നടുവേദനയുള്ളവരുടെ ശ്രദ്ധയ്ക്ക്
Tuesday, September 24, 2024 1:07 PM IST
ഐടി മേ​ഖ​ല​യി​ലെ ജോലി, ക​മ്പ്യൂ​ട്ട​റിന്‍റെ​ അ​മി​ത​മാ​യ ഉ​പ​യോ​ഗം തു​ട​ങ്ങി ഇ​ന്ന​ത്തെ ജീ​വി​ത​ശൈ​ലി​ക​ളി​ല്‍ വ​ന്ന മാ​റ്റ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ​ന​ടു​വേ​ദ​ന​യ്ക്ക് കാ​ര​ണം.

ഏ​റെനേ​രം ഒ​രു​പോ​ലെ വ​ര്‍​ക്ക് സ്‌​പേ​സു​ക​ളി​ല്‍ ഇ​രു​ന്ന് ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ആ​യാ​സ​ങ്ങ​ളാ​ണ് വ​ള​രെ ചെ​റു​പ്പ​ത്തി​ല്‍ ത​ന്നെ ന​ട്ടെ​ല്ലി​ന് ഉ​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ക്കു കാരണം.

ഡിസ്ക് തള്ളൽ

കൃ​ത്യ​മാ​യ വ്യാ​യാ​മം‍ കു​റ​യു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ജീ​വി​ത​ശൈ​ലീരോ​ഗ​ങ്ങ​ളും മോ​ശം ശാ​രീ​രി​കക്ഷ​മ​ത​യുമാ​ണ് പ​ല​രി​ലും ഇ​ന്ന് ചെ​റി​യ ആ​യാ​സ​ത്തി​ല്‍ പോ​ലും പൊ​ടു​ന്ന​നെ രൂ​പ​പ്പെ​ടു​ന്ന ഡി​സ്‌​ക് ത​ള്ള​ലി​ന്‍റെയും (Disc prolapse) അ​തി​നോ​ട​നു​ബ​ന്ധി​ച്ച് കാ​ണു​ന്ന സി​യാ​റ്റി​ക്ക​യു​ടെ​യും(Sciatica) കാ​ര​ണ​ങ്ങ​ള്‍.

തുടർച്ചയായ നിൽപ്പും ഇരിപ്പും ഒഴിവാക്കുക

· തു​ട​ര്‍​ച്ച​യാ​യി നി​ല്‍​പ്പ് ഒ​ഴി​വാ​ക്കു​ക.അ​ധി​കനേ​രം തു​ട​ര്‍​ച്ച​യാ​യി അ​ടു​ക്ക​ള​യി​ലും മ​റ്റും നി​ല്‍​ക്കേ​ണ്ടി വ​രു​ന്ന​വ​ര്‍ ഒ​രു കാ​ല് അ​ല്പം ഉ​യ​ര്‍​ത്തിവ​ച്ച് നി​ന്ന് ജോ​ലി ചെ​യ്യു​ക.

· തു​ട​ര്‍​ച്ച​യാ​യി ഇ​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

· തു​ട​ര്‍​ച്ച​യാ​യി ഇ​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ അ​ല്‍​പ​നേ​രം കൂ​ടു​മ്പോ​ള്‍ എ​ഴു​ന്നേ​റ്റ് ഒ​ന്നോ ര​ണ്ടോ റൗ​ണ്ട് ന​ട​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക.


· കി​ട​ക്കു​മ്പോ​ള്‍ കാ​ല്‍​മു​ട്ടി​ന​ടി​യി​ല്‍ ത​ല​യി​ണ വ​ച്ച് കി​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ക.

· പ​ടി​ക്കെ​ട്ട് ക​യ​റു​ന്ന​ത് നി​യ​ന്ത്രി​ക്കു​ക.

· ഹൈ ഹീൽസ് ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കു​ക.

· അ​ധി​ക​നേ​ര​മു​ള്ള വാ​ഹ​ന​മോ​ടി​ക്ക​ല്‍ ഒ​ഴി​വാ​ക്കു​ക.

മെത്ത ഉപയോഗിക്കുന്പോൾ

· മെത്ത തെര​ഞ്ഞെ​ടു​ക്കു​മ്പോ​ള്‍ വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്കു​ക. അ​ധി​കം ക​ട്ടി​കൂ​ടി​യ​തും തീ​രെ ക​ട്ടി കു​റ​ഞ്ഞ​തു​മാ​യ മെ​ത്ത എ​ടു​ക്കാ​തി​രി​ക്കു​ക.

· മെത്ത ഇ​ട​യ്ക്കി​ട​യ്ക്ക് തി​രി​ച്ചും മ​റി​ച്ചും ഇ​ട്ട് ഉ​പ​യോ​ഗി​ക്കു​ക.

ഭാ​ര​മു​യ​ര്‍​ത്തേ​ണ്ടി വ​രു​മ്പോ​ള്‍ അ​മി​ത​ഭാ​രം എ​ടു​ക്കാ​തി​രി​ക്കു​ക. ഭാ​ര​മു​യ​ര്‍​ത്തേ​ണ്ടി വ​രു​മ്പോ​ള്‍ ന​ടു​കു​നി​ഞ്ഞ് ഉ​യ​ര്‍​ത്താ​തെ മു​ട്ടു​മ​ട​ക്കി ശ​രീ​ര​ത്തോ​ടു ചേ​ര്‍​ത്ത് ഭാ​രം എ​ടു​ക്കു​ക.

ഗൂഗിൾ അല്ല ഡോക്ടർ

ന​ടു​വേ​ദ​ന​യ്ക്ക് ഗൂ​ഗി​ള്‍ സേ​ര്‍​ച്ച് ചെ​യ്ത് വ്യാ​യാ​മ​ങ്ങ​ള്‍ തെര​ഞ്ഞെ​ടു​ക്കു​ന്ന​ത് ഗു​ണ​ത്തേ​ക്കാ​ള്‍ ഏ​റെ ദോ​ഷം ചെ​യ്യു​ന്ന​തി​നാ​ല്‍ അ​ത് ഒ​ഴി​വാ​ക്കു​ക.

ഒ​രു ഫി​സി​യോ​തെ​റാ​പ്പി​സ്റ്റി​നെ ക​ണ്ട് അ​വ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം മാ​ത്രം വ്യാ​യാ​മ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​താ​ണ്.

വിവരങ്ങൾ: എം. അജയ് ലാൽ
ചീഫ് ഫിസിയോതെറാപ്പിസ്റ്റ്
എസ്‌യുടി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.