ടൂത്ത് ബ്രഷിന്‍റെ കാലാവധി പരമാവധി മൂന്നു മാസം
ടൂ​ത്ത് ബ്ര​ഷ് തി​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ

ടൂ​ത്ത് ബ്ര​ഷ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ഉ​പ​ക​ര​ണ​മാ​ണ്. ഏ​തു ത​ര​ത്തി​ലു​ള്ള ബ്ര​ഷാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് എ​ന്ന് പ​ല​ർ​ക്കും അ​റി​യി​ല്ല. നി​റ​വും രൂ​പ​വും പ​ര​സ്യ​വു​മാ​ണ് ബ്ര​ഷ് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​മാ​യി നാം ​എ​ടു​ക്കു​ന്ന​ത്.

-സോ​ഫ്റ്റ് ബ്രി​സ്സി​ൽ​സ്സു​ള്ള​താ​ണ് മോ​ണ​യ്ക്കും പ​ല്ലു​ക​ൾ​ക്കും ന​ല്ല​ത്
-ബ്ര​ഷി​ന്‍റെ ത​ല​ഭാ​ഗം വാ​യ്ക്കു​ള്ളി​ലെ അ​വ​സാ​ന​ത്തെ പ​ല്ലി​ൽ വ​രെ എ​ത്തു​ന്ന ത​ര​ത്തി​ൽ ഉ​ള്ള​ത് ആ​യി​രി​ക്ക​ണം.
-പ​ര​മാ​വ​ധി മൂ​ന്നു​മാ​സ​ത്തി​ൽ കൂ​ടു​ത​ൽ ഒ​രു ബ്ര​ഷ് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. സാ​ധി​ക്കു​മെ​ങ്കി​ൽ മാസത്തിലോ രണ്ടുമാസം കൂ​ടു​ന്പോഴോ ടൂ​ത്ത് ബ്ര​ഷ് മാ​റ്റി പു​തി​യ​തു
വാ​ങ്ങു​ക.
-കു​ട്ടി​ക​ൾ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ പാ​രി​തോ​ഷി​ക​മാ​യി ബ്ര​ഷു ന​ൽ​കു​ന്ന​ത് ബ്ര​ഷിം​ഗ് ശീ​ലം വ​ള​ർ​ത്തു​വാ​ൻ സ​ഹാ​യി​ക്കും.

-കൂ​ടു​ത​ൽ ടൂ​ത്ത് പേ​സ്റ്റ് ബ്ര​ഷി​ൽ തേ​ച്ച് പ​ല്ലു തേ​ക്കു​ന്ന​ത് പെ​ട്ടെ​ന്ന് വാ​യ്ക്കു​ള്ളി​ൽ പ​ത നി​റ​യു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ പ്രാ​വ​ശ്യം തു​പ്പേ​ണ്ട​താ​യി വ​രു​ന്നു. ഇ​ത് ബ്ര​ഷിം​ഗ് സ​മ​യം കു​റ​യ്ക്കു​വാ​ൻ കാ​ര​ണ​മാ​കും. ആ​വ​ശ്യ​ത്തി​ന് വ​ള​രെ കു​റ​ച്ചു​മാ​ത്രം പേ​സ്റ്റ് ഉ​പ​യോ​ഗി​ക്കു​ക.
- ബ്ര​ഷ് ചെ​യ്യു​ന്ന​തി​നു മു​ൻ​പോ ബ്ര​ഷി​ൽ പേ​സ്റ്റ് എ​ടു​ക്കു​ന്നി​നു മു​ൻ​പോ അ​മി​ത​മാ​യി ബ്ര​ഷു ന​ന​യ്ക്കാ​തി​രി​ക്കു​ക. ഇ​ങ്ങ​നെ ചെ​യ്താ​ൽ ഇ​ത് ബ്രി​സ്സി​ൽ​സി​ന്‍റെ കാ​ര്യ​ക്ഷ​മ​ത കു​റ​യ്ക്കു​ക​യും പ്ലാ​ക്കി​നെ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ത​ട​സ്സ​മാ​കു​ക​യും ചെ​യ്യും.

വിവരങ്ങൾ- ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്,
തിരുവല്ല) ഫോണ്‍ 9447219903