പാദസംരക്ഷണം പ്രധാനം
Wednesday, November 14, 2018 2:26 PM IST
* എന്നും പാദങ്ങൾ പരിശോധിക്കുക. പാദങ്ങളുടെ മുകൾഭാഗവും താഴ്ഭാഗവും സൂക്ഷ്്മമായി നിരീക്ഷിക്കുക; നിലത്ത് ഒരു കണ്ണാടി വച്ച ശേഷം പാദത്തിനു താഴ് വശത്ത് മുറിവുകളോ വി
ളളലുകളോ പോറലുകളോ ഉണ്ടോ എന്നു പരിശോധിക്കുക.
* വിരലുകൾക്കിടയിലെ തൊലി പൊട്ടുന്നുവെങ്കിൽ അവിടെ ആന്റി സെപ്റ്റിക് മരുന്നു പുരുട്ടുക; ഏതാനും ദിവസങ്ങൾക്കുളളിൽ ഉണങ്ങുന്നില്ലെങ്കിൽ ഡോക്ടറെ സമീപിക്കുക.
* സോപ്പും വെളളവും ഉപയോഗിച്ചു പാദങ്ങൾ നിത്യവും വൃത്തിയായി കഴുകുക. ഉണങ്ങിയ തുണി ഉപയോഗിച്ചു തുടയ്ക്കുക. വിരലുകൾക്കിടയിൽ പറ്റിയിരിക്കുന്ന ജലാംശം തുടച്ചു കളയാൻ ശ്രദ്ധ വേണം.
* കാലു വിണ്ടു കീറാതിരിക്കാൻ കുളി കഴിഞ്ഞ ശേഷം എണ്ണയോ എണ്ണമയം നിലനിർത്താൻ സഹായിക്കുന്ന ക്രീമുകളോ ലോഷനോ പാദത്തിനു മുകളിലും താഴെയും പുരട്ടുക; വിരലുകളുടെ ഇടയിൽ പുരട്ടരുത്.
* സോക്സ് ഉപയോഗിക്കുക; മുറുക്കമുളളവ പാടില്ല. വായുസഞ്ചാരം സാധ്യമാകുന്നതും വിയർപ്പ് തങ്ങി നിൽക്കാൻ അനുവദിക്കാത്തതുമായ സോക്്സാണ് അനുയോജ്യം. രാത്രി തണുപ്പ്് അനുഭവപ്പെടുന്നുവെങ്കിൽ സോക്സ് ധരിക്കുന്നതു ഗുണകരം.
* കുളി കഴിഞ്ഞ ശേഷം നഖങ്ങൾ വെട്ടിവൃത്തിയാക്കുക; നഖങ്ങളുടെ അരികുകൾ വെട്ടുന്പോൾ ചർമത്തിൽ മുറിവേല്ക്കാതെ ശ്രദ്ധിക്കണം.
* ചെരുപ്പു ധരിച്ചേ നടക്കാവൂ; മുറുക്കമുളള ചെരുപ്പും ഷൂസും പാടില്ല.
* കാലുകൾ ഏറെ ചൂടു കൂടിയ വെളളമുപയോഗിച്ചു കഴുകരുത്.
* ആണിയും തഴന്പും ഉണ്ടെങ്കിൽ ബ്ലേഡും കത്തിയും ഉപയോഗിച്ചു നീക്കാൻ ശ്രമിക്കരുത്; ഡോക്ടറെ സമീപിക്കുന്നതാണു നല്ലത്.
* കാലിലെ രക്തസഞ്ചാരം നിലനിർത്താൻ പുകവലി ഉപേക്ഷിക്കുക.
* ദിവസവും 20 മുതൽ 30 മിനിറ്റു വരെ നടക്കുക; കാലിലേക്കുളള രക്തസഞ്ചാരം കൂട്ടുന്നതിന് ഇതു സഹായകം.
* ഒരു കാലിനു മേൽ മറ്റേ കാൽ കയറ്റി വച്ച് ഇരിക്കരുത്; സുഗമമായ രക്തസഞ്ചാരത്തിന് അതു തടസമാകും.