പകർച്ചപ്പനി തടയാം
Thursday, October 31, 2019 3:14 PM IST
തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂക്കും വായും ടിഷ്യു പേപ്പറോ തൂവാലയോ ഉപയോഗിച്ചു മറയ്ക്കുക. തൂവാല ഇല്ലാത്ത സാഹചര്യത്തിൽ കൈമടക്കുകളിലേക്കോ മറ്റു വസ്ത്രഭാഗങ്ങളോ തുമ്മുക. രോഗാണുക്കൾ നേരിട്ടു വായുവിലെത്തുന്നതു പരമാവധി ഒഴിവാക്കണം. കൈത്തലത്തി ലേക്കു തുമ്മിയ ശേഷം കൈ കഴുകാത്ത രീതി ആരോഗ്യകരമല്ല.
പ്രതിരോധിക്കാം
* ഇൻഫ്ളുവൻസ(പകർച്ചപ്പനി)ബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക.
* ഇടയ്ക്കിടെ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക.
* വായ, മൂക്ക്, കണ്ണ് തുടങ്ങിയ അവയവങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കുക.
* ആൾക്കൂട്ടത്തിൽ ഏറെനേരം ചെലവഴിക്കുന്നത് ഒഴിവാക്കുക.
* മുറികളിൽ വേണ്ടത്ര വായുസഞ്ചാരത്തിനുളള സൗകര്യമേർപ്പെടുത്തുക.ആരോഗ്യശീലങ്ങൾ പാലിക്കുക, ആരോഗ്യഭക്ഷണം ശീലമാക്കുക. പകർച്ചപ്പനിക്കെതിരേയുളള പ്രതിരോധവാക്സിൻ എടുക്കുക.
രോഗവ്യാപനം തടയാം
*തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂക്കും വായും ടിഷ്യു പേപ്പറോ ടവ്വലോ ഉപയോഗിച്ചു മറയ്ക്കുക. ഇതിനുപയോഗിക്കുന്ന ടിഷ്യു പേപ്പറും ടവ്വലും നശിപ്പിച്ചു കളയുക.
* കണ്ണ്, മൂക്ക്, വായ എന്നിനിടങ്ങളിൽ കൈ കൊണ്ടു സ്പർശിക്കുന്നത്്് ഒഴിവാക്കുക. സ്പർശിക്കാനിടയായാൽ കൈകൾ സോപ്പോ അണുനാശിനിയോ ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക
* രോഗബാധിതരുമായി അടുത്തിടപഴകുന്നത്് ഒഴിവാക്കുക. രോഗബാധിതർ ഉപയോഗിച്ച പാത്രങ്ങൾ, വസ്ത്രങ്ങൾ, ആഹാരം എന്നിവ മറ്റുളളവർ പങ്കിടരുത്.
* പകർച്ചപ്പനി മാറുന്നതുവരെ ജോലിക്കും പഠനത്തിനും പോകുന്നതും മറ്റുളളവരുമായി അടുത്തു പെരുമാറുന്നതും ഒഴിവാക്കണം.