വായ്പ്പുണ്ണ്: മാനസികസംഘർഷം മുതൽ ചില മരുന്നുകൾ വരെ...
സാ​ധാ​ര​ണ​യാ​യി എ​ല്ലാ​വ​രു​ടെ വാ​യി​ലും കാ​ണ​പ്പെ​ടു​ന്ന ഒ​ര​വ​സ്ഥ​യാ​ണ് വാ​യ്പ്പു​ണ്ണ്. ഇ​തു പ​ല കാ​ര​ണ​ങ്ങ​ളാ​ൽ ഉ​ണ്ടാ​കു​ന്നു. ഈ ​അ​വ​സ്ഥ ശ​രീ​ര​ത്തി​ലെ മ​റ്റു രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​യും കാ​ണ​പ്പെ​ടാ​റു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഡോ​ക്ട​ർ​മാ​ർ​ക്ക് ഈ ​അ​സു​ഖ​ത്തെ വേ​ർ​തി​രി​ക്കു​ക എ​ന്ന​തു വെ​ല്ലു​വി​ളി​യാ​ണ്.

വാ​യി​ലെ തൊ​ലി​ക്കു ക​ട്ടി​കു​റ​വാ​യ​തി​നാ​ൽ അ​വ പെ​ട്ടെ​ന്നു മു​റി​യു​കയും പി​ന്നീ​ട് ന​മ്മ​ൾ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്പോ​ഴും ച​വ​യ്ക്കു​ന്പോ​ഴും ഈ ​മു​റി​വ് വ​ലു​താ​കു​ക​യും അ​വ​യ്ക്ക് അ​ണു​ബാ​ധ ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. ഇ​തു പി​ന്നീ​ട് അ​തി​ശ​ക്ത​മാ​യ വേ​ദ​ന​യ്ക്കും കാ​ര​ണ​മാ​കു​ന്നു. വാ​യി​ൽ പ​ല​ത​ര​ത്തി​ലു​ള്ള വാ​യ്പ്പു​ണ്ണു​ക​ൾ കാ​ണ​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും തു​ട​ർ​ച്ച​യാ​യി കാ​ണ​പ്പെ​ടു​ന്ന വാ​യ്പ്പു​ണ്ണു​ക​ളും ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കു​ന്ന​വ​യു​മാ​ണ് കാ​ൻ​സ​റി​നു കാ​ര​ണ​മാ​കു​ന്ന​ത്.

മാനസിക സംഘർഷം

ശ​രീ​ര​ത്തി​ലെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന അവസ്ഥയാണ് മാ​ന​സി​ക​സം​ഘ​ർ​ഷം. അ​ത്ത​ര​ത്തി​ൽ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​യു​ന്പോ​ഴാ​ണ് ആ​ഫ്ത്ത​സ് അ​ൾ​സ​ർ ഉ​ണ്ടാ​കു​ന്ന​ത്. പ​രീ​ക്ഷാ​കാ​ല​ങ്ങ​ളി​ൽ കു​ട്ടി​ക​ളി​ൽ ക​ണ്ടു​വ​രു​ന്ന അ​മി​ത​മാ​യ മാ​ന​സി​ക​സം​ഘ​ർ​ഷം പ​ല​പ്പോ​ഴും ആ​ഫ്ത്ത​സ് അ​ൾ​സ​റി​ന് കാ​ര​ണ​മാ​കാ​റു​ണ്ട്. കൂ​ടാ​തെ മാ​ന​സി​ക സം​ഘ​ർ​ഷ​മു​ള്ള​വ​ർ ചു​ണ്ടു​ക​ളും ക​വി​ളി​ന്‍റെ ഉ​ൾ​ഭാ​ഗ​വും ക​ടി​ച്ചു​മു​റി​ക്കു​ന്ന​ത് സാ​ധാ​ര​ണ​യാ​യി കാ​ണാ​റു​ണ്ട്. ഇ​ങ്ങ​നെ ചെ​യ്യു​ന്പോ​ൾ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന വാ​യി​ലെ മു​റി​വ് അ​ൾ​സ​റി​നു കാ​ര​ണ​മാ​കു​ന്നു.

മരവിപ്പിക്കുന്ന കുത്തിവയ്പുകൾ

പ​ല​പ്പോ​ഴും ദ​ന്ത​ചി​കി​ത്സ​യ്ക്കാ​യി ആ ​ഭാ​ഗം മ​ര​വി​പ്പി​ക്കാ​ൻ പ​ല കു​ത്തി​വ​യ്പു​ക​ളും ന​ട​ത്താ​റു​ണ്ട്. അ​തു​വ​ഴി പ​ല്ലി​ന്‍റെ ആ ​ഭാ​ഗ​വും ചു​ണ്ടും മ​ര​വി​പ്പി​ക്കു​ന്ന​തി​നാ​ൽ ചി​കി​ത്സ​യ്ക്കു​ശേ​ഷം രോ​ഗി​ക്ക് ചു​ണ്ടു​ക​ളും ക​വി​ളി​ന്‍റെ ഉ​ൾ​ഭാ​ഗ​വും ക​ടി​ച്ചു​മു​റി​ക്കു​ന്ന​തു​വ​ഴി അ​ൾ​സ​ർ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.


കൂർത്ത പല്ലുകൾ

പ​ല്ലി​ന്‍റെ തേ​യ്മാ​നം മൂ​ലം ഉ​ണ്ടാ​യ കൂ​ർ​ത്ത അ​ഗ്ര​ങ്ങ​ളോ​ടു​കൂ​ടി​യ പ​ല്ലു​ക​ൾ, അ​തി​ശ​ക്ത​മാ​യി ബ്ര​ഷ് ചെ​യ്യ​ൽ എ​ന്നി​വ​യും അ​ൾ​സ​റി​ന് കാ​ര​ണ​ങ്ങ​ളാ​ണ്. ശ​രീ​ര​ത്തി​ലെ ഹോ​ർ​മോ​ണ്‍ വ്യ​തി​യാ​ന​ങ്ങ​ളും ആ​ഫ്ത്ത​സ് അ​ൾ​സ​ർ ഉ​ണ്ടാ​കു​ന്ന​തി​ന് മ​റ്റൊ​രു കാ​ര​ണ​മാ​ണ്. സ്ത്രീ​ക​ളി​ലാ​ണ് വാ​യ്പ്പു​ണ്ണ് കൂ​ടു​ത​ലാ​യും കാ​ണു​ന്ന​ത്. ഗ​ർ​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ൾ ക​ഴി​ക്കു​ന്ന​വ​രി​ലും ആ​ർ​ത്ത​വ​സ​മ​യ​ത്തു​മാ​ണ് ഈ ​രോ​ഗം കാ​ണാ​റു​ള്ള​ത്. ശ​രീ​ര​ത്തി​ലെ പ്രൊ​ജ​സ്ട്രോ​ണ്‍ അ​ള​വ് കു​റ​യു​ന്ന​തു​കൊ​ണ്ടാ​ണ് അ​ൾ​സ​ർ ഉ​ണ്ടാ​കു​ന്ന​ത്.

അലർജിയും ചില മരുന്നുകളും

ചോ​ക്ലേ​റ്റ്, മു​ട്ട, കോ​ഫി എ​ന്നീ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ അ​ല​ർ​ജി അ​ൾ​സ​റി​ന് ഒ​രു കാ​ര​ണ​മാ​ണ്. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​യ്ക്കുന്ന എച്ച്ഐവി, സൈക്ലിക് ന്യുട്രോ ഫീനിയ തുടങ്ങിയ സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ൾ, ഫോ​ളി​ക് ആ​സി​ഡ്, ഇ​രു​ന്പ് എ​ന്നി​വ​യു​ടെ കു​റ​വ്, ആ​മാ​ശ​യ രോ​ഗ​ങ്ങ​ളാ​യ സീ​ലി​യാ​ക് ഡി​സീ​സ്, ക്രോ​ണ്‍​സ് ഡി​സീ​സ് തു​ട​ങ്ങി​യ​വ മ​റ്റു ചി​ല കാ​ര​ണ​ങ്ങ​ളാ​ണ്. കൂ​ടാ​തെ സൈ​റ്റോ​ട്രോ​ക്സി​ക് മ​രു​ന്നു​ക​ളും അ​ൾ​സ​റി​ന് കാ​ര​ണ​മാ​കു​ന്നു. (തുടരും)

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
(അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല).
ഫോ​ൺ - 9447219903