ദന്തക്ഷയം ചികിത്സിച്ചില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ നിരവധി
Monday, April 19, 2021 2:31 PM IST
ആദ്യം തന്നെയുള്ള രോ​ഗ​നി​ർ​ണ​യ​ത്തി​ലൂ​ടെ​യും മാ​താ​പി​താ​ക്ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന​തി​ലൂ​ടെ​യും ടോ​പ്പി​ക്ക​ൽ ഫ്ളൂ​റൈ​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള ചി​കി​ത്സയിലൂടെയും തു​ട​ക്ക​ത്തി​ൽ​ ത​ന്നെ ദ​ന്ത​ക്ഷ​യം ത​ട​യാ​ൻ ക​ഴി​യും. എ​ങ്കി​ലും ഇ​തി​ന്‍റെ പ​ട​രു​ന്ന സ്വ​ഭാ​വം കാ​ര​ണം കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ​യും ജീ​വി​ത​നി​ല​വാ​ര​ത്തെ​യും ഇ​തു സാ​ര​മാ​യി ബാ​ധി​ക്കു​ന്നു.

നിരതെറ്റി പല്ലുമുളയ്ക്കാം

കു​ട്ടി​ക​ളി​ലെ ദ​ന്ത​ക്ഷ​യം ചി​കി​ത്സി​ച്ചു മാ​റ്റാ​തി​രു​ന്നാ​ൽ വി​വി​ധ​ത​ര​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​ന്നു.
* വേ​ദ​ന, പ​ഴു​പ്പ്,
* ഉ​റ​ങ്ങു​ന്ന​തി​നും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ലു​മു​ള്ള ബു​ദ്ധി​മു​ട്ട്, * സ്കൂ​ളി​ൽ പോ​കാ​നു​ള്ള ബു​ദ്ധി​മു​ട്ട്,
* ഉ​യ​ർ​ന്ന ചി​കി​ത്സാ​ച്ചെ​ല​വു​ക​ളും സ​മ​യ​ന​ഷ്ട​വും

പ​ല്ലി​ൽ പോ​ടു വ​ലു​താ​യി കു​ട്ടി​ക​ളി​ലെ റൂ​ട്ട് ക​നാ​ൽ അ​ഥ​വാ പ​ൾ​പെ​ക്ട​മി ചെ​യ്യാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ല്ലെ​ടു​ത്തു ക​ള​യേ​ണ്ടി​വ​രു​ന്നു. സ്ഥി​ര​ദ​ന്ത​ങ്ങ​ൾ വ​രാ​ൻ താ​മ​സ​മു​ണ്ടെ​ങ്കി​ൽ ഭാ​വി​യി​ൽ പ​ല്ലു നി​ര​തെ​റ്റി വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ന്നു.

കു​ട്ടി​ക​ളി​ലെ ദ​ന്ത​ക്ഷ​യ​ം ത​ട​യാ​ൻ

അ​മ്മ​യ്ക്ക് അ​ല്ലെ​ങ്കി​ൽ കു​ഞ്ഞി​നെ നോ​ക്കു​ന്ന​വ​ർ​ക്ക് ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി​ക​ളെ​ക്കു​റി​ച്ചും പാ​ൽ കൊ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ശ​രി​യാ​യ അ​റി​വു പ​ക​രു​ക എ​ന്ന​താ​ണ് ഇ​തു ത​ട​യാ​ൻ​വേ​ണ്ടി ചെ​യ്യേ​ണ്ട​ത്.


അ​മ്മ​യി​ൽ​നി​ന്നു കു​ഞ്ഞി​ലേ​ക്കു ബാ​ക്ടീ​രി​യ പ​ട​രു​ന്ന​തി​നെ ത​ട​യ​ൽ

അ​മ്മ അ​ല്ലെ​ങ്കി​ൽ കു​ട്ടി​യെ പ​രി​പാ​ലി​ക്കു​ന്ന​വ​രു​ടെ വാ​യി​ലു​ള്ള ബാ​ക്ടീ​രി​യ​യെ കു​റ​യ്ക്കു​ക എ​ന്നു​ള്ള​താ​ണ് ഇ​തു ത​ട​യാ​ൻ ചെ​യ്യേ​ണ്ട​ത്.

* ഇ​തി​നു​വേ​ണ്ടി ക്ലോ​ർ​ഹെ​ക്സി​ഡി​ൻ അ​ട​ങ്ങി​യ മൗ​ത്ത് റി​ൻ​സു​ക​ൾ, ജെ​ൽ, ടൂ​ത്ത് പേ​സ്റ്റ് എ​ന്നി​വ അ​മ്മ അ​ല്ലെ​ങ്കി​ൽ കു​ഞ്ഞി​നെ പ​രി​പാ​ലി​ക്കു​ന്ന​വ​ർ ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ.്
* കു​ഞ്ഞും അ​മ്മ​യും ഒ​രേ പാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​തും അ​മ്മ​യു​ടെ വാ​യി​ൽ കു​ഞ്ഞ് വി​ര​ലി​ടു​ന്ന​തും ഒ​ഴി​വാ​ക്കു​ക.

ദ​ന്താ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം

ശ​രി​യാ​യ ദ​ന്താ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളി​ൽ ദ​ന്ത​ക്ഷ​യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വു വ​ർ​ധി​പ്പി​ക്കാ​നും അ​തു​വ​ഴി ഇ​തു ത​ട​യാ​നും സാ​ധി​ക്കു​ന്നു. ഡോ​ക്ട​ർ​മാ​ർ​ക്കു മാ​ത്ര​മ​ല്ല, മ​റ്റ് എ​ല്ലാ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​വു​ന്ന​താ​ണ്.

വിവരങ്ങൾ: ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
(അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല).
ഫോ​ൺ - 9447219903