ഹൃദ്രോഗമുള്ളവർ കോവിഡ്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Friday, June 12, 2020 2:45 PM IST
1. നിലവിൽ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ ഒന്നുപോലും മുടങ്ങാതെ ശ്രദ്ധിക്കുക.
2. ഒരു മാസത്തേക്കെങ്കിലും ഉള്ള മരുന്നുകൾ കയ്യിൽ കരുതൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
3. മരുന്നുകൾ കുറവുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെയോ പഞ്ചായത്ത് അധികൃതരെയോ അറിയിക്കുക, അല്ലെങ്കിൽ ജില്ലാ കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുക.
4. എന്തെങ്കിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലല്ലാതെ ആശുപത്രിസന്ദർശനം പൂർണമായി ഒഴിവാക്കുക.
5. സംശയമുണ്ടെങ്കിൽ സ്ഥിരമായി ചികിലത്സിക്കുന്ന ഡോക്ടറുടെ നിർദേശം (ഫോണിൽ) തേടുക
6. വീട്ടുകാരടക്കം എല്ലാവരിൽ നിന്നും (പ്രത്യേകിച്ച് യാത്ര കഴിഞ്ഞു വന്നവർ, ചുമയോ, തുമ്മലോ ഉള്ളവർ) എല്ലാ സമയത്തും ചുരുങ്ങിയത് ഒരു മീറ്റർ അകലം പാലിക്കുക
7. വീട്ടിൽ നിന്ന് ഒരു കാരണവശാലും പുറത്തിറങ്ങാതെയിരിക്കുക
8. കൈകൾ ഇടയ്ക്കിടയ്ക്ക് നന്നായി സോപ്പിട്ടു കഴുകുക. മുറിയിലെ വസ്തുക്കളിൽ മറ്റുള്ളവർ സ്പർശിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക. എല്ലാം വൃത്തിയായി സൂക്ഷിക്കുക.
9. വീട്ടിലെ മറ്റുള്ളവർ മുറിയിൽ കയറുന്നത് ഒഴിവാക്കുക. അഥവാ കയറേണ്ട സാഹചര്യം ഉണ്ടായാൽ മാസ്ക് ധരിക്കുന്നു വെന്ന് ഉറപ്പുവരുത്തുക.
10. ചെയ്തുകൊണ്ടിരുന്ന വ്യായാമം മുടങ്ങാതെ ശ്രദ്ധിക്കുക. പുറത്തു പോയി ഉള്ള വ്യായാമത്തിനു പകരം വീട്ടിൽ തന്നെ ചെയ്യാവുന്ന വ്യായാമങ്ങൾ ശീലിക്കുക
.
11. ഭക്ഷണത്തിൽ മിതത്വം പാലിക്കുക, നന്നായി വെള്ളം കുടിക്കുക, ആവശ്യത്തിന് ഉറങ്ങുക.
12. വ്യക്തികളിൽ നിന്ന് അകലം പാലിക്കുന്പോഴും സാമൂഹിക ബന്ധങ്ങൾ നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കൂട്ടുകാർ, ബന്ധുക്കൾ എന്നിവരുമായുള്ള ബന്ധം സമ്മർദ്ദങ്ങൾ കുറയ്ക്കും.
13. വീടിന് അകത്തിരിക്കുന്പോൾ തന്നെ ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റു നടക്കാനും ചെറു വ്യായാമങ്ങൾ ചെയ്യാനും ശ്രദ്ധിക്കുക.
14. കോവിഡ് രോഗം സംബന്ധിച്ച മാധ്യമ വാർത്തകൾ, ചർച്ചകൾ എന്നിവ അമിതമായി കാണാതെ ഇരിക്കുക. ഇവ സമ്മർദ്ദം വർധിപ്പിക്കാൻ കാരണമായേക്കും. സാമൂഹിക മാധ്യമങ്ങൾ വഴി ഉള്ള തെറ്റായതും പേടിപ്പിക്കുന്നതും ആയ വാർത്തകൾ വിശ്വസിക്കാതെ ഇരിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ മാത്രം വിശ്വസിക്കുകയും കൃത്യമായി പാലിക്കുകയും ചെയ്യുക.
15. പ്രായം 65 വയസിനു മുകളിലാണെങ്കിൽ ഹൃദ്രോഗത്തോടൊപ്പം പ്രായം കൊണ്ടുള്ള സങ്കീർണതകളും കൂടുതൽ അപകടം ഉണ്ടാക്കാം. അത്തരക്കാർ മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾ മറ്റുള്ളവരെക്കാൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. വി. ജിതേഷ് MBBS MPH
എപിഡെമിയോളജിസ്റ്റ് & പബ്ലിക് ഹെൽത്ത് സ്പെഷലിസ്റ്റ് & അസിസ്റ്റന്റ് ഡയറക്ടർ, ഹെൽത് സർവീസസ്. & ആരോഗ്യകേരളം,വയനാട്.