ടെ​ൻ​ഷ​ന​ടി​ച്ചാ​ൽ സൗ​ന്ദ​ര്യം കു​റ​യു​മോ?
പ്രാ​യ​മാ​കു​ന്ന​തു ത​ട​യാ​നാ​വില്ലല്ലോ. എ​ന്നാ​ൽ പ​ല​രും പ്രാ​യ​ത്തി​ന​പ്പു​റം യു​വ​ത്വം നി​ല​നി​ർ​ത്തു​ന്ന​താ​യി ക​ണാറുണ്ട്. ച​ർ​മ​ത്തി​ൽ ചു​ളി​വു​ക​ളും വ​ര​ക​ളും വീ​ഴു​ക, ക​റു​ത്ത പാ​ടു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക, ന​ര പ്ര​ത്യ​ക്ഷ​മാ​ക​ൽ, ഉ​റ​ക്ക​ക്കു​റ​വ്, കാ​ഴ്ച​ക്കു​റ​വ്, എ​ല്ലു​ക​ൾ​ക്കു ബ​ല​ക്ഷ​യം... തു​ട​ങ്ങി പ്രാ​യ​മാ​കു​ന്ന​തിന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ അവരിൽ അ​നു​ഭ​വ​ത്തി​ൽ വ​രു​ന്ന​ത്ഏ​റെ വൈ​കി മാ​ത്രം ആ​യി​രി​ക്കും. പ്രാ​യ​മാ​കു​ന്ന​തി​നെ സ്വാ​ധീ​നി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ പ​ല​താ​ണ്. പാ​ര​ന്പ​ര്യം പോ​ലെ​യു​ള​ള ജ​നി​ത​ക ഘ​ട​ക​ങ്ങ​ളെ ന​മു​ക്കു സ്വാ​ധീ​നി​ക്കാ​നാ​വി​ല്ല. എ​ന്നാ​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പു​ല​ർ​ത്തു​ന്ന​വ​ർ​ക്ക് പ്രാ​യ​മാ​കു​ന്നതിന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ഒ​രു പ​രി​ധി​വ​രെ, ഒ​രു പ്ര​ത്യേ​ക കാ​ലം വ​രെ​യെ​ങ്കി​ലും അ​ക​റ്റി​നി​ർ​ത്താം എ​ന്ന​തു വാ​സ്ത​വം. ച​ർ​മത്തിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു സ​ഹാ​യ​ക​മാ​യ ആ​രോ​ഗ്യ​ശീ​ല​ങ്ങ​ളും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മ​വും സ്വീ​ക​രി​ക്ക​ണം. ച​ർ​മം ആ​രോ​ഗ്യ​മു​ള്ള​തെ​ങ്കി​ൽ പ്രാ​യ​മാ​കു​ന്ന​തിന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ അ​കാ​ല​ത്തി​ൽ പ്ര​ത്യ​ക്ഷ​മാ​കി​ല്ല.

ക്രീ​മു​ക​ൾ പു​രട്ടി​യാ​ൽ ച​ർ​മം തി​ള​ങ്ങുമോ?

പ​ര​സ്യ​ങ്ങ​ളി​ൽ അ​ഭി​ര​മി​ച്ച് വി​പ​ണി​യി​ൽ കാ​ണു​ന്ന ഏ​തു​ത​രം ഉ​ത്പ​ന്ന​ങ്ങ​ളും എ​ന്തു​വി​ല കൊ​ടു​ത്തും വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി അ​ഭി​കാ​മ്യ​മ​ല്ല. പ​ല​പ്പോ​ഴും പ​ല ഉ​ത്പ​ന്ന​ങ്ങ​ളും പലരിലും ച​ർ​മ​ത്തി​ൽ അ​ല​ർ​ജി​ക്ക് ഇ​ട​യാ​ക്കാ​റു​ണ്ട്.

പ​ല​ത​രം സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ത്പ​ന്ന​ങ്ങ​ൾ ഒ​രേ​സ​മ​യം ഉ​പ​യോ​ഗി​ക്കു​ന്ന​തും ഗു​ണ​ക​ര​മ​ല്ല. ച​ർ​മാ​രോ​ഗ്യ​വി​ദ​ഗ്ധന്‍റെ(ഡെ​ർ​മ​റ്റോ​ള​ജി​സ്റ്റ്) സ​ഹാ​യ​ത്തോ​ടെ ച​ർ​മ​സ്വ​ഭാ​വം നി​ർ​ണ​യി​ച്ച് അ​തി​നു യോ​ജ്യ​മാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണ് ആ​രോ​ഗ്യ​ക​രം. പ്ര​കൃ​തി​യി​ൽ നി​ന്നു ല​ഭ്യ​മാ​കു​ന്ന​തും സ്വാ​ഭാ​വി​ക​ച​ർ​മ​സൗ​ന്ദ​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തു​മാ​യ വ​സ്തു​ക്ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് ഉ​ചി​തം. ക്ലെ​ൻ​സ​ർ, മോ​യി​സ്ച​റൈ​സ​ർ, ഫേ​സ്പാ​ക്ക് എ​ന്നി​വയൊ​ക്കെ വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​മു​ന്പ് സ്കി​ൻ സ്പെ​ഷ​ലി​സ്റ്റിന്‍റെ അ​ഭി​പ്രാ​യ​വും നി​ർ​ദേ​ശ​വും തേ​ടാ​വു​ന്ന​താ​ണ്.

അ​ൾ​ട്രാ​വ​യ​ല​റ്റ് കി​ര​ണ​ങ്ങ​ൾ ഭീഷണിയോ?

ച​ർ​മാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെു പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന പ്രോട്ടീനുകളാണ് കൊ​ളാ​ജെ​ൻ, ഇ​ലാ​സ്റ്റി​ൻ എ​ന്നിവ. മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ നി​ർ​മി​ക്ക​പ്പെ​ടു​ന്ന സ്ട്ര​ക്ച​റ​ൽ പ്രോട്ടീ​നു​ക​ളാ​ണ് ഇ​ലാ​സ്റ്റി​നും കൊ​ളാ​ജെ​നും. ച​ർ​മ​ത്തി​ന് ക​രു​ത്ത്, ഉ​റ​പ്പ്, രൂ​പം എ​ന്നി​വ ന​ല്കു​ന്ന​തി​ന് ഇ​വ​യു​ടെ യോ​ജി​ച്ചു​ള​ള പ്ര​വ​ർ​ത്ത​നം സ​ഹാ​യ​കം. കൊ​ളാ​ജെ​ൻ ച​ർ​മ​ത്തി​നു ദൃ​ഢ​ത​യും ക​രു​ത്തും ന​ല്കു​ന്പോ​ൾ ഇ​ലാ​സ്റ്റി​ൻ ച​ർ​മ​ത്തി​നു വ​ലി​യാ​നു​ള​ള ക​ഴി​വു ന​ല്കു​ന്നു. ച​ർ​മ​ത്തി​നു മൃ​ദു​ല​ത, ഇ​ലാ​സ്തി​ക​ത എ​ന്നി​വ ന​ല്കു​ന്ന​തും ഇ​ലാ​സ്റ്റി​നാ​ണ്. അ​ൾ​ട്രാ​വ​യ​ല​റ്റ് കി​ര​ണ​ങ്ങ​ൾ ച​ർ​മ​ത്തി​ന്, പ്ര​ത്യേ​കി​ച്ച് ഇ​ലാ​സ്റ്റി​നും കൊ​ളാ​ജെ​നും കേ​ടു​വ​രു​ത്തു​ന്നു. ഇ​തു ച​ർ​മ​ത്തി​ൽ ക​റു​ത്ത പാ​ടു​ക​ൾ, ചു​ളി​വു​ക​ൾ, വ​ര​ണ്ട അ​വ​സ്ഥ, പ​രു​ക്ക​നാ​കു​ന്ന അ​വ​സ്ഥ... തു​ട​ങ്ങി ചി​ല​യ​വ​സ​ര​ങ്ങ​ളി​ൽ സൂ​ര്യാ​ഘാ​ത​ത്തി​നു​വ​രെ​യും അ​തി​ട​യാ​ക്കു​ന്നു. സൂ​ര്യ​പ്ര​കാ​ശം പ​തി​ക്കാ​നി​ട​യു​ള​ള ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ ച​ർ​മാ​രോ​ഗ്യ​വി​ദ​ഗ്ധന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ​ണ്‍ സ്ക്രീ​ൻ ലോ​ഷ​ൻ പു​രട്ടുന്ന​തു അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കും.

ഉറങ്ങിയാൽ സൗന്ദര്യം കൂടുമോ?

ദി​വ​സ​വും 7 - 8 മ​ണി​ക്കൂ​ർ ഉ​റ​ക്കം ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​തം. ഉ​റ​ങ്ങു​ന്പോ​ൾ അ​ഡ്രി​നാ​ലി​ൻ, കോ​ർട്ടി​ക്കോ സ്റ്റി​റോ​യ്ഡ് എ​ന്നി​വ​യു​ടെ അ​ള​വി​ൽ കു​റ​വു​ണ്ടാ​കു​ന്നു. ശ​രീ​രം വ​ള​ർ​ച്ചാ ഹോ​ർ​മോ​ണു​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ചു തു​ട​ങ്ങു​ന്നു. ഈ​നേ​രം കോ​ശ​ങ്ങ​ളു​ടെ കേ​ടു​പാ​ടു തീ​ർ​ക്ക​ൽ, വ​ള​ർ​ച്ച എ​ന്നി​വ ന​ട​ക്കു​ന്നു. മ​തി​യാ​യ ഉ​റ​ക്കം കിട്ടി​യി​ല്ലെ​ങ്കി​ൽ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ങ്ങു​ന്നു. ച​ർ​മ​കാ​ശ​ങ്ങ​ളി​ൽ നീ​ർ​വീ​ക്ക​മു​ണ്ടാ​കു​ന്നു. ഇ​ത് ച​ർ​മ​ത്തി​ൽ പ്രാ​യ​മാ​കു​ന്ന​തിന്‍റെ പ്ര​ത്യ​ക്ഷ​ല​ക്ഷ​ണ​ങ്ങ​ളാ​യ ചു​ളി​വു​ക​ൾ, നി​റം​മ​ങ്ങ​ൽ, വ​ര​ക​ൾ, മ​ട​ക്കു​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കു കാ​ര​ണ​മാ​കു​ന്നു. ആ​വ​ശ്യ​ത്തി​ന് ഉ​റ​ങ്ങി​യാ​ൽ ആ​രോ​ഗ്യ​പ​ര​മാ​യി വേ​റെ​യും ഗു​ണ​ങ്ങ​ളു​ണ്ട്. ഓ​ർ​മ​ശ​ക്തി മെ​ച്ച​പ്പെ​ടും, മാ​ന​സി​ക​നി​ല, ശ്ര​ദ്ധ, ഏ​കാ​ഗ്ര​ത എ​ന്നി​വ​യെ​ല്ലാം മെ​ച്ച​പ്പെ​ടും. ഹൃ​ദ​യാ​ഘാ​തം, സ്ട്രോ​ക്ക് എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യും. നേ​ര​ത്തേ കി​ട​ന്ന് നേ​ര​ത്തേ എ​ഴു​ന്നേ​ൽ​ക്കു​ക. പ​തി​വാ​യി ഒ​രേ സ​മ​യ​ത്തു കി​ട​ക്കാ​ൻ ശീ​ലി​ക്കു​ക. കി​ട​ക്കു​ന്ന​തി​നു മു​ന്പ്

ക​ഫീ​ൻ അ​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ൾ ക​ഴി​വ​തും ഒ​ഴി​വാ​ക്കു​ക.

ഇ​നി​യു​മു​ണ്ടോ വ​ഴി​ക​ൾ?

വ്യാ​യാ​മം ശീ​ല​മാ​ക്ക​ണം. അ​തു ശ​രീ​ര​മെ​ന്പാ​ടും ര​ക്ത​സ​ഞ്ചാ​രം മെ​ച്ച​പ്പെ​ടു​ത്തും. ച​ർ​മ​ത്തിന്‍റെ ആ​രോ​ഗ്യ​വും ഉൗ​ർ​ജ്വ​സ്വ​ല​ത​യും നി​ല​നി​ർ​ത്താം. ഹോ​ർ​മോ​ണു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നും മ​തി​യാ​യ ഉ​റ​ക്കം കിട്ടുന്ന​തി​നും വ്യാ​യാ​മം സ​ഹാ​യ​കം. വ്യാ​യാ​മം ശീ​ല​മാ​ക്കി​യാ​ൽ ശ​രീ​ര​ത്തി​ൽ നീ​ർ​വീ​ക്ക​ത്തി​നു​ള​ള സാ​ധ്യ​ത കു​റ​യ്ക്കാ​മെ​ന്നു പ​ഠ​നം. പൊ​ണ്ണ​ത്ത​ടി, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത​യും അ​തു​വ​ഴി കു​റ​യും. എ​ല്ലു​ക​ൾ, പേ​ശി​ക​ൾ എ​ന്നി​വ​യു​ടെ ക​രു​ത്തു​കൂട്ടുന്ന​തി​നും സ്റ്റാ​മി​ന നി​ല​നി​ർ​ത്തു​ന്ന​തി​നും വ്യാ​യാ​മം സ​ഹാ​യ​കം. ഓട്ടം, ​ചാട്ടം, നൃ​ത്തം, സൈ​ക്കി​ൾ സ​വാ​രി, ന​ട​ത്തം, പ​ച്ച​ക്ക​റി​ത്തോട്ടനി​ർ​മാ​ണം എ​ന്നി​വ മാ​ത്ര​മ​ല്ല വീട്ടുജോ​ലി​ക​ളും വ്യാ​യാ​മ​ത്തി​നു​ള​ള ഉ​പാ​ധി​ക​ൾ ത​ന്നെ.

ടെ​ൻ​ഷ​ന​ടി​ച്ചാ​ൽ സൗ​ന്ദ​ര്യം കു​റ​യു​മോ?

അ​തേ എ​ന്നു പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. മാ​ന​സി​ക​പി​രി​മു​റു​ക്കം നി​ര​വ​ധി ശാ​രീ​രി​ക മാ​റ്റ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്നു.

ഹോ​ർ​മോ​ണ്‍ നി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കു​ന്നു. ബി​പി കു​തി​ച്ചു​യ​രു​ന്നു. ഹൃ​ദ​യ​മി​ടി​പ്പിന്‍റെ തോ​തു കൂ​ടു​ന്നു. മാ​ന​സി​ക പി​രി​മു​റു​ക്കം, ഉ​ത്ക​ണ്ഠ, ഉ​റ​ക്ക​മി​ല്ലാ​യ്മ, ശ​രീ​ര​ഭാ​ര​ത്തി​ൽ വ​ർ​ധ​ന, ക്ഷീ​ണം എ​ന്നി​വ​യ്ക്ക് ഇ​ട​യാ​ക്കു​ന്നു.ഇ​വ​യെ​ല്ലാം ഒരാളുടെ പ്രാ​യം ഉ​ള​ള​തി​ലും കൂ​ടു​ത​ലാ​ണ​ന്നു തോ​ന്നി​പ്പി​ക്കും. അ​തി​നാ​ൽ ടെ​ൻ​ഷ​ൻ ത​ല​യി​ൽ കൊ​ണ്ടു​ന​ട​ന്നാ​ൽ സൗ​ന്ദ​ര്യം കു​റ​യു​മെ​ന്ന​തു മ​റ​ക്കേ​ണ്ട. ഒ​രു പ​രി​ശീ​ല​കന്‍റെ സ​ഹാ​യ​ത്തോ​ടെ ശ്വ​സ​ന വ്യാ​യാ​മം, ധ്യാ​നം, യോ​ഗ, എ​യ്റോ​ബി​ക് വ്യാ​യാ​മം എ​ന്നി​വ ശീ​ല​മാ​ക്കി​യാ​ൽ സ്ട്ര​സ് ഒ​രു പ​രി​ധി​വ​രെ കു​റ​യ്ക്കാം.

സൗ​ന്ദ​ര്യം നിലനിർത്തുന്ന ആ​ഹാ​ര​ക്ര​മ​ം

ആ​ന്‍റി​ഓ​ക്സി​ഡ​ന്‍റുക​ൾ ധാ​രാ​ള​മു​ള​ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ക​ഴി​ക്ക​ണം; വീട്ടു​വ​ള​പ്പി​ൽ ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച​തി​നു മു​ൻ​ഗ​ണ​ന കൊ​ടു​ക്ക​ണം. ആ​ന്‍റിഓ​ക്സി​ഡ​ൻ​റു​ക​ൾ ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു ച​ർ​മ​കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്നു; കൊ​ളാ​ജ​നെ സം​ര​ക്ഷി​ക്കു​ന്നു. ച​ർ​മ​ത്തി​ൽ ചു​ളി​വു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്നു. ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ(​നീ​ർ​വീ​ക്ക​വും ഉ​ത്ക​ണ്ഠ​യും കു​റ​യ്ക്കാ​ൻ സ​ഹാ​യ​കം) ധാ​രാ​ള​മു​ള​ള മീ​നു​ക​ൾ, ത​വി​ടു​ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ എ​ന്നി​വ ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. കാ​ൽ​സ്യം, വി​റ്റാ​മി​ൻ ഡി, ​ഇ​രു​ന്പ്, സി​ങ്ക് എ​ന്നി​വ​യ​ട​ങ്ങി​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്കു​ക. ദി​വ​സ​വും 10 - 12 ഗ്ലാ​സ് വെ​ള​ളം കു​ടി​ക്ക​ണം. ച​ർ​മ​ത്തിന്‍റെ ചെ​റു​പ്പ​വും ഭം​ഗി​യും ആ​രോ​ഗ്യ​വും നി​ല​നി​ർ​ത്തു​ന്ന​തി​ന് വെ​ള​ളം അ​വ​ശ്യം. ദ​ഹ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ജ​ലാം​ശം സ​ഹാ​യ​കം. അ​തു ശ​രീ​ര​ത്തിന്‍റെ ഉൗ​ർ​ജ​നി​ല ഉ​യ​ർ​ത്തു​ന്നു. ശ​രീ​ര​കോ​ശ​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന വി​ഷമാ​ലി​ന്യ​ങ്ങ​ൾ പു​റ​ന്ത​ള്ളു​ന്ന​തി​നും ജ​ല​ം അവശ്യം. ശ​രീ​ര​ത്തി​ൽ ജ​ലാം​ശം കു​റ​യു​ന്പോ​ൾ ച​ർ​മ​ത്തി​ൽ വ​ര​ൾ​ച്ച, തി​ള​ക്കം മ​ങ്ങ​ൽ, ചു​ളി​വു​ക​ളും മ​ട​ക്കു​ക​ളും ദൃ​ശ്യ​മാ​ക​ൽ, ചു​ണ്ട് വി​ണ്ടു​കീ​റ​ൽ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത​യേ​റും. തി​ള​പ്പി​ച്ചാ​റി​ച്ച വെ​ള​ളം കൂ​ടാ​തെ ഗ്രീ​ൻ ടീ, ​പ​ഴ​ച്ചാ​റു​ക​ൾ എ​ന്നി​വ​യും ഗു​ണ​പ്ര​ദം. ജ​ലാം​ശം കൂ​ടു​ത​ലു​ള​ള പ​ഴ​ങ്ങ​ളും ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താം.

സൗ​ന്ദ​ര്യ​ത്തി​നു കേ​ടു​വ​രു​ത്തു​ന്നത്...

പു​ക​വ​ലി​യും മ​ദ്യ​പാ​ന​വും സൗ​ന്ദ​ര്യ​ത്തി​നു മാ​ത്ര​മ​ല്ല ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നും അ​പ​ക​ട​കാ​രി​ക​ൾ​ത​ന്നെ. രോ​ഗ​ങ്ങ​ൾ മാ​റി​നി​ൽ​ക്കു​ന്ന അ​വ​സ്ഥ ത​ന്നെ​യാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ സൗ​ന്ദ​ര്യം നി​ല​നി​ർ​ത്തു​ന്ന​ത്. ആ​രോ​ഗ്യ​മു​ള​ള ശ​രീ​ര​വും മ​ന​സു​മാ​ണ് ഒ​രു വ്യ​ക്തി​യു​ടെ സൗ​ന്ദ​ര്യം നി​ല​നി​ർ​ത്തു​ന്ന​തെ​ന്നു ചു​രു​ക്കം. ബാ​ഹ്യ​മാ​യ സൗ​ന്ദ​ര്യ​ത്തി​നൊ​പ്പം മനസിന്‍റെ സൗ​ന്ദ​ര്യ​വും പ്ര​ധാ​നം. മ​ന​സ് ന​ല്ല​ത​ല്ലെ​ങ്കി​ൽ ബാ​ഹ്യ​സൗ​ന്ദ​ര്യ​ത്തി​നു മൂ​ല്യ​മി​ല്ലെ​ന്നു സാ​രം. മനസിന്‍റെ സൗന്ദര്യമാണു പ്രധാനം. അതുണ്ടെങ്കിൽ എല്ലാവരും സു​ന്ദ​രി​ക​ളും സു​ന്ദ​രന്മാരും തന്നെ!