കോസ്മെറ്റിക് ഗൈനക്കോളജി: പ്രശ്നങ്ങൾക്കു പരിഹാരം
Thursday, September 19, 2024 2:33 PM IST
വജൈനൽ ലാക്സിറ്റിക്കു പരിഹാരം

പ​ല സ്ത്രീ​കളും‍ അ​നു​ഭ​വി​ക്കു​ക​യും എ​ന്നാ​ല്‍ പു​റ​ത്തുപ​റ​യാ​ന്‍ വി​ഷ​മി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​ശ്‌​ന​മാ​ണ് വജൈനൽ ലാക്സിറ്റി (vaginal laxity) അ​ഥ​വാ വജൈന അ​യ​ഞ്ഞുപോ​കു​ന്ന​ത്.

പ​ല​പ്പോ​ഴും കു​ടും​ബ ബ​ന്ധ​ങ്ങ​ള്‍ ത​ക​രു​ക​യും അ​തി​നു പ​രി​ഹാ​രം തേ​ടാ​ന്‍ ക​ഴി​യാ​ത്ത​ അവസ്ഥയുള്ള പ​ല ദ​മ്പ​തി​ക​ളു​മു​ണ്ട്. അ​വ​ര്‍​ക്ക് ഏ​റ്റ​വും ഉ​ചി​ത​മാ​യ പ​രി​ഹാ​രം കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യി​ലൂ​ടെ സാ​ധ്യ​മാ​കു​ന്നു.

ലേ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് വേ​ദ​ന

ര​ഹി​ത​മാ​യി ഇ​തു പ​രി​ഹ​രി​ക്ക​പ്പെ​ടും. ഇ​തോ​ടൊ​പ്പം അ​വ​രു​ടെ ഇ​ന്‍റിമേ​റ്റ് ഹെ​ല്‍​ത്ത് അ​ഥ​വാ ശാ​രീ​രി​കബ​ന്ധ​വും മാ​ന​സി​കഅ​ടു​പ്പ​വും കൂ​ടു​ത​ല്‍ ദൃഢ​മാ​വു​ക​യും സ​ന്തോ​ഷ​ക​ര​മാ​വു​ക​യും ചെ​യ്യു​ന്നു.

നിസാരമല്ല...

സ്ത്രീ​ക​ള്‍​ക്ക് ഉ​ണ്ടാ​കു​ന്ന ഉ​ദ്ധാ​ര​ണ ശേ​ഷി​ക്കു​റ​വ് മാ​റ്റാ​ന്‍ അ​വ​രു​ടെ സെൻസിറ്റീവ് സ്പോട്ടുകൾ ക​ണ്ടു​പി​ടി​ച്ച് അ​തി​ല്‍ ലോക്കൽ ഇൻജക്ഷൻ ഉ​പ​യോ​ഗി​ച്ച് ഒപി രീതിയിൽ പ​രി​ഹ​രി​ക്കു​ന്ന​താ​ണ് കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം.


ഇ​തെ​ല്ലാം പ​ല​ര്‍​ക്കും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ലും അ​തി​നു​ള്ള സ​ന്ദ​ര്‍​ഭ​വും സാ​ഹ​ച​ര്യ​വും കി​ട്ടാ​ത്ത​തുകൊ​ണ്ട് പ​ല​രും അ​തി​നു മ​ടി​ക്കു​ന്നു. കൂ​ടാ​തെ അ​ത് കേ​ള്‍​ക്കാ​ന്‍ ആ​രും ത​യാറാ​കു​ന്നുമില്ല.

സ്ത്രീ​ക​ള്‍ ഇ​തെ​ല്ലാം പ​റ​ഞ്ഞാ​ലും അ​തി​നെ നി​സാ​ര​മാ​യി കാ​ണാ​നും അ​വ​രെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യും ചെ​യ്യാ​റാ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ല്‍, ഇ​ന്ന് ഇ​തിനെല്ലാം കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി വ​ഴി പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്നു.


തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂത്രംപോക്ക്

പ​ല സ്ത്രീ​ക​ളെ​യും അ​ല​ട്ടു​ന്ന പ്ര​ശ്‌​ന​മാ​ണ് സ്ട്രസ് ഇൻകോൺടിനെൻസ് (stress incontinence) അ​ഥ​വാ തു​മ്മു​മ്പോ​ഴും ചു​മ​യ്ക്കു​മ്പോ​ഴും അ​മി​ത​മാ​യി ചി​രി​ക്കു​മ്പോ​ഴും ഉ​ണ്ടാ​കു​ന്ന മൂ​ത്രംപോ​ക്ക്.

ഇ​തെ​ല്ലാം ശ​സ്ത്ര​ക്രി​യാമാ​ര്‍​ഗമാ​ണ് പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ലേ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് വേ​ദ​നര​ഹി​ത​മാ​യി ഉചി​ത​മാ​യ പ​രി​ഹാ​രം കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യി​ലൂ​ടെ സാ​ധ്യ​മാ​ണ്.

ആത്മവിശ്വാസം നേടാം കോ​സ്‌​മെ​റ്റി​ക് ഗൈ​ന​ക്കോ​ള​ജി​യി

ലൂ​ടെ സ്ത്രീ​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കു​ക​യും അ​ത് പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​മ്പോ​ള്‍ അ​ത് അ​വ​രു​ടെ മാ​ന​സി​ക സ​ന്തോ​ഷ​വും ആ​ത്മ​വി​ശ്വാ​സ​വും വ​ര്‍​ധി​പ്പി​ക്കു​ന്നു.​

അ​തോ​ടൊ​പ്പം കു​ടും​ബജീ​വി​ത​വും സാ​മൂ​ഹി​കജീ​വി​ത​വും ആ​ന​ന്ദ​ക​ര​മാ​വു​ക​യും ചെ​യ്യു​ന്നു.

വിവരങ്ങൾ: ഡോ.സിമി ഹാരിസ്
കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്, കോസ്മെറ്റിക് ഗൈനക്കോളജിസ്റ്റ്,
എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം