പോടുകൾ, മോണരോഗം, നിരതെറ്റിയ പല്ലുകൾ...
Wednesday, September 9, 2020 5:05 PM IST
1. ദ​ന്ത​ക്ഷ​യം, പോ​ട്
ദ​ന്ത​ക്ഷ​യമാ​ണ് കു​ട്ടി​ക​ളി​ലും കൗ​മാ​ര​ക്കാ​രി​ലും കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. ചെ​റി​യ പ്രാ​യ​ത്തി​ൽ പി​റ്റ് ആ​ന്‍റ് ഫി​ഷ​ർ സീ​ലന്‍റ് ​പോ​ലെ​യു​ള്ള പ്ര​തി​രോ​ധചി​കി​ത്സ​ക​ൾ ചെ​യ്താ​ൽ ഒ​രു പ​രി​ധി​വ​രെ ദ​ന്ത​ക്ഷ​യം ത​ട​യാനാവും. അ​ഞ്ചു മു​ത​ൽ 12 വ​യ​‌​സു​വ​രെ​യു​ള്ള സ​മ​യ​ത്ത് പാ​ൽപ്പല്ലു​ക​ളും സ്ഥി​ര​ദ​ന്ത​ങ്ങ​ളും സ​മ്മി​ശ്ര​മാ​യി ക​ണ്ടു​വ​രുന്നതാണ്. പു​തി​യ​തേ​ത് പ​ഴ​യതേ​ത് എ​ന്നു മ​ന​‌​സി​ലാ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള കാ​ല​മാ​ണ്. ഒ​രു ഡോ​ക്ട​റെ ക​ണ്ടു കാ​ര്യം കൃ​ത്യ​മാ​യി പ​റ​ഞ്ഞു കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കു​ക. ഇ​തി​നോ​ടൊ​പ്പം ആ​ഹാ​ര​കാ​ര്യ​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തു​ക. കൃ​ത്യമായ ശു​ചീ​ക​ര​ണ ഉ​പാ​ധി​ക​ളും രീ​തി​ക​ളും ഉ​പ​യോ​ഗി​ക്കു​ക​. ഇതൊക്കെ ചെ​യ്താ​ൽ രോ​ഗ​ങ്ങ​ൾ ത​ട​യാനാവും. എ​ന്നാ​ൽ ഇ​ത് കൂ​ടു​ത​ലാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ​ ന​ൽ​കി നി​ല​നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ക.

2. മോ​ണ​രോ​ഗം
പ​ല്ലുക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ പ്ലാ​ക്ക് ന​മു​ക്ക് ന​ഗ്ന​നേ​ത്ര​ങ്ങ​ൾ​കൊ​ണ്ട് കാ​ണാ​നാ​വില്ല. ഇ​ത് രോ​ഗാ​ണു​ക്ക​ളു​ടെ ഒ​രു കോ​ള​നി​യാ​ണ്. പേ​സ്റ്റി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന​ ആ​ന്‍റി മൈ​ക്രോ​ബി​യ​ൽ ക​ണ്ട​ൻ​സ് ബ്ര​ഷിംഗി നൊപ്പം ഈ ​പ്ലാ​ക്ക് പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യും​. ഇ​തി​നോ​ടൊ​പ്പം വർഷത്തിൽ ഒരു തവണ ചെയ്യുന്ന പ​ല്ല് ക്ലി​നിം​ഗ് കാ​ൽ​കു​ല​സ് അ​ഥ​വാ ചെ​ത്ത​ൽ പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യു​ന്നു. ഈ ​ചി​കി​ത്സ കൃ​ത്യ​മാ​യി ചെ​യ്താ​ൽ ന​ല്ലൊ​രു ശ​ത​മാ​നം മോ​ണരോ​ഗ​ങ്ങ​ളും അകന്നുനിൽക്കും

3. നി​ര​തെ​റ്റി​യ പ​ല്ലു​ക​ൾ
കൗ​മാ​ര​ക്കാ​ർ നേ​രി​ടു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ഒ​രു സൗ​ന്ദ​ര്യ വി​ഷ​യ​മാ​ണ് നി​ര​തെ​റ്റി​യ പ​ല്ലു​ക​ൾ. ഇ​തി​ൽ ക​റ​ക​ളും കൂ​ടി അ​ടി​ഞ്ഞു കൂ​ടു​ന്പോ​ൾ സ്ഥിതി മോ​ശ​മാ​കുന്നു. കൃ​ത്യ​മാ​യ അ​വ​ലോ​ക​നം ന​ട​ത്തി പ​ല്ലു​ക​ൾ നി​ര​തെ​റ്റി​യ​തി​ന് ചി​കി​ത്സ ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്. ആ​റ് വ​യ​‌​സു മു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ വ​രു​ത്തു​ക​യും ചി​കി​ത്സ​ക​ൾ പ​ല ഘ​ട്ട​ങ്ങ​ളാ​യി ല​ഭ്യ​മാ​ക്കു​ക​യും വേ​ണം


4. എ​ല്ലി​ന്‍റെ ഉ​ള്ളി​ൽ കു​ടു​ങ്ങിക്കി​ട​ക്കു​ന്ന പല്ലുകൾ
സാ​ധാ​ര​ണ​യാ​യി അ​വ​സാ​ന​ത്തെ നാ​ല് പ​ല്ലു​ക​ൾ - വി​സ്ഡം ടൂ​ത്ത് - ആ​ണ് കൂ​ടു​ത​ലാ​യി ഇം​പാ​ക്ട് ആ​യി​ കാ​ണു​ന്ന​ത്. എ​ക്സ്റേ പ​രി​ശോ​ധ​ന​യി​ലൂ​ടെ അ​തി​ന്‍റെ പൊ​സി​ഷ​ൻ മ​ന​‌​സി​ലാ​ക്കി ആ​വ​ശ്യം ഉ​ണ്ടെ​ങ്കി​ൽ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഇ​ത് നീ​ക്കം ചെ​യ്യു​ന്ന​ത് ഭാ​വി​യി​ൽ വേ​ദ​ന​യും നീ​രും വാ​യ തു​റ​ക്കു​വാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കു​ന്ന​തും ഒ​ഴി​വാ​ക്കു​വാ​ൻ സഹായകം. ഈ ​പ​ല്ലു​ക​ൾ എ​ടു​ത്തു ക​ള​യു​ന്ന​ത് ആ ​ഭാ​ഗ​ത്തെ ബ്ര​ഷിം​ഗ് കൃ​ത്യ​മാ​യി ന​ട​ത്തു​ന്നതിനു സഹായകം. ഇ​ത് എ​ടു​ത്തു ക​ള​ഞ്ഞാ​ൽ പ​ല്ല് വ​യ്ക്കേ​ണ്ട ആ​വ​ശ്യം ഇ​ല്ല. കൗ​മാ​ര​പ്രാ​യ​ക്കാ​ർ പ്ര​ത്യേ​കി​ച്ച് പെ​ണ്‍​കു​ട്ടി​ക​ൾ 18 വ​യ‌​സി​നും 20 വ​യ​‌​സി​നും ഇ​ട​യി​ൽ ഓ ​പി ജി ​എ​ക്സ​റേ പ​രി​ശോ​ധ​ന ന​ട​ത്തി ഈ ​പ​ല്ലു​ക​ളു​ടെ പൊ​സി​ഷ​ൻ അ​റി​യ​ണം. ഇ​തു ക്യ​ത്യ​മാ​യി വ​രാ​ൻ സാ​ധ്യ​ത ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി സാ​ധ്യ​ത ഇ​ല്ല എ​ങ്കി​ൽ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം എ​ടു​ത്തു ക​ള​യ​ണം . സ്ത്രീ​ക​ൾ​ക്ക് ഗ​ർ​ഭ കാ​ല​ത്ത് ഈ ​പ​ല്ലു​ക​ൾ​ക്ക് വേ​ദ​ന ഉ​ണ്ടാ​യാ​ൽ ചി​കി​ൽ​സ​യും മ​രു​ന്നും ന​ൽ​കു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണ്.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
(അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല).
ഫോ​ൺ - 9447219903