പ്രമേഹനിയന്ത്രണം: ആഴ്ചയിൽ 150 മിനിറ്റ് നടക്കണം
ഡോ. കെ.പി. പൗലോസ്
Saturday, November 19, 2022 3:55 PM IST
ഇന്ത്യയില്‍ 96% പ്രമേഹരോഗികളിലും ടൈപ്പ് 2 പ്രമേഹരോഗമാണ്. ജീവിതശൈലികളില്‍ (ഭക്ഷണം, വ്യായാമം, സമീകൃത ആഹാരം) മാറ്റം വരുത്തിയാല്‍ പ്രമേഹം നിയന്ത്രിക്കാനും ചിലപ്പോള്‍ സുഖപ്പെടുത്താനും സാധിച്ചേക്കും.
പ്രമേഹം രോഗം നിയന്ത്രണവിധേയമാണെങ്കില്‍ ചികിത്സാ ചെലവ് ചുരുക്കാനും ഭാവിയിലുണ്ടാകുന്ന ചെലവേറിയ ഗുരുതര പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനും മരണനിരക്ക് കുറയ്ക്കാനും സാധിക്കുന്നു.
രോഗനിയന്ത്രണം
രോഗം, രോഗ കാരണങ്ങള്‍, സങ്കീര്‍ണതകള്‍, രോഗലക്ഷണങ്ങള്‍, ചികിത്സാ നിര്‍ണയം, ചികിത്സാ രീതികള്‍, ജീവിതശൈലികള്‍ എന്നിവയെപ്പറ്റി രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ഹെല്‍ത്ത് ജീവനക്കാര്‍ക്കും നല്ല വിജ്ഞാനം അത്യന്താപേക്ഷിതം. നിരന്തര ബോധവത്കരണം കൊണ്ട് രോഗ നിയന്ത്രണവും രോഗപ്രത്യാഘാതങ്ങളും രോഗനിരക്കും കുറയ്ക്കാന്‍ സാധിക്കുമെന്ന് പല രാജ്യങ്ങളിലും നടത്തിയ പരീക്ഷണങ്ങള്‍ തെളിയിക്കുന്നു.
ദുർമേദസ് അപകടം
ദുര്‍മേദസ് ഇന്ത്യയില്‍ കൂടിവരികയാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ പുരുഷന്മാരില് 5.24%വും സ്ത്രീകളില്‍ 7%വും 2030 ല്‍ ദുര്മേദസുള്ളവരായിരിക്കുമത്രെ. 5 - 9 വയസ്സുള്ള കുട്ടികളില്‍ 10 - 8%വും 10 - 19 വയസുള്ളവരില്‍ 6.29% വും ദുര്മേദസുള്ളവരാകുമ്പോള് ജീവിതശൈലീരോഗമായ പ്രമേഹം വര്ധിക്കുമെന്നുള്ളതിനു സംശയമില്ലല്ലോ.
പ്രമേഹസാധ്യത കുറയ്ക്കാം...
* ദുര്‍മേദസ് കുറയ്ക്കുക
* കൂടുതല്‍ വ്യായാമം ചെയ്യുക (ആഴ്ചയില്‍ 150 മിനിറ്റ് നടക്കണം)
* നാരുകള്‍ കൂടുതലുള്ള പച്ചക്കറികള്‍ ധാരാളമായി ഉപയോഗിക്കുക
* സമീകൃത ആഹാരം ശീലമാക്കാം
(അപൂരിത ഫാറ്റി ആസിഡ് കൂടുതലുള്ള എണ്ണകള്‍, ബദാം, മത്സ്യം, മാംസം എന്നീ ആഹാരകൂട്ടുകള്),
* ഫാസ്റ്റ് ഫുഡ് ഉപയോഗം നിര്‍ത്തുക.
Teach the patient to treat his / her Diabetes. അതായത്... ‘തന്നത്താന്‍ ചികിത്സിക്കാന്‍ രോഗിയെ പഠിപ്പിക്കുക' എന്നതായിരിക്കണം പ്രമേഹരോഗ ചികിത്സയുടെ ആപ്തവാക്യം.
വിവരങ്ങൾ - ഡോ. കെ.പി. പൗലോസ്
പ്രിൻസിപ്പൽ കൺസൾട്ടന്റ്, ജനറൽ മെഡിസിൻ, എസ് യു ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം