ചൂടുകാലത്ത് മസാല കുറവുള്ള ആഹാരക്രമം
Tuesday, February 23, 2021 4:28 PM IST
വേ​ന​ൽ​ക്കാ​ല​ത്ത് കൂ​ടു​ത​ൽ വി​യ​ർ​പ്പ് ഉ​ണ്ടാ​കു​ന്ന​തി​ന്‍റെ ഫ​ല​മാ​യി ശ​രീ​ര​ത്തി​ലെ ജ​ലാം​ശ​ത്തി​ന്‍റെ നി​ല താ​ഴു​ന്ന​താ​ണ്. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി സോ​ഡി​യ​ത്തി​ന്‍റെ നി​ല​യി​ലും കു​റ​വ് വ​രും. അ​തു​കൊ​ണ്ടാ​ണ് വേ​ന​ൽ​ക്കാ​ല​ത്ത് ശ​രീ​ര​ത്തി​ൽ സോ​ഡി​യം കൂ​ടു​ത​ൽ ആ​വ​ശ്യ​മാ​യി വ​രും എ​ന്ന് പ​റ​യു​ന്ന​ത്. അ​ത് പ​രി​ഹ​രി​ക്കു​വാ​ൻ വെ​ള്ളം കു​ടി​ക്കു​മ്പോ​ൾ വെ​ള്ള​ത്തി​ൽ ഒ​രു നു​ള്ള് ഉ​പ്പ് ചേ​ർ​ത്താ​ൽ മ​തി. ഇ​ത്‌, സോ​ഡി​യ​ത്തി​ന്‍റെ കു​റ​വ് പ​രി​ഹ​രി​ക്കു​ക മാ​ത്ര​മ​ല്ല, ദ​ഹ​ന പ്ര​ക്രി​യ ന​ല്ല നി​ല​യി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്.

സോ​ഡി​യ​ത്തി​ന്‍റെ നി​ല​യി​ൽ കൂ​ടു​ത​ൽ കു​റ​വു​ണ്ടാ​കു​ക​യാ​ണെ​ങ്കി​ൽ അ​ത് ചി​ല​പ്പോ​ൾ ചി​ല​രി​ൽ പേ​ശി​ക​ളി​ൽ കോ​ച്ചി​വ​ലി, ത​ള​ർ​ച്ച, ആ​ശ​യ​ക്കു​ഴ​പ്പം, വി​ഷാ​ദം എ​ന്നി​വ കാ​ണാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടാ​ക്കാ​വു​ന്ന​താ​ണ്.

പച്ചക്കറികൾ

പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും കൂ​ടു​ത​ൽ ക​ഴി​ക്കു​ന്ന​ത് ആ​രോ​ഗ്യം ന​ല്ല നി​ല​യി​ൽ നി​ല​നി​ർ​ത്താ​ൻ ഒ​രു​പാ​ട് സ​ഹാ​യി​ക്കും. പ​ച്ച​ക്ക​റി​ക​ളി​ലും പ​ഴ​ങ്ങ​ളി​ലും ന​മു​ക്ക് ആ​വ​ശ്യം വ​രു​ന്ന മി​ക്ക പോ​ഷ​കാം​ശ​ങ്ങ​ളും ജീ​വ​ക​ങ്ങ​ളും ധാ​തു​ക്ക​ളും അ​ട​ങ്ങി​യി​ട്ടു​ണ്ട്. പി​ന്നെ ജ​ലാം​ശ​വും ധാ​രാ​ളം. പ​ഴ​ങ്ങ​ളി​ലും പ​ച്ച​ക്ക​റി​ക​ളി​ലും എ​ൺ​പ​ത് ശ​ത​മാ​ന​വും വെ​ള്ള​മാ​ണ്. മാ​ത്ര​മ​ല്ല, ര​ക്ത​സ​മ്മ​ർ​ദം ഉ​യ​രാ​തി​രി​ക്കാ​നും കൂ​ടി സ​ഹാ​യി​ക്കു​ക​യും ചെ​യ്യും.

തണ്ണിമത്തൻ

വേ​ന​ൽ​ക്കാ​ല​ത്ത് ഉ​ണ്ടാ​കാ​റു​ള്ള ഒ​രു​പാ​ടു പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​ണ് ത​ണ്ണി​മ​ത്ത​ൻ. ഇ​തി​ന​ക​ത്ത് തൊ​ണ്ണൂ​റ് ശ​ത​മാ​ന​വും ജ​ലാം​ശ​മാ​ണ്. എ​ട്ട് ശ​ത​മാ​ന​മാ​ണ് പ​ഞ്ച​സാ​ര​യു​ടെ അ​ള​വ്‌. ഇ​തി​നെ​ല്ലാം പു​റ​മെ ജീ​വ​കം സി ​യും ഒ​രു​പാ​ട് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ അ​ക​റ്റി നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ‘ലൈ​കോ​പീ​ൻ' എ​ന്ന രാ​സഘ​ട​ക​വും കൂടി ല​ഭി​ക്കു​ന്ന​താ​ണ്. ഒ​പ്പം ധാ​രാ​ളം പൊ​ട്ടാ​സ്യ​വും.


ശ​രീ​ര​ത്തി​ലെ ജ​ലാം​ശം ന​ല്ല നി​ല​യി​ൽ ആ​യി​രി​ക്കാ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ഹാ​യം ചെ​യ്യു​ന്ന പ​ഴ​മാ​ണ് ത​ണ്ണി​മ​ത്ത​ൻ. ഉ​യ​ർ​ന്ന നി​ല​യി​ലു​ള്ള കൊ​ള​സ്‌​ട്രോ​ൾ കു​റ​യാ​നും പു​ളി​ച്ചുതി​ട്ട​ലി​ന് പ​രി​ഹാ​രമായും ത​ണ്ണി​മ​ത്ത​ൻ സഹായിയാണ്.

വെള്ളം എപ്പോൾ ?

പു​ളി​ച്ചുതി​ക​ട്ടൽ അ​നു​ഭ​വി​ക്കു​ന്ന​വ​ർ ആ​ഹാ​ര​ത്തോ​ടൊ​പ്പം വെ​ള്ള​മോ മ​റ്റ് പാ​നീ​യ​ങ്ങ​ളോ കു​ടി​ക്ക​രു​ത്. ആ​ഹാ​ര​ത്തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​ൻ​പോ ഒ​രു മ​ണി​ക്കൂ​ർ ശേ​ഷ​മോ കു​ടി​ക്കാ​വു​ന്ന​താ​ണ്. ത​ണു​പ്പി​ച്ച വെ​ള്ളം ഒ​ട്ടും കു​ടി​ക്കാ​തി​രി​ക്കു​ക​യാ​ണ് ന​ല്ല​ത്. ആ​ഹാ​ര​ത്തോ​ടൊ​പ്പം വെ​ള്ളം കു​ടി​ക്കു​ന്ന​ത് ദ​ഹ​ന​പ്ര​ക്രി​യ ത​ക​രാ​റി​ലാ​കാ​ൻ കാ​ര​ണ​മാ​യി മാ​റു​ന്ന​താ​ണ്.

ചായയും കാപ്പിയും മിതമായി

വേ​ന​ൽ​ക്കാ​ല​ത്ത് ആ​ഹാ​ര പ​ദാ​ർ​ത്ഥ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മ​സാ​ല ചേ​ർ​ക്കാ​തി​രി​ക്കു​ക​യാ​ണ് ന​ല്ല​ത്. എ​രി​വും തീ​രെ കു​റ​ഞ്ഞ അ​ള​വി​ലാ​ക്ക​ണം. കൂ​ടി​യ അ​ള​വി​ലു​ള്ള കൊ​ഴു​പ്പും വ​റു​ത്ത​തും പൊ​രി​ച്ച​തും ന​ല്ല​തല്ല.

ചോ​ക്ലേ​റ്റ് ക​ഴി​ക്കു​ന്ന ശീ​ലം ഉ​ള്ള​വ​ർ അ​ത് ഏ​റ്റ​വും കു​റ​ഞ്ഞ അ​ള​വി​ലാ​ക്ക​ണം. ശ​രീ​ര​ത്തി​ലെ ജ​ലാം​ശം കു​റ​യു​ന്ന​തി​ന് മ​ദ്യ​പാ​നം ഒ​രു കാ​ര​ണ​മാ​കും. അ​തു​കൊ​ണ്ട് മ​ദ്യ​പാ​നം നി​ർ​ബ​ന്ധ​മു​ള്ള​വ​ർ മ​ദ്യ​ത്തി​ന്‍റെ അ​ള​വ് തീ​രെ ചെ​റി​യ അ​ള​വി​ലാ​ക്ക​ണം. ചാ​യ​യും കാ​പ്പി​യും ര​ണ്ട് ഗ്ളാ​സി​ൽ കൂ​ടാ​തി​രി​ക്കു​ന്ന​തും ന​ല്ല​താ​യി​രി​ക്കും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393