ഫാറ്റിലിവര്‍: കാരണങ്ങളും ചികിത്സാരീതികളും
Wednesday, January 20, 2021 12:15 PM IST
പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നീ വില്ലന്‍ ത്രിമൂര്‍ത്തികള്‍ കേരളത്തിലെ ഒരു സ്റ്റാറ്റസ് സിംബലായി മാറിക്കഴിഞ്ഞു. ഇവയുടെ ഇടയിലേക്ക് അടുത്തിടെ കയറി വന്ന മറ്റൊരു വില്ലനാണ് ഫാറ്റിലിവര്‍. സ്ത്രീകളിലും പുരുഷന്മാരിലും ഫാറ്റിലിവര്‍ ഉണ്ടാകാം. ചെറുപ്പക്കാരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.

രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളില്‍ കൊഴുപ്പ് കെട്ടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റിലിവര്‍. സാധാരണ ഗതിയില്‍ ഫാറ്റിലിവര്‍ അപകടകാരിയല്ല. എന്നാല്‍ ഒരാള്‍ക്ക് ഫാറ്റിലിവര്‍ എന്നവസ്ഥ ഉണ്ട ായിരിക്കെ എല്‍എഫ്ടിയില്‍ അപാകതകള്‍ ഉണ്ടായാല്‍ ഭാവിയില്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകാം.

ദഹിച്ച എല്ലാ ആഹാര പദാര്‍ത്ഥങ്ങളും ഗ്ലൂക്കോസ് അടങ്ങിയ ഘടകങ്ങളായി വിഘടിപ്പിക്കപ്പെട്ടാണ് ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത്. ഈ ഘടകങ്ങളെല്ലാം തന്നെ കരളിലെത്തുന്നു. ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ് സംഭരിച്ച ശേഷം കരള്‍ ബാക്കിയുള്ളവയെ കൊഴുപ്പാക്കായി മാറ്റി കോശങ്ങളില്‍ സംഭരിക്കുന്നു.

കരളിന്റെ സംഭരണശേഷിക്ക് താങ്ങാനാവുന്നതിനപ്പുറം ഗ്ലൂക്കോസ് കരളിലെത്തിയാല്‍ കൊഴുപ്പ് വിതരണം ചെയ്യാനാവാതെ കരളില്‍ തന്നെ അടിഞ്ഞുകൂടി ഫാറ്റിലിവറിനു ഇടയാകുന്നു.

ഫാറ്റിലിവറിന്റെ പ്രധാന കാരണം മദ്യപാനമാണ്. സ്ഥിരമായി മദ്യപിക്കുന്ന 90% ഈ രോഗാവസ്ഥ കാണപ്പെടുന്നുണ്ട്. ജീവിതശൈലിയിലെ ക്രമക്കേടുകള്‍ കൊണ്ട് മദ്യപിക്കാത്തവരിലും ഫാറ്റിലിവര്‍ ഉണ്ട ാകാറുണ്ട ്. ഇത് നോണ്‍ ആള്‍ക്കഹോളിക് ഫാറ്റിലിവര്‍ (എന്‍എഎഫ് എല്‍ ഡി) എന്നാണ് അറിയപ്പെടുന്നത്. അനിയന്ത്രിതമായ പ്രമേഹം , അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റിലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. കരളിനുണ്ട ായേക്കാവുന്ന നിരവധി രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റിലിവര്‍ കാണപ്പെടാറുണ്ട ്.

ഫാറ്റിലിവര്‍ ഉള്ളവരില്‍ സാധാരണയായി പ്രകടമായ രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ കാണണമെന്നില്ല. എന്നാല്‍ ചിലര്‍ക്ക് അടിവയറ്റില്‍ വേദന, തലചുറ്റല്‍, ക്ഷീണം, അസ്വസ്ഥത, ഭാരക്കുറവ് എന്നിവ അനുഭവപ്പെടാറുണ്ട്.ഭാവിയില്‍ കരളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാല്‍ ജീവിതശൈലി ക്രമീകരങ്ങളിലൂടെയും ലഘുവായ മരുന്നുകളിലൂടെയും ആദ്യഘട്ടത്തില്‍ തന്നെ ഫാറ്റിലിവറിനെ നിയന്ത്രിക്കുന്നതാണ് നല്ലത്.


ഫാറ്റിലിവര്‍ ഉള്ളവരില്‍ ചില കാര്യങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്തണം. മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ദിവസേന മുക്കാല്‍ മുതല്‍ ഒരു മണിക്കൂര്‍ വരെയെങ്കിലും ചിട്ടയായി വ്യായാമം ചെയ്യുക. ആഹാരരീതികളില്‍ മാറ്റം വരുത്തി എണ്ണയുടെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്ക്കണം.

രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കുകയും ആഹാരക്രമീകരണത്തിലൂടെയോ മരുന്നുകളിലൂടെയോ ഇത് കൃത്യമായി നിയന്ത്രിക്കുകയും വേണം. ഫാറ്റിലിവറും പ്രമേഹമുള്ളവര്‍ മരുന്നുകളിലൂടെ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിര്‍ത്തണം.

ഫാറ്റിലിവറുള്ള രോഗികള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വയറിന്റെ അള്‍ട്രാസൗണ്ട് സ്‌കാന്‍, ലിവര്‍ ഫങ്ഷനിങ് ടെസ്റ്റുകള്‍, ഹെപ്പിറ്റൈറ്റിസ് ബി യുടെയും, സി യുടെയും പരിശോധന എന്നിവ നടത്തേണ്ടതുണ്ട്. കരളിന് കേടുണ്ടെ ന്ന് സംശയിക്കുന്നുണ്ടെങ്കില്‍ മറ്റ് രക്ത പരിശോധനകള്‍, ഫൈബ്രോ സ്‌കാന്‍, ലിവര്‍ ബയോപ്‌സി എന്നീ ടെസ്റ്റുകളും നടത്തേണ്ടി വരും. ഫാറ്റിലിവര്‍ ഒരു ജീവിതശൈലി രോഗമാണ് എളുപ്പം ചെയ്യുവുന്ന ജീവിതശൈലി വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും.

എന്‍ഡോസ്‌കോപ്പിക് അള്‍ട്രാസൗണ്ട്

ഉദര സംബന്ധിയായ അസുഖങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്ന അത്യാധുനിക രീതിയാണ് എന്‍ഡോസ്‌കോപ്പിക് അള്‍ട്രാസൗണ്ട്. എന്ന് പറയുന്നത്. സാധരണ പരിശോധകളെ അപേക്ഷിച്ച് വളരെയധികം സവിശേഷതകള്‍ ഇതിനുണ്ട്. ദഹനേന്ദ്രിയത്തിലും ശ്വാസകോശത്തിലും ഉണ്ടാകുന്ന അര്‍ബുദത്തെക്കുറിച്ചും അതിന്‍റെ വ്യാപ്തിയെ കുറിച്ചും വ്യക്തമായി മനസിലാക്കാം.

ഉദരസംബന്ധിയായ വേദനയുടെ കാരണങ്ങളും അമിതമായി ശരീരഭാരം കുറയുന്നതിന്‍റേയും പിത്തനാളികളിലും പിത്തസഞ്ചികളിലും കല്ലുണ്ടാകുന്നതും കണ്ടെ ത്തുവാനും സഹായിക്കും.

കരളിലെയും പാന്‍ക്രിയാസിലെയും ട്യൂമര്‍ കണ്ടെത്തുവാനും ശസ്ത്രക്രിയ കൂടാതെ പഴുപ്പിച്ച് പുറത്തെടുക്കുവാനും ഇത് സഹായിക്കുന്നു.

ഡോ. മധു ശശിധരന്‍
സീനിയര്‍ കണ്‍സല്‍ട്ടന്റ്,ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജി
കിംസ് ഹെല്‍ത്ത്