സ്പോണ്ടിലോസിസിന് ഹോമിയോ ചികിത്സ
ഡോ.കെ.വി.ഷൈൻ
Tuesday, November 8, 2022 4:32 PM IST
കഴുത്തിന്റെ ഭാഗത്ത് ഏഴ് അസ്ഥികള്‍ ഉള്ളതില്‍ താഴത്തെ 3 എണ്ണത്തിലാണ് ഏറ്റവും കൂടുതലായി തേയ്മാനം സംഭവിക്കുന്നത്.
ലക്ഷണങ്ങൾ
മുകളിലേക്ക് നോക്കുമ്പോള്‍ ഉണ്ടാകുന്ന തലകറക്കം, കഴുത്ത് തിരിക്കുവാനും മറ്റുമുള്ള പ്രയാസം, വേദന, മരവിപ്പ്, കൈയ്യിലെ പേശികള്‍ക്ക് നീര്‍വീക്കം, Lumbar Spondylosis ല്‍ കൂടുതല്‍ ദൂരം നടക്കുമ്പോഴുണ്ടാകുന്ന നടുവേദന, കാലുകളിലേക്ക് പടരുന്ന വേദന, മരവിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ഇതിനെല്ലാം ഹോമിയോപ്പതിയില്‍ ഓപ്പറേഷന് കൂടാതെയുള്ള ഫലപ്രദമായ ചികിത്സയുണ്ട്. ഓരോ രോഗിയുടെയും ലക്ഷണങ്ങള്‍ നോക്കി മരുന്ന് കൊടുത്താല്‍ രോഗം പൂര്‍ണമായും ഭേദമാകും. സ്പോണ്ടിലോസിസിന് മുമ്പെന്നെത്തെക്കാളും ഏറെ ആളുകള്‍ ഹോമിയോപ്പതി ചികിത്സ തേടുന്നുണ്ട്.
ഏതു പ്രായക്കാർക്കും...
ഹോമിയോപ്പതി രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാക്കുകയല്ല ചെയ്യുന്നത്. മറിച്ച് രോഗത്തെ സമൂലമായി മാറ്റുകയാണ് ചെയ്യുന്നത്. ശസ്ത്രക്രിയയും മറ്റു സങ്കീര്‍ണതയും ഒഴിവാക്കപ്പെടുന്നു. ഏതു പ്രായക്കാര്‍ക്കും ഹോമിയോപ്പതി ചികിത്സാ സമ്പ്രദായം ഫലപ്രദമാണ്. ശസ്ത്രക്രിയ ആവശ്യമെന്നു വിധിയെഴുതപ്പെടുന്ന രോഗങ്ങളില്‍ അപൂര്‍വം ചിലതൊഴിച്ച് മിക്ക രോഗങ്ങളും ശസ്ത്രക്രിയ കൂടാതെ ചികിത്സിച്ച് ഭേദമാക്കാന്‍ ഹോമിയോപ്പതി ചികിത്സാ സമ്പ്രദായത്തിനു കഴിയും എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. മറ്റു ചികിത്സകള്‍ക്കു ശേഷവും പൂര്‍ണമായി ഭേദമാകാത്ത ചില രോഗങ്ങള്‍ ഹോമിയോപ്പതി ചികിത്സ വഴി ഭേദമാക്കാന്‍ കഴിയും.
വ്യക്തിക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ചികിത്സാരീതിയാണ് ഹോമിയോപ്പതി. അതുകൊണ്ട് തന്നെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍, മുന്‍പ് ഉണ്ടായിട്ടുള്ള രോഗങ്ങളെപ്പറ്റിയുള്ള വിവരങ്ങളും പാരമ്പര്യം അടങ്ങിയിട്ടുള്ള വിവരങ്ങളും ഡോക്ടറോട് കൃത്യമായി പറയണം. ഇത് ഹോമിയോ ചികിത്സയുടെ കൃത്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്.
വിവരങ്ങൾ: ഡോ.കെ.വി.ഷൈൻ DHMS, ഡോ. ഷൈൻ മൾട്ടി സ്പെഷാലിറ്റി ഹോമിയോപതിക് ക്ലിനിക്. ചക്കരപ്പറന്പ്, കൊച്ചി, ഫോൺ - 9388620409