ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം
ഡോ. ശാലിനി വി. ആർ
Tuesday, December 20, 2022 4:17 PM IST
തണുപ്പുകാലമായതോടെ എല്ലാവരുടെയും ചര്‍മ്മം ഉണങ്ങി വരണ്ടു വരുന്നു. ഇത് ഫലപ്രദമായി പ്രതിരോധിക്കാനുള്ള വഴികൾ:
1. തണുപ്പുകാലത്ത് ചൂടുവെള്ളത്തില്‍ കുളിക്കുന്നതുകൊണ്ട് ശരീരത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുന്നു. അതിനാല്‍ ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക.
2. ഷവറില്‍ കുളിക്കരുത്.
3.10 മിനിറ്റിനകം കുളിച്ചിറങ്ങുക.
4.സോപ്പിനു പകരം ക്ലെൻസിംഗ് ലോഷൻ ഉപയോഗിക്കുക.
5.കുളി കഴിഞ്ഞാല്‍ നനഞ്ഞ തോര്‍ത്ത് കൊണ്ട് ഒപ്പുക. എന്നിട്ട് മോയിസ്ചുറൈസിംഗ് ലോഷൻ (moisturising lotion) പുരട്ടുക. നിറവും മണവും ഇല്ലാത്ത മോയിസ്ചുറൈസിംഗ് ലോഷനാണ് നല്ലത്. കട്ടിയുള്ള കൈകളിലും കാലുകളിലും ഓയില്‍ അടങ്ങിയ ക്രീം ആണ് നല്ലത്.
അല്ലെങ്കില്‍ ഗ്ലൈക്കോളിക് ആസിഡ് , ലാക്ടിക് ആസിഡ് (Glycolic acid, lactic acid) എന്നിവ അടങ്ങിയ ക്രീം നല്ലതാണ്.
6.വിയര്‍പ്പ് തങ്ങി നില്ക്കുന്ന ഭാഗങ്ങളില്‍
കാറ്റു കൊള്ളിക്കുക. മടക്കുകളില്‍ അധികം മണമില്ലാത്ത പൗഡര്‍ ഉപയോഗിക്കുന്നതും നല്ലതാണ്.
7. കമ്പിളി വസ്ത്രങ്ങള്‍, പുതപ്പ് എന്നിവ
പലര്‍ക്കും അലര്‍ജി ഉണ്ടാക്കാം. അവയ്ക്ക് കോട്ടണ്‍ തുണി കൊണ്ട് ഒരു ആവരണം തയ്ച ശേഷം ഉപയോഗിക്കാം.
8. ഗ്ലൗസ്, സോക്സ് എന്നിവ ധരിക്കുന്നത് നല്ലതാണ്.
9. മുടി - താരന് കൂടാന്‍ സാധ്യതയുള്ളതിനാല്‍ താരൻ കളയാനുള്ള ഷാംപൂ ഒന്നിട വിട്ട ദിവസങ്ങളിൽ തലയില്‍ ഉപയോഗിക്കുക. മുടിയുടെ അറ്റം പിളര്‍ന്നു വരാം, അതിനാല്‍ കൃത്യമായി ട്രിം ചെയ്യുക. മുടിയില്‍ എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. പക്ഷേ, പൊടിയും മണ്ണും നിറയാൻ ഇടയാകരുത്. തലയോട്ടി (Scalp) വൃത്തിയായി കഴുകി സൂക്ഷിക്കുക.
10. നഖം പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ വൃത്തിയായി വെട്ടി സൂക്ഷിക്കുക. ക്രീം പുരട്ടുക.
11. ആഹാരത്തില്‍ ശ്രദ്ധിക്കുക - വെള്ളം ധാരാളം കുടിക്കുക. ഒമേഗ 3 ഫാറ്റി ആസിഡുകൾ (Omega - 3 Fatty acids) അടങ്ങിയ മീന്‍, അണ്ടിപ്പരിപ്പുകള്‍ എന്നിവ കഴിക്കുക.
(തുടരും)
വിവരങ്ങൾ: ഡോ. ശാലിനി വി. ആർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ,പട്ടം
തിരുവനന്തപുരം