണ് എ​ന്ന് പ്ര​ധാ​ന​മാ​യും തീ​രു​മാ​നി​ക്കു​ന്ന​ത് ഈ ​വി​ട​വി​ന്‍റെ കാ​ര​ണം അ​നു​സ​രി​ച്ചാ​ണ്. കൂ​ടു​ത​ലാ​യും ഈ ​ ചി​കി​ത്സ​ക​ൾ ചെ​യ്യു​ന്ന​ത് പ​ല്ലി​ന്‍റെ​യും മു​ഖ​ത്തി​ന്‍റെ​യും ഭം​ഗി​ക്കു​വേ​ണ്ടി​യാ​ണ്.

ചികിത്സയ്ക്കു മുന്പ്

വി​ട​വി​നു​ള്ള പ്ര​ധാ​ന കാ​ര​ണം, രോ​ഗി​യു​ടെ പ്രാ​യം, വി​ട​വി​ന്‍റെ സ്ഥാ​നം, പ​ല്ലി​ന്‍റെ എ​ണ്ണം, ബാ​ക്കി​യു​ള്ള പ​ല്ലി​ന്‍റെ ഘ​ട​ന, മോ​ണ​യു​ടെ സ്ഥി​തി എ​ന്നി​വ​യാ​ണ് ചി​കി​ത്സ​യ്ക്കു മു​ന്പ് അറിയേണ്ട കാര്യങ്ങൾ. ചി​കി​ത്സ​യ്ക്കു മു​ന്പെ രോ​ഗി​ ചി​രി​ക്കു​ന്ന​തും സം​സാ​രി​ക്കു​ന്ന​തു​മാ​യ ചി​ത്ര​ങ്ങ​ൾ ചി​കി​ത്സ​യ്ക്ക് സ​ഹാ​യ​ക​ര​മാ​യേ​ക്കാം.

ചെ​റി​യ വി​ട​വു​കൾക്ക്

വ​ള​രെ ചെ​റി​യ വി​ട​വു​ക​ളു​ള്ളവരിൽ പ്ര​ത്യേ​കി​ച്ചു ചി​കി​ത്സ​ക​ളൊ​ന്നും​ത​ന്നെ ആവശ്യമില്ല. ഈ ​വി​ട​വ് കൂ​ടു​ത​ലാ​യും മു​ക​ളി​ലെ കോ​ന്പ​ല്ലി​ന് ഇ​ട​ത്തു​വ​ശ​ത്താ​യി​രി​ക്കും. അ​ത് ന​മ്മ​ൾ ചി​രി​ക്കു​ന്പോ​ഴോ സം​സാ​രി​ക്കു​ന്പോ​ഴോ കാ​ണു​ന്ന​താ​യി​രി​ക്കി​ല്ല. അ​തു രോ​ഗി​യു​ടെ മു​ഖ​ഘ​ട​ന​യെ ബാ​ധി​ക്കു​ന്നി​ല്ലെ​ന്ന് രോ​ഗി​ക്ക് ബോ​ധ്യ​മു​ണ്ടെ​ങ്കി​ൽ, ആ ​അ​വ​സ​ര​ത്തി​ൽ പ്ര​ത്യേ​ക ചി​കി​ത്സ ഒ​ന്നും​ത​ന്നെ വേ​ണ്ട​തി​ല്ല. മു​ക​ളി​ല​ത്തെ മു​ൻ​നി​ര​യി​ലു​ള്ള ര​ണ്ടാ​മ​ത്തെ പ​ല്ലി​ന് ഇ​ട​ത്തു​വ​ശ​ത്താ​യി വി​ട​വു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ പ​ല്ലി​ന്‍റെ നി​റ​മു​ള്ള പ​ല്ല് അ​ട​യ്ക്കു​ന്ന മെ​റ്റീ​രി​യ​ൽ ഉ​പ​യോ​ഗി​ച്ചു പ​ല്ലി​ന്‍റെ രൂ​പം നി​ല​നി​ർ​ത്താ​വു​ന്ന​താ​ണ്.

അതിനു ചികിത്സ വേണ്ട...

പാ​ൽ​പ്പല്ലി​നി​ട​യി​ലു​ള്ള വി​ട​വ് സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്. ഈ ​വി​ട​വ് പാ​ൽ​പ്പ​ല്ലി​നി​ട​യി​ൽ ഇ​ല്ലെ​ങ്കി​ൽ അ​ത് സ്ഥി​ര ദ​ന്ത​ത്തി​ന്‍റെ നി​ര​തെ​റ്റ​ൽ​വ​രെ ഉ​ണ്ടാ​ക്കാം. 2 എം​എം വ​രെ​യു​ള്ള വി​ട​വ് ദ​ന്ത​നി​ര​യി​ൽ സാ​ധാ​ര​ണം. അ​തി​നു പ്ര​ത്യേ​ക ചി​കി​ത്സ​യൊ​ന്നും വേ​ണ്ട​തി​ല്ല. 2 എം​എ​മ്മി​ൽ കൂ​ടു​ത​ലു​ള്ള വി​ട​വ് ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കേ​ണ്ട​താ​ണ്. വി​ട​വി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നു മ​ന​സി​ലാ​ക്കി അ​തു ഭേ​ദ​മാ​ക്കേ​ണ്ട​താ​ണ്. പ​ല്ലി​ൽ ക​ന്പി​യി​ട്ടും വെ​പ്പു​പ​ല്ല് വ​ച്ചു​കൊ​ടു​ത്തും വി​ട​വ് ശ​രി​യാ​ക്കാ​വു​ന്ന​താ​ണ്. അ​തു പി​ന്നീ​ടും നി​ല​നി​ർ​ത്താ​നാ​യി ഒ​റ്റ​ക്ക​ന്പി ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്.


കന്പിയിടുന്ന ചികിത്സ എപ്പോൾ

പ​ല്ല് വ​ച്ചു​കൊ​ടു​ത്ത് പ​ല്ലി​നി​ട​യി​ലെ വി​ട​വ് ചി​കി​ത്സി​ക്കു​ന്ന രീ​തി​കൊ​ണ്ട് ചി​ല​പ്പോ​ൾ മോ​ണ​രോ​ഗ​ങ്ങ​ൾ വ​ന്നേ​ക്കാം. അ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പ​ല്ലി​ൽ ക​ന്പി​യി​ട്ട് ചി​കി​ത്സി​ക്കു​ന്ന​താ​ണ് ഉ​ചി​തം. സ്ഥ​ി​ര​മാ​യി വ​ച്ചു​കൊ​ടു​ക്കു​ന്ന പ​ല്ല് ഭാ​വി​യി​ൽ മാ​റ്റേ​ണ്ട​താ​യി​ വ​രു​ന്ന​തു​കൊ​ണ്ടും മോ​ണ​യ്ക്ക് വീ​ക്കം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തു​കൊ​ണ്ടും പ​ല്ലി​ൽ ക​ന്പി​യി​ട്ട് ചി​കി​ത്സി​ക്കു​ന്ന രീ​തി​യാ​ണ് മി​ക്ക ഡോ​ക്‌​ട​ർ​മാ​രും നി​ർ​ദേ​ശി​ക്കു​ന്ന​ത്.

പല്ലു വയ്ക്കുന്ന ചികിത്സ

ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പ​ല്ലി​ൽ ക​ന്പി​യി​ട്ടു മാ​ത്രം ന​മു​ക്ക് വി​ട​വ് ശ​രി​യാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത​ല്ല. അ​താ​യ​ത് പ​ല്ലെ​ടു​ത്ത​തി​നു ശേ​ഷം പ​ല്ല് വ​ച്ചു​കൊ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ല്ലു​ക​ൾ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും നീ​ങ്ങി​പ്പോ​കാം. ജ​ന്മ​നാ പല്ലുകൾ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തിലും പ​ല്ലി​ൽ ക​ന്പി​യി​ട്ട് മാ​ത്രം ന​മു​ക്ക് ശ​രി​യാ​ക്കാനാവില്ല. അ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ള​ി​ൽ പ​ല്ല് വ​ച്ചു​കൊ​ടു​ക്കു​ന്ന വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹാ​യം​കൂ​ടി തേ​ടേ​ണ്ട​താ​ണ്.

ഊ​രി​വ​യ്ക്കു​ന്ന പ​ല്ല്, സ്ഥി​ര​മാ​യി വ​യ്ക്കു​ന്ന പ​ല്ല്, ഇം​പ്ലാ​ന്‍റ് (എ​ല്ലി​നു​ള്ളി​ലേ​ക്ക് സ്ക്രൂ ​ചെ​യ്ത് വ​യ്ക്കു​ന്ന പ​ല്ല്) എ​ന്നീ ചി​കി​ത്സാ​രീ​തി​ക​ളു​ണ്ട്. (തുടരും)

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
(അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല).
ഫോ​ൺ - 9447219903