സ്‌​ട്രോ​ക്ക് വ​രു​മ്പോ​ള്‍ പ​ല​ര്‍​ക്കും പ​ണ്ടു​ണ്ടാ​യി​രു​ന്ന ജീ​വി​തം ന​ഷ്ട​മാ​യി എ​ന്നാ​ണ് തോ​ന്നാ​റു​ള്ള​ത്. നി​രാ​ക​ര​ണം, ക്ഷോ​ഭം, സ​ങ്ക​ടം, കു​റ്റ​ബോ​ധം, വി​ഷാ​ദ​രോ​ഗം തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. ഇ​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നു കു​ടും​ബ​ങ്ങ​ള്‍​ക്ക് കാ​ര്യ​മാ​യ പ​ങ്കു​ണ്ട്. ഈ ​വി​ഷാ​ദം മാ​റ്റാ​ന്‍ സ​ഹാ​യി​ക്കുന്ന ചില വഴികൾ:

* സ്വ​യം സ​മാ​ധാ​ന​പ്പെ​ടു​ക
* എ​പ്പോ​ഴും മു​ന്നോ​ട്ടു പോ​കു​ക​യും മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലി​രി​ക്കു​ക​യും ചെ​യ്യു​ക.
* മാ​ന​സി​ക പി​രി​മു​റു​ക്കം കു​റ​യ്ക്കാ​നു​ള്ള വ​ഴി​ക​ള്‍ തേ​ടു​ക
* ക​ഴി​യു​ന്ന​ത്ര ഉ​ത്സാ​ഹ​ത്തോ​ടെ ഇ​രി​ക്കു​ക
* വി​ഷാ​ദ​രോ​ഗം മാ​റ്റു​ന​തി​ന് വൈ​ദ്യ​സ​ഹാ​യം തേ​ടാ​ന്‍ മ​ടി കാ​ണി​ക്കാ​തി​രി​ക്കു​ക
* മ​നസി​ലാ​ക്കു​ന്ന​വ​രോ​ട് അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു വ​യ്ക്കു​ക.

സ്ട്രോക്ക് വ​രാ​തെ ശ്രദ്ധിക്കാം

രോ​ഗം വ​ന്നു ചി​കി​ത്സി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ ന​ല്ല​താ​ണ് അ​ത് വ​രാ​തെ നോ​ക്കു​ന്ന​ത്.
* ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദ​വും പ്ര​മേ​ഹ​വും ഉ​യ​ര്‍​ന്ന കൊ​ള​സ്ട്രോ​ളും കൃ​ത്യ​മാ​യി മ​രു​ന്ന് ക​ഴി​ച്ച് നി​യ​ന്ത്രി​ക്കേ​ണ്ട​താ​ണ്.
* ര​ക്തം ക​ട്ട​പി​ടി​ക്കാ​തി​രി​ക്കാ​നു​ള്ള മ​രു​ന്നു​ക​ള്‍ കൃ​ത്യ​മാ​യി ഡോ​ക്ട​റു​ടെ നി​ര്‍​ദേശ​പ്ര​ക​രം മു​ട​ങ്ങാ​തെ ക​ഴി​ക്കു​ന്ന​തി​ലൂ​ടെ സ്‌​ട്രോ​ക്കി​നെ അ​തി​ജീ​വി​ക്കാ​നാ​വും.

* ശ​രീ​ര​ഭാ​രം കൂ​ടാ​തെ നോ​ക്കു​ക​യും കൃ​ത്യ സ​മ​യ​ത്തു ത​ന്നെ സ​മീ​കൃ​ത ആ​ഹാ​രം ക​ഴി​ക്കു​ക​യും അ​തി​ല്‍ കൂ​ടു​ത​ല്‍ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ള്‍​പ്പെടു​ത്താ​ന്‍ ശ്ര​മി​ക്കേ​ണ്ട​തു​മാ​ണ്.
* പു​ക​വ​ലി പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കു​ക​യും മ​ദ്യ​പാ​നം നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് പ്രധാനമാ​ണ്.

മുൻകരുതൽ...

* ഒ​രി​ക്ക​ല്‍ ടി ​ഐഎ(ട്രാൻസിയന്‍റ് ഇഷിമിക് അറ്റാക്ക്) ​വ​ന്ന രോ​ഗി​ക​ള്‍ ന്യൂ​റോ​ള​ജി​സ്റ്റി​നെ കാ​ണു​ക​യും ഭാ​വി​യി​ല്‍ സ്‌​ട്രോ​ക്ക് വ​രാ​തി​രി​ക്കാ​നു​ള്ള മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ടു​ക്കേ​ണ്ട​തു​മാ​ണ്.
* ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​ധ​മ​നി​ക​ളു​ടെ ഡോ​പ്ല​ര്‍ സ്‌​കാ​ന്‍ (Neck Vessel Doppler scan) ചെ​യ്യു​ന്ന​തി​ലൂ​ടെ അ​തി​ല്‍ തടസങ്ങൾ‍ ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്. അ​പ്ര​കാ​രം തടസങ്ങൾ‍ ഉ​ണ്ടെ​ങ്കി​ല്‍ അ​ത് നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ശ​സ്ത്ര​ക്രി​യ (ക​രോ​ട്ടി​ഡ് ഇ​ണ്ടാ​ര്‍​ട്ര​ക്ട​മി - Carotid endartrectomy) ചെ​യ്യേ​ണ്ട​താ​ണ്.

ഡോ. ​സുശാന്ത് എം. ജെ. MD.DM,
കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം. ഫോൺ - 9995688962, എസ്‌യുറ്റി, സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ - 0471-4077888