നാടൻ പച്ചക്കറികളും പഴങ്ങളും ശീലമാക്കാം
ഡോ. ബി. ഹേമചന്ദ്രൻ
Tuesday, February 7, 2023 2:53 PM IST
കാൻസർ പ്രതിരോധ ത്തിന് ഇനി പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ട
താണ്.
നിരോക്സീകാരികൾ
നാടൻ പച്ചക്കറികളും പഴങ്ങളും ദിവസവും നിശ്ചിത അളവിലെങ്കിലും ശീലമാക്കുക. ഇവയിലടങ്ങിയിരിക്കുന്ന നിരോക്സീകാരികൾ ഉപാപചയ പ്രവർത്തനങ്ങൾ മൂലം ശരീരത്തിലടിഞ്ഞുകൂടുന്ന വിഷപദാർഥങ്ങളെ നിർവീര്യമാക്കുന്നു.
ഭക്ഷണത്തിലെ മായം അപകടം
അമിത കീടനാശിനി പ്രയോഗത്താൽ വിഷലിപ്തമാണ് കേരളത്തിലെ പഴങ്ങളും പച്ചക്കറികളുമെന്ന കാരണത്താൽ ചിലർ അവ പാടെ ഉപേക്ഷിക്കുകയും പകരം മത്സ്യ മാംസാദികളിൽ സുരക്ഷിതത്വം കരുതി അവ കൂടുതൽ ഉപയോഗിക്കുകയും ചെയ്തിരുന്നു.
എന്നാൽ പലപ്പോഴും അവയും രാസപ്രയോഗങ്ങൾക്കു വിധേയമാക്കിയാണു വിപണിയിലെത്തി ക്കുന്നതെന്നും ജനം മനസിലാക്കിയിരിക്കുന്നു. സ്വന്തം ഭക്ഷണത്തിൽ മായം ചേർക്കുന്ന ഒരേ ഒരു ജീവി മനുഷ്യനാണ് എന്നതിനാൽ ഇപ്പോൾ എല്ലാം വിഷലിപ്തമായിരിക്കുകയാണ്.
ശരീരം ശുദ്ധമാക്കാം
അവിപത്തിചൂർണം പോലെയുള്ള വയറിളക്കാനുള്ള ഔഷധങ്ങളുടെയും ത്രിഫല, അശ്വഗന്ധ പോലെയുള്ള നിരോക്സീകാരികളായ ഔഷധങ്ങളുടെയും ഉപയോഗം വൈദ്യ നിർദേശാനുസരണം നിശ്ചിത കാലയളവിൽ ശീലിക്കാവുന്നതാണ്.
പഞ്ചകർമ ചികിത്സ
ശരീരത്തിലടിഞ്ഞുകൂടുന്ന വിഷപദാർഥങ്ങളെ നിർഹരിക്കുന്നതിന് ആയുർവേദം അനുശാസിക്കുന്ന പഞ്ചകർമ ചികിത്സകളും വളരെ ഫലപ്രദമായിരിക്കും.
പ്ലാസ്റ്റിക് ഉപയോഗം പരിമിതപ്പെടുത്താം
പ്ലാസ്റ്റിക് ഉപയോഗം പരിമിതപ്പെടുത്തുക. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പേനകൾ, റീഫില്ലറുകൾ, ടൂത്ത് ബ്രഷുകൾ അങ്ങനെ നിരവധി ഇനങ്ങൾ പുനഃചംക്രമണം നടക്കാതെ ഭൂമിക്കു ഭാരമാകുകയും പരിസര മലിനീകരണത്തിനും കാരണമാകുകയും ചെയ്യുന്നു.
പ്ലാസ്റ്റിക് കത്തിക്കുമ്പോളുണ്ടാകുന്ന വിഷവാതകങ്ങൾ കാൻസറിനു കാരണമാകുന്നവയാണ്. (തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ബി. ഹേമചന്ദ്രൻ,
സീനിയർ ഫിസിഷ്യൻ, കോട്ടയ്ക്കൽ ആര്യ വൈദ്യശാല, കോട്ടയം.