കൊതുകുനശീകരണത്തിലൂടെ ഡെങ്കിപ്പനി പ്രതിരോധം
Friday, July 3, 2020 12:51 PM IST
കൊതുകുനശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂ. തോട്ടംമേഖലകളിൽ ഈഡിസ് കൊതുകിന്റെ വൻ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പഠനങ്ങളിലാണ് തോട്ടങ്ങളിൽ അവയുടെ സജീവ ഉറവിടങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. റബർ, കമുക്, പൈനാപ്പിൾ, കൊക്കോ തുടങ്ങിയ തോട്ടങ്ങളിലെ ഈഡിസ് കൊതുകിന്റ ഉറവിടം നശിപ്പിക്കേണ്ടത് അവശ്യം.
റബ്ബർ, കൊക്കോ, കമുക്, പൈനാപ്പിൾ തോട്ടങ്ങൾ ഈഡിസ് കൊതുകിന്റെ ഉറവിടങ്ങളാകാതെ സൂക്ഷിക്കുക.
റബർ തോട്ടങ്ങളിൽ
* ലാറ്റക്സ് കപ്പുകൾ, ചിരട്ടകൾ, റെയിൻ ഗാർഡ് എന്നിവയിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഉപയോഗശൂന്യമായ കപ്പുകളും ചിരട്ടകളും മുഴുവനായി നീക്കം
ചെയ്യണം.
കൊക്കോ തോട്ടങ്ങളിൽ
* കൊക്കോ തോടുകൾ ശരിയായി സംസ്കരിക്കുക. മരത്തിൽ നില്ക്കുന്നതോ താഴെ വീണു കിടക്കുന്നതോ ആയതും അണ്ണാൻ, പക്ഷികൾ ഇവ ഭക്ഷിച്ചതുമായ കൊക്കോ കായ്ക്കുള്ളിൽ വെള്ളം കെട്ടിനിന്ന് കൂത്താടിയുണ്ടാകാൻ സാധ്യതയുള്ളതിനാൽ അവ നീക്കം ചെയ്യുക.
കമുകിൻ തോട്ടങ്ങളിൽ
* വീണുകിടക്കുന്ന കമുകിൻ പാളകളിലെ വെള്ളം ഒഴുക്കിക്കളയുക. കമുകിൻ തോട്ടങ്ങളിലെ ഉപയോഗശൂന്യമായ പാളകൾ യഥാസമയം നീക്കം ചെയ്യണം. അവ ശേഖരിച്ച് വെള്ളം കെട്ടി നിൽക്കാത്ത വിധം സൂക്ഷിക്കുക. കമുകിൻ പാളകൾ ശേഖരിച്ച മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ ഉപയോഗിക്കുക.
* തോട്ടങ്ങളിൽ പോകുന്പോൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുക. കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ശരീരത്തിൽ പുരട്ടുക.
പൈനാപ്പിൾ തോട്ടങ്ങളിൽ
* പൈനാപ്പിൾ ചെടികളുടെ ഇലകളുടെ ഇടയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഈഡിസ് കൊതുക് മുട്ടയിട്ടു വളരാം. പൈനാപ്പിൾ ചെടികളിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൂത്താടി വളരാതിരിക്കാൻ വേപ്പിൻ പിണ്ണാക്ക് പൊടി വിതറുക. പൈനാപ്പിൾ തോട്ടങ്ങളിലെ ചെടികളുടെ ഇലകൾക്കിടയിൽ
* വിളവെടുത്ത തോട്ടങ്ങളിലെ ചെടികൾ വെള്ളം കെട്ടി നിൽക്കാത്തവിധം നശിപ്പിക്കുക.
* നനയ്ക്കാനുപയോഗിക്കുന്ന സ്പ്രിംഗ്ലറുകൾ ഉപയോഗശേഷം നന്നായി അടയ്ക്കുക. സമീപം വെള്ളം കെട്ടിനിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.
* തോട്ടങ്ങളിൽ പോകുന്പോൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുക.
* കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ശരീരത്തിൽ പുരട്ടുക.
* കയ്യുറകളും കാലുറകളും ധരിക്കുക.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ കുടുംബക്ഷേമവകുപ്പ്.