‘സോറി’ എന്നാൽ നിങ്ങൾക്കു തെറ്റു പറ്റിയെന്നല്ല!
Saturday, April 27, 2019 2:26 PM IST
ഐ.​ക്യു(വിവേക ബുദ്ധി) പോ​ലെ​യ​ല്ല ഇ.​ക്യൂ (വൈകാരിക ബുദ്ധി). ഇ​തേക്കുറിച്ചു ന​മു​ക്ക് പ​ഠി​ക്കാ​നും വ​ർ​ദ്ധി​പ്പി​ക്കാ​നും സാ​ധി​ക്കും.

സ്വ​യം വി​ശ​ക​ല​നം ചെ​യ്യാ​ൻ നി​ങ്ങ​ൾ ത​യാ​റു​ണ്ടോ,
മാ​റാ​ൻ നി​ങ്ങ​ൾ ത​യാറാ​ണോ എ​ങ്കി​ൽ വ​ഴി​യു​ണ്ട്. ത​ന്‍റെ വൈ​കാ​രി​ക സ്വ​ഭാ​വ​ത്തി​ലെ ശ​ക്തി​യെ​ന്തെ​ന്നും ബ​ല​ഹീ​ന​ത​യെ​ന്തെ​ന്നും സ്വ​യം ചോ​ദി​ക്കു​ക.

എ​ന്‍റെ വൈ​കാ​രി​ക​ത എ​ന്‍റെ തീ​രു​മാ​ന​ങ്ങ​ളെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു എ​ന്ന​റി​ഞ്ഞി​രി​ക്കു​ക.
നി​ങ്ങ​ളു​ടെ സ്വ​ഭാ​വ വൈ​ഷ​മ്യ​ങ്ങ​ൾ ഒ​രു ബു​ക്കി​ൽ എ​ഴു​തി​വ​യ്ക്കു​ക​യാ​ണ് ആദ്യം ചെയ്യേണ്ടത്.
കൂ​ടു​ത​ൽ ന​ന്നാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ത​ന്‍റെ സ്വ​ഭാ​വ വി​ശേ​ഷ​ത്തെക്കുറിച്ച് അ​ഭ്യു​ദ​യ​കാം​ക്ഷിക​ളോ​ട് ചോ​ദി​ക്കു​ക​യും ചെ​യ്യാം. സ​മ്മ​ർ​ദ്ദ ഘ​ട്ട​ങ്ങ​ളി​ൽ നി​ങ്ങ​ൾ എ​ങ്ങ​നെ പെ​രു​മാ​റു​ന്നു എ​ന്ന​ത് അ​വ​രോ​ട് ചോ​ദി​ച്ച​റി​യു​ക. അ​വ​ർ ആ​രോ​പി​ക്കു​ന്ന ത​ക​രാ​റു​ക​ൾ ഇ​നി അ​വ​രെ​ക്കൊണ്ട് പ​റ​യി​പ്പി​ക്കി​ല്ല എ​ന്ന​ങ്ങു തീ​രു​മാ​നി​ക്കൂ. ഇ​താ​ണു മ​റ്റു​ള്ള​വ​ർ കാ​ണു​ന്ന ഞാ​ൻ എ​ന്ന യാ​ഥാ​ർ​ഥ്യം അം​ഗീ​ക​രി​ക്കു​ക.

ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും നി​ങ്ങ​ൾ​ക്ക് പ്ര​ശ്നം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടോ‍? പ​ല​രും നി​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ൽ മി​ക്ക​വാ​റും പ്ര​ശ്നം നി​ങ്ങ​ളു​ടേ​ത് ത​ന്നെ​യാ​ണ് എ​ന്ന യാ​ഥാർഥ്യം എ​ത്രയും ​പെ​ട്ടെന്ന് അം​ഗീ​ക​രി​ക്കു​ന്നു​വോ അ​ത്ര​യും പെ​ട്ടെ​ന്ന് നി​ങ്ങ​ൾ​ക്കു ന​ല്ല​വ​നാ​കാം.
സ്വ​യം എ​ല്ലാ അ​ഭി​ന​ന്ദ​ന​ങ്ങ​ളും ഏ​റ്റുവാ​ങ്ങ​ണം എ​ന്ന് ചി​ന്തി​ക്കാ​തെ മ​റ്റു​ള്ള​വ​ർ​ക്കു കൂ​ടി അ​തി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക്കിക്കൊ​ടു​ക്കു​ക.

ചി​ല​ർ ഒ​രു ജോ​ലി​യി​ലും സ്ഥി​ര​മാ​യി തു​ട​രി​ല്ല. ചെ​ല്ലു​ന്നി​ട​ത്തെ​ല്ലാം പ്ര​ശ്ന​ങ്ങളു​ണ്ടാ​ക്കി അ​ല്ലെങ്കി​ൽ ഉ​ണ്ടാ​യി , അ​വി​ടെനിന്നെ​ല്ലാം ജോ​ലി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്നു. ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​വ​രെ വ​ലി​യ വ​ലി​യ സ്ഥാ​ന​ങ്ങ​ളി​ലും കാ​ണാം. ഐ.​ക്യൂ വ​ള​രെ കൂ​ടി​യ​വ​രാ​യി​രി​ക്കാം. വ​ലി​യ വി​ദ്യാ​ഭ്യാ​സ​വും ഉ​ണ്ടാ​യി​രി​ക്കാം. പ​ക്ഷെ ഇ ​ക്യൂ കു​റ​വാ​ണെ​ങ്കി​ൽ പി​ന്നെ ഒ​രു കാ​ര്യ​വു​മി​ല്ല. ത​നി​ക്ക് ഭ​വി​ക്കു​ന്ന ത​ക​രാ​റു​ക​ൾ​ക്ക് മ​റ്റു​ള്ള​വ​രെ കു​റ്റ​പ്പെടു​ത്തു​ന്ന​തും വി​ധി​യെ പ​ഴി​ക്കു​ന്ന​തു​പോ​ലും ശ​രി​യ​ല്ലെ​ന്ന​റി​യു​ക.

‘സോ​റി’​പ​റ​യാ​ൻ മ​ടി​ക്കേ​ണ്ട

അ​ബ​ദ്ധം പ​റ്റി​യാ​ൽ എ​ത്ര​യും പെ​ട്ടെന്നു കു​റ്റം ഏ​റ്റെ​ടു​ക്കു​ക എ​ന്ന​ത് ഇ​നി​യെ​ങ്കി​ലും ശീ​ലി​ക്കു​ക. ത​നി​ക്ക് തെ​റ്റ് പ​റ്റി​യെ​ന്നു തോ​ന്നി​യാ​ൽ. ‘സോ​റി’​പ​റ​യാ​ൻ മ​ടി​ക്കേ​ണ്ട. സോ​റി എ​ന്നാ​ൽ നി​ങ്ങ​ൾ​ക്കു തെ​റ്റ് പ​റ്റി​യെ​ന്ന​ല്ല. അ​തു മാ​പ്പു​മ​ല്ല. ഞാ​ൻ പി​ൻവ​ലി​യു​ന്നു എ​ന്നു മാ​ത്രം ക​രു​തി​യാ​ൽ മ​തി. താ​ത്കാ​ലി​ക ത​ർ​ക്ക​ങ്ങ​ളെക്കാ​ൾ ബ​ന്ധ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം നി​ങ്ങ​ൾ കൊ​ടു​ക്കു​ന്നു​വെ​ന്നു മാ​ത്ര​മേ അ​തി​ന​ർ​ഥ​മു​ള്ളു.

അ​വ​രു​ടെ സ്ഥാ​ന​ത്ത് നി​ങ്ങ​ളാ​യി​രു​ന്നു​വെ​ങ്കി​ൽ

ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു മാ​റാ​തി​രി​ക്കു​ക. നേ​തൃ​ത്വ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ കി​ട്ടു​ന്ന അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്താ​തി​രു​ന്നാ​ൽ ഏ​റെ താ​മ​സി​യാ​തെ നി​ങ്ങ​ൾ നേ​താ​വാ​യി മാ​റും.

‘​മ​റ​ക്കാ​ൻ പ​റ​യാ​നെ​ന്തെ​ളു​പ്പം മ​ണ്ണി​ൽ ജ​നി​ക്കാ​തി​രി​ക്ക​ലാ​ണ​തി​ലെ​ളു​പ്പം’ എ​ന്ന് ക​വി​പാ​ടി​യ​തു​പോ​ലാ​യാ​ൽ ജീ​വി​തം കു​ഴ​ഞ്ഞ​തു ത​ന്നെ. മ​റ​ക്കാ​ന​ല്ല പൊ​റു​ക്കാ​നാ​ണു നാം ​പ​ഠി​ക്കേ​ണ്ട​ത്. എ​ല്ലാം മ​റ​ക്കു​ക​യൊ​ന്നും വേ​ണ്ട. വീണ്ടും അ​ബ​ദ്ധ​ങ്ങ​ളി​ൽ ചെ​ന്നു ചാ​ടാ​തി​രി​ക്ക​ാൻ ഓ​ർ​മ​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണു ന​ല്ല​ത്.

നി​ങ്ങ​ളു​ടെ തീ​രു​മാ​ന​ങ്ങ​ൾ മ​റ്റു​ള്ള​വ​രെ ഏ​തൊ​ക്കെ രീ​തി​യി​ൽ ബാ​ധി​ക്കു​മെ​ന്ന് അ​വ​രു​ടെ അ​വ​സ്ഥ​യി​ൽ നി​ന്ന് നി​ങ്ങ​ൾ ഒ​ന്നാ​ലോ​ചി​ക്കു​ക.


അ​വ​രു​ടെ സ്ഥാ​ന​ത്ത് നി​ങ്ങ​ളാ​യി​രു​ന്നു​വെ​ങ്കി​ൽ എങ്ങ​നെ പ്ര​തി​പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ചി​ന്തി​ച്ചു​നോ​ക്കു​ക.

അ​വ​രു​ടെ ചെ​രി​പ്പൊ​ന്ന് ഇ​ട്ടുനോ​ക്കു​ന്പോ​ഴാണ് അ​വ​രു​ടെ അ​വ​സ്ഥ മ​ന​സിലാക്കാ​ൻ കു​റ​ച്ചെ​ങ്കി​ലും പ​റ്റൂന്നത്.

കടുത്ത തീരുമാനങ്ങൾക്കു മുന്പ്...

ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കും മു​ന്പ് ഒ​ന്നു നിൽക്കൂ.​ ആ തീ​രു​മാ​നം നാ​ളെ എ​ടു​ക്കാ​മെ​ന്നു ചി​ന്തി​ക്കൂ. നാ​ളെ​യും മ​റ്റ​ന്നാ​ളും അ​തു ത​ന്നെയാ​ണു ശ​രി​യെ​ന്നു തോ​ന്നു​ന്നെ​ങ്കി​ൽ പി​ന്നെ അ​താ​ണു ശ​രി. താ​നെ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ കൊ​ണ്ടു​ണ്ടാ​കു​ന്ന എ​ല്ലാ അ​ന​ന്ത​ര ഫ​ല​ങ്ങ​ൾ​ക്കു​ം താ​ൻ ത​ന്നെ ഉ​ത്ത​ര​വാദി​ത്തം ഏ​റ്റെ​ടു​ക്കു​ക. വി​കാ​ര​ങ്ങ​ൾ തീ​രു​മാ​ന​മെ​ടു​ക്കാ​തെ വി​വേ​കം തീ​രു​മാ​ന​മെ​ടു​ക്ക​ട്ടെ. താന​ടി​മ​പ്പെ​ട്ട് പോ​കു​മെ​ന്നു തോ​ന്നു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു നി​ല്ക്കു​ക. സ്ഥി​രം തെ​ന്നി വീ​ഴു​ന്ന വ​ഴി​യി​ൽ ഇ​ത്തി​രി​കൂ​ടി ശ്ര​ദ്ധി​ച്ചു ന​ട​ക്കു​ക. എ​ന്നാ​ൽ എ​ല്ലാ​വ​രെ​യും തൃ​പ്തി​പ്പെ​ടു​ത്തി ജീ​വി​ക്കാ​ൻ ആ​വി​ല്ല എ​ന്ന​കാ​ര്യം ഓ​ർ​ക്കു​ക. അ​മ്മ​യെ ത​ല്ലി​യാ​ലും ര​ണ്ടു പ​ക്ഷ​മു​ണ്ടാ​കും. നി​ങ്ങ​ളു​ടെ മ​ന​സ്സി​ലെ ശ​രി​യാ​ണു നി​ങ്ങ​ളു​ടെ ശ​രി. അ​ത് കൂ​ടു​ത​ൽ പേ​ർ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ങ്കി​ൽ മാ​ത്ര​മേ നി​ങ്ങ​ളു​ടെ ഇ ​ക്യൂ ന​ല്ല​താ​ണെ​ന്നു പ​റ​യാ​ൻ ക​ഴി​യൂ
മ​റ്റൊ​രാ​ളു​മാ​യി ഇ​ട​പെ​ടു​ന്പോ​ൾ നി​ങ്ങ​ളി​ൽ പൊ​തു​വാ​യി താ​ല്പ​ര്യ​മു​ള്ള മേ​ഖ​ല​ക​ളി​ൽ മാ​ത്രം സം​സാ​രി​ച്ചാ​ൽ മ​തി. എ​ല്ലാ മേ​ഖ​ല​ക​ളി​ലും ചേ​രു​ന്ന ഒ​രു പ​ങ്കാ​ളി​യെ കി​ട്ടു​ക​യി​ല്ല​ന്ന​റി​യു​ക. എ​ങ്ങ​നെ​യൊ​ക്കെ ഒ​രാ​ളെ സ​ഹാ​യി​ക്കാ​ൻ പ​റ്റു​മെ​ന്നു ചി​ന്തി​ച്ചു​നോ​ക്കു​ക. മ​റ്റൊ​രാ​ളെ സ​ഹാ​യി​ക്കാ​ൻ കി​ട്ടു​ന്ന ഒ​ര​വ​സ​ര​വും ന​ഷ്ട​പ്പെ​ടു​ത്താ​തി​രി​ക്കു​ക. ഒ​ന്നു ചെ​യ്തു നോ​ക്കു​ക. നി​ങ്ങ​ൾ​ക്കു​വ​രു​ന്ന മാ​റ്റം അ​ത്ഭു​താ​വ​ഹ​മാ​യി​രി​ക്കും. ധ്യാ​നം...പ്ര​ത്യേ​കി​ച്ച് സെ​ൻ ധ്യാ​നം ഇ ​ക്യൂ കൂ​ട്ടും.

ഹോ​മി​യോ​പ്പ​തി നി​ങ്ങ​ളെ സ​ഹാ​യി​ക്കും

ചി​ല​ർ​ക്ക് ഇ​തൊ​ക്കെ വാ​യി​ച്ചാ​ലും സം​ഗ​തി പ്ര​ാബ​ല്യ​ത്തി​ൽ വ​രു​ത്താ​ൻ ക​ഴി​വു​ണ്ടാ​വ​ണ​മെ​ന്നി​ല്ല. അ​തി​നു​ള്ള മ​നോ​ബ​ലം ഉ​ണ്ടാ​കി​ല്ല. അ​ങ്ങ​നെയു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ൻ ഹോ​മി​യോ​പ്പ​തി​ക്കു ക​ഴി​യും. നി​ങ്ങ​ളു​ടെ വി​കാ​ര​പ്ര​ക​ട​ന​ത്തി​ന്‍റെ സൂ​ക്ഷ്മരൂ​പം അ​പ​ഗ്ര​ഥി​ച്ചാ​ണു മ​രു​ന്നു ക​ണ്ടെ​ത്തു​ന്ന​ത്. ഉ​ദാ​ഹ​ര​ണ​ത്തി​നു ദേ​ഷ്യം പി​ടി​ച്ചാ​ൽ ചി​ല​ർ മി​ണ്ടാ​തെ​യി​രി​ക്കും, ചി​ല​ർ ദേ​ഷ്യം കൊ​ണ്ട് വി​റ​യ്ക്കും, ചി​ല​ർ​ക്കു ശ​ബ്ദം പു​റ​ത്തു​വ​രി​ല്ല. തൊ​ണ്ട​യി​ൽ ത​ടഞ്ഞി​രി​ക്കും. മ​റ്റു ചി​ല​ർ മോശം രീതിയിൽ സംസാരിക്കും. ചി​ല​ർ ക​യ്യി​ൽ കി​ട്ടി​യ സാ​ധ​നം നി​ല​ത്ത് എ​റി​ഞ്ഞു പൊ​ട്ടി​ക്കും. എ​തി​രാ​ളി​യു​ടെ നേ​രെ എ​റി​യു​ന്ന​വ​രു​മു​ണ്ട്. പി​ണ​ക്കം ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് മ​ന​സ്സി​ൽ സൂ​ക്ഷി​ക്കു​ന്ന​വ​രും ത​ക്കം കി​ട്ടു​ന്പോ​ൾ തി​രി​ച്ച് പ​ണി കൊ​ടു​ക്കു​ന്ന​വ​രു​മി​ല്ലേ. ഇ​വ​ർ​ക്കെ​ല്ലാം ഹോ​മി​യോ​പ്പ​തി​യി​ൽ മ​രു​ന്നു വ്യ​ത്യ​സ്തമാ​ണ്. ന​ല്ല ഒ​രു ഹോ​മി​യോ​പ്പ​തി ഡോ​ക്ട​ർ​ക്ക് നി​ങ്ങ​ളെ ഇ​ക്കാ​ര്യ​ത്തി​ൽ സ​ഹാ​യി​ക്കാ​ൻ ക​ഴി​യും.​ പക്ഷേ, നി​ങ്ങ​ൾ കൂ​ടി മ​ന​സു വ​യ്ക്ക​ണം.

ഡോ:​റ്റി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ്, ക​ണ്ണൂ​ർ
മൊ​ബൈ​ൽ 9447689239 :
[email protected]