പ്രാ​ണി​ക​ളു​ടെ ക​ടി​യേ​റ്റാ​ൽ ച​ർ​മ​ത്തി​ൽ...
Wednesday, September 4, 2024 4:50 PM IST
സാ​ധാ​ര​ണ​യാ​യി കൊ​തു​ക് അ​ല്ലെ​ങ്കി​ല്‍ പ്രാ​ണി ക​ടി​ച്ചാ​ല്‍ ചൊ​റി​യാ​ത്ത​വ​രാ​യി ആ​രും ഉ​ണ്ടാ​കി​ല്ല. എ​ന്നാ​ല്‍, ചി​ല​രി​ല്‍ ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ഒ​രു പ്ര​തി​ക​ര​ണ​മാ​യി ഇ​ത് മാ​റു​ന്നു. ഇ​ങ്ങ​നെ കാ​ണു​ന്ന അ​വ​സ്ഥ​യെ​യാ​ണ് ഇ​ൻ​സെ​ക്റ്റ് ബൈ​റ്റ് റി​യാ​ക്ഷ​ൻ (insect bite reaction)അ​ല്ലെ​ങ്കി​ൽ Papular urticaria എ​ന്നു പ​റ​യു​ന്ന​ത്.

ചൊ​റി​ച്ചി​ലോ​ടു കൂ​ടി​യ ചു​വ​ന്ന അ​ട​യാ​ളം

2-10 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളി​ലാ​ണ് ഇ​ങ്ങ​നെ കാ​ണാ​റു​ള്ള​ത്. ചൊ​റി​ച്ചി​ലോ​ടു​കൂ​ടി​യ ചു​വ​ന്ന അ​ട​യാ​ള​മോ തി​ണ​ര്‍​പ്പു​ക​ളോ ആ​യാ​ണ് ഇ​വ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. പ്രാ​യം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ഈ ​അ​വ​സ്ഥ മാ​റി​വ​രാ​റു​ണ്ട്.

അ​തി​നെ ഡി ​സെ​ൻ​സ​റ്റൈ​സേ​ഷ​ൻ (De-sensatization) എ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ല്‍ അ​ടോ​പ്പി (Atopy) അ​ല്ലെ​ങ്കി​ല്‍ അ​ല​ര്‍​ജി ഹി​സ്റ്റ​റി ഉ​ള്ള​വ​രി​ലോ കു​ടും​ബ​ക്കാ​ര്‍​ക്കോ ഈ ​പ്ര​ശ്‌​നം കൂ​ടു​ത​ല്‍ കാ​ലം നീ​ണ്ടു​നി​ല്‍​ക്കു​ന്ന​താ​യി കാ​ണു​ന്നു.

മ​ഴ​ക്കാ​ല​ത്തും വേ​ന​ല്‍​കാ​ല​ത്തു​മാ​ണ് കൂ​ടു​ത​ല്‍ വ​രു​ന്ന​ത്. കു​ടും​ബ​ത്തി​ലെ മ​റ്റു കു​ട്ടി​ക​ള്‍​ക്കോ ബ​ന്ധു​ക്ക​ള്‍​ക്കോ ഈ ​പ്ര​ശ്‌​നം വ​ന്നി​ട്ടി ല്ലെ​ങ്കി​ലും ഒ​രു കു​ട്ടി​ക്ക് മാ​ത്ര​മാ​യും ഈ ​റി​യാ​ക്ഷ​ന്‍ കാ​ണാ​റു​ണ്ട്.

രോ​ഗ​പ്ര​തി​ക​ര​ണ​ശേ​ഷി​യി​ലു​ള്ള വ്യ​ത്യാ​സ​മാ​ണ് ഇ​തി​നു കാ​ര​ണം. പ​ല​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​റി​മാ​റി താ​മ​സി​ക്കു​ന്ന​വ​രി​ല്‍ ഇ​ൻ​സെ​ക്റ്റ് ബൈ​റ്റ് റി​യാ​ക്ഷ​ൻ വ​രാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ കൂ​ടു​ത​ലാ​ണ്.

പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍

· ശ​രീ​രം മ​റ​യ്ക്കു​ന്ന വ​സ്ത്രം ധ​രി​ക്കു​ക.

· വി​യ​ര്‍​പ്പ് പ്രാ​ണി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നാ​ല്‍ ര​ണ്ടു​നേ​രം കു​ളി​ക്കു​ക. മൈ​ല്‍​ഡ് സോ​പ്പ് ഉ​പ​യോ​ഗി​ക്കു​ക. മൊ​യി​സ്ചു​റൈ​സ​ര്‍ പു​ര​ട്ടു​ക.

· ഇ​ൻ​സെ​ക്റ്റ് റി​പ്പ​ല​ന്‍റ് ക്രീം (Insect repellent cream)​പു​ര​ട്ടു​ക.
· വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി വ​യ്ക്കു​ക.
· വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ ചെ​ള്ള്, മൂ​ട്ട എ​ന്നി​വ ഒ​ഴി​വാ​ക്കാ​ന്‍ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക.

ചി​കി​ത്സാ​രീ​തി

· ഡ്രൈ ​സ്‌​കി​ന്‍ ഉ​ള്ള​വ​രി​ൽ ചൊ​റി​യാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ല്‍ മോ​യി​സ്ചു റൈ​സ​ർ ര​ണ്ടു നേ​രം കു​ളി​ക​ഴി​ഞ്ഞ് ഉ​പ​യോ​ഗി​ക്കു​ക.

· ചൊ​റി​ച്ചി​ല്‍ ഉ​ണ്ടെ​ങ്കി​ല്‍ ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ആ​ന്‍റി ഹി​സ്റ്റ​മി​ന്‍ ഗു​ളി​ക ക​ഴി​ക്കു​ക​യും ചു​വ​ന്ന തി​ണ​ര്‍​പ്പു​ക​ളി​ലും ചൊ​റി​ച്ചി​ലു​ള്ള ഭാ​ഗ​ങ്ങ​ളി​ലും മൈ​ൽ​ഡ് സ്റ്റി​റോ​യ്ഡ് ക്രീം (mild steroid cream) ​പു​ര​ട്ടു​ക​യും ചെ​യ്യു​ക.

· ദേ​ഹ​ത്ത് ചൊ​റി​ച്ചി​ലു​ണ്ടാ​യി​രു​ന്ന ഭാ​ഗ​ത്ത് വ​രു​ന്ന ക​റു​ത്ത പാ​ടു​ക​ള്‍ കാ​ല​ക്ര​മേ​ണ മ​ങ്ങി പ്പോ​കു​മെ​ന്ന​തി​നാ​ല്‍ പ്ര​ത്യേ​കി​ച്ച് ചി​കി​ത്സ ആ​വ​ശ്യ​മി​ല്ല.
· ചൊ​റി​ഞ്ഞു​ണ്ടാ​കു​ന്ന മു​റി​വു​ക​ളി​ലൂ​ടെ അ​ണു​ബാ​ധ​യ്ക്കു സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പ​നി​യോ ശ​രീ​ര​വേ​ദ​ന​യോ ഉ​ണ്ടെ​ങ്കി​ല്‍ ഡോ​ക്ട​റെ കാ​ണി​ക്കേ​ണ്ട​താ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ശാ​ലി​നി വി. ​ആ​ർ
ക​ൺ​സ​ൾ​ട്ട​ന്‍റ് ഡെ​ർ​മ​റ്റോ​ള​ജി​സ്റ്റ് & കോ​സ്മ​റ്റോ​ള​ജി​സ്റ്റ്
എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ
പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.