വൃക്കരോഗസാധ്യത ആർക്കെല്ലാം?
ആ​ർ​ക്കും വൃ​ക്ക​രോ​ഗം ഉ​ണ്ടാ​കാം. എ​ന്നാ​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​വർ - 1. പ്ര​മേ​ഹ​രോ​ഗികൾ 2. ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കാ​ത്ത വ്യ​ക്തി 3. പാ​ര​ന്പ​ര്യ​മാ​യി പ്ര​മേ​ഹം, വൃ​ക്ക​രോ​ഗം, ര​ക്ത​സ​മ്മ​ർ​ദം ഉ​ള്ള​വ​ർ 4. പു​ക​വ​ലി, മ​ദ്യ​പാ​നം, അ​മി​ത​വ​ണ്ണം, 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ 5. വേ​ദ​ന​സം​ഹാ​രി​ക​ളു​ടെ തു​ട​രെ​യു​ള്ള അ​ല്ലെ​ങ്കി​ൽ ദീ​ർ​ഘ​കാ​ല ഉ​പ​യോ​ഗ​മു​ള്ളവ​ർ 6. മൂ​ത്ര​നാ​ളി​യിൽ ജ​ന്മ​നാ വൈ​ക​ല്യമുള്ളവർ.
മേ​ൽ​പ്പ​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ൽ വ​രു​ന്ന​വ​ർ തീ​ർ​ച്ച​യാ​യും ഡോ​ക്ട​റെ കൃ​ത്യ​മാ​യി ക​ണ്ട് ടെ​സ്റ്റു​ക​ൾക്കു വിധേയമായി രോ​ഗ​നി​ർ​ണ​യം ന​ട​ത്തണം.

വൃക്കരോഗ ല​ക്ഷ​ണ​ങ്ങ​ൾ

* ശ​രീ​ര​ത്തി​ലെ നീ​ര്. മു​ഖ​ത്തും കാ​ലു​ക​ളി​ലും വ​യ​റി​ലും കാ​ണു​ന്ന നീ​രാ​ണ് വൃ​ക്ക​രോ​ഗ​ത്തി​ന്‍റെ ഏ​റ്റ​വും സാ​ധാ​ര​ണ​മാ​യ ല​ക്ഷ​ണം, രാ​വി​ലെ ഉ​ണ​രു​ന്പോ​ൾ ക​ണ്ണു​ക​ൾ​ക്കു ചു​റ്റും നീ​ര് അ​നു​ഭ​വ​പ്പെ​ടു​ന്നു. എ​ങ്കി​ലും വൃ​ക്ക രോ​ഗ​മാ​ണ് എ​ല്ലാ നീ​രും എ​ന്ന​ർ​ഥ​മി​ല്ല. * വി​ശ​പ്പി​ല്ലാ​യ്മ വൃ​ക്ക​രോ​ഗി​ക്ക് ഉ​ണ്ടാ​കാ​റു​ണ്ട്. മാ​ലി​ന്യ​ങ്ങ​ൾ ഉ​ള്ളി​ൽ​നി​ന്നു പു​റ​ന്ത​ള്ള​പ്പെ​ടാ​ത്ത അ​വ​സ്ഥ​യി​ൽ ശ​രീ​ര​ത്തി​ലെ വി​ഷാം​ശം വ​ർ​ധി​ക്കു​ന്നു.

* അ​മി​ത​ര​ക്ത​സ​മ്മ​ർ​ദം. വൃ​ക്ക​രോ​ഗി​ക​ളി​ൽ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം സാ​ധാ​ര​ണം. * വി​ള​ർ​ച്ച/​ത​ള​ർ​ച്ച/​ക്ഷീ​ണം/​കി​ത​പ്പ് തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ര​ക്ത​ത്തി​ലെ ഹീ​മോ​ഗ്ലോ​ബി​ന്‍റെ അ​ള​വ് കു​റ​യു​ന്പോ​ഴാ​ണ് ഉണ്ടാവുക * കൃ​ത്യ​മാ​യി പ​റ​യാ​നാ​വാ​ത്ത ല​ക്ഷ​ണ​ങ്ങ​ൾ. ന​ട്ടെ​ല്ലി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് വേ​ദ​ന, ചൊ​റി​ച്ചി​ൽ, ശ​രീ​ര​വേ​ദ​ന, കാ​ലി​ലും കൈ​യി​ലും ക​ട​ച്ചി​ൽ അ​ഥ​വാ പി​ടിത്തം. ഇ​തെ​ല്ലാം പൊ​തു​വാ​യി പ​റ​യ​പ്പെ​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് * വൃ​ക്ക​രോ​ഗം ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്ക് വ​ള​ർ​ച്ച​ക്കു​റ​വ്, പൊ​ക്ക​ക്കു​റ​വ്, കാ​ലെ​ല്ല് വ​ള​യു​ക ഇ​വ ക​ണ്ടു​വ​രു​ന്നു.

മൂ​ത്രാ​ശ​യ സം​ബ​ന്ധ​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ

മൂ​ത്ര​ത്തി​ന്‍റെ അ​ള​വ് കു​റ​യു​ക, തു​ട​രെ​ത്തു​ട​രെ മൂ​ത്രം പോ​കു​ക, മൂ​ത്ര​ത്തി​ൽ ര​ക്ത​മോ പ​ഴു​പ്പോ ഉ​ണ്ടാ​വു​ക ഇ​തെ​ല്ലാം വൃ​ക്ക​രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​ണ്. മൂ​ത്ര​ച്ചൂ​ടീ​ൽ മൂ​ത്ര​നാ​ളി​യി​ലെ അ​ണു​ബാ​ധ​യു​ടെ ല​ക്ഷ​ണ​മാ​ണ്. മൂ​ത്രം പോ​കാ​ൻ ത​ട​സം അ​ല്ലെ​ങ്കി​ൽ തു​ള്ളി​തു​ള്ളി​യാ​യി മൂ​ത്രം പോ​കു​ക, തീ​രെ പോ​കാ​തി​രി​ക്കു​ക ഇ​വ​യും വൃ​ക്ക​രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​കാം. മേ​ൽ​പ്പ​റ​ഞ്ഞ എ​ല്ലാ ല​ക്ഷ​ണ​ങ്ങ​ളും വൃ​ക്ക​രോ​ഗ​ത്തി​ന് മാ​ത്ര​മാ​യു​ള്ള​ത​ല്ല. അ​തി​നാ​ൽ ഈ ​ല​ക്ഷ​ണ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ ഡോ​ക്ട​റെ ക​ണ്ടു പ​രി​ശോ​ധി​ച്ച് വേ​ണ്ട ടെ​സ്റ്റു​ക​ൾ ന​ട​ത്തി വൃ​ക്ക​രോ​ഗം ഇ​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ഒ​രു​ല​ക്ഷ​ണ​വു​മി​ല്ലാ​തെ വൃ​ക്ക​രോ​ഗം ക​ണ്ടെ​ന്നും വ​രാം.


മൂത്രത്തിന്‍റെ അളവു ശ്രദ്ധിക്കണോ?

അ​ക​ത്തേ​ക്ക് എ​ടു​ക്കു​ന്ന വെ​ള്ളം, അ​ന്ത​രീ​ക്ഷ​ത്തി​ലെ താ​പ​നി​ല ഇ​വ മൂ​ത്ര​ത്തി​ന്‍റെ അ​ള​വ് നി​ർ​ണ​യി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​കങ്ങ ളാണ്. വെ​ള്ളം അ​ക​ത്തേ​ക്കു ചെ​ല്ലു​ന്ന​തു കു​റ​യു​ന്പോ​ൾ മൂ​ത്രം കൂ​ടു​ത​ൽ വീ​ര്യ​മു​ള്ള​തും അ​ള​വ് 500 മി​ല്ലി​വ​രെ കു​റ​യു​ക​യും ചെ​യ്യാം. കൂ​ടു​ത​ൽ വെ​ള്ളം ഉ​ള്ളി​ലേ​ക്കു ചെ​ന്നാ​ൽ കൂ​ടു​ത​ൽ മൂ​ത്രം ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു. ഉ​ഷ്ണ​കാ​ല​ത്ത് വി​യ​ർ​ക്കു​ന്പോ​ൾ മൂ​ത്ര​ത്തി​ന്‍റെ അ​ള​വ് കു​റ​യാം. അ​തേ​സ​മ​യം ത​ണു​പ്പു​കാ​ല​ത്ത് വി​യ​ർ​ക്കു​ന്ന​തു കു​റ​യു​ന്പോ​ൾ കൂ​ടു​ത​ൽ മൂ​ത്രം ഉ​ണ്ടാ​കു​ന്നു. സാ​ധാ​ര​ണ അ​ള​വി​ൽ വെ​ള്ളം കു​ടി​ക്കു​ന്ന ഒ​രാ​ളു​ടെ മൂ​ത്രം 3000 മി​ല്ലി​യി​ൽ കൂ​ടു​ത​ലോ 500 മി​ല്ലി​യി​ൽ കു​റ​വോ വ​ന്നാ​ൽ അ​യാ​ളു​ടെ വൃ​ക്ക​യ്ക്ക് തീ​ർ​ച്ച​യാ​യും പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണ്.

സ്ഥാ​യി​യാ​യ വൃ​ക്ക​രോ​ഗം

ഇ​തു ചി​കി​ത്സി​ച്ചു മാ​റ്റാ​ൻ സാ​ധി​ക്കി​ല്ല. ഈ ​അ​വ​സ്ഥ​യി​ൽ എ​ത്തു​ന്ന ഒ​രു രോ​ഗി​യു​ടെ ചി​കി​ത്സാ ചെ​ല​വ് വ​ള​രെ ഭീ​മ​മാ​യി​രി​ക്കും. ഒ​രു ല​ക്ഷ​ണ​വും കാ​ണി​ക്കാ​തെ വൃ​ക്ക​രോ​ഗം ന​മ്മി​ൽ പ​തി​യി​രി​ക്കാം. ഈ ​തി​രി​ച്ച​റി​വ് ഉ​ണ്ടാ​കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. കൃ​ത്യ​മാ​യി രോ​ഗ​പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗം വൃ​ക്ക​സ്തം​ഭ​നം വ​രെ എ​ത്തു​ന്ന​ത് ന​മു​ക്കു ത​ട​യാ​ൻ സാ​ധി​ക്കും. മാ​ന​സി​ക​വും സാ​ന്പ​ത്തി​ക​വു​മാ​യ ഒ​രു പി​രി​മു​റു​ക്കം ഒ​ഴി​വാ​കു​ക​യും ചെ​യ്യും.

വിവരങ്ങൾ: ഡോ. ജയന്ത് തോമസ് മാത്യു,
നെഫ്രോളജി വകുപ്പ് മേധാവി, അമല മെഡി. കോളജ്, തൃശൂർ.
തയാറാക്കിയത്: ജോബ് സ്രായിൽ