വിരുദ്ധാഹാരങ്ങൾ ഒരുമിച്ച് കഴിക്കരുത്
ഡോ. ഷർമദ് ഖാൻ BAMS, MD
Wednesday, October 12, 2022 4:02 PM IST
എളുപ്പം ദഹിക്കുന്ന ആഹാരം കഴിക്കണം.
ഫ്രൈഡ് റൈസും പൊറോട്ടയും...
ദഹിക്കാൻ പ്രയാസമുള്ള ബിരിയാണിയും ഫ്രൈഡ് റൈസും പൊറോട്ടയും അളവ് കുറച്ചേ കഴിക്കാവൂ. രാത്രിയിൽ പ്രത്യേകിച്ചും.
ശീലമില്ലാത്ത ആഹാരം....
ഉപയോഗിച്ച് പരിചയമില്ലാത്ത ആഹാരമാണെങ്കിൽ അല്പം മാത്രം കഴിക്കുക.
ആവിയിൽ പുഴുങ്ങിയത്.
ആവിയിൽ പുഴുങ്ങുന്ന അട, പുട്ട്, ഇടിയപ്പം എന്നിവ നല്ലത്. എന്നാൽ, ഉഴുന്ന് ചേർന്ന ഇഡലി ദഹിക്കാൻ അത്ര എളുപ്പമല്ല.
ആഹാരം കഴിക്കേണ്ടത്....
രാവിലെ 9 മണിക്ക് മുമ്പും ഉച്ചയ്ക്ക് രണ്ടുമണിക്ക് മുമ്പും രാത്രി കിടക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പും ആഹാരം കഴിക്കണം.
പതിയെ നടക്കാം.
ഭക്ഷണം കഴിച്ച ഉടൻ കിടക്കുകയോ ഉറങ്ങുകയോ ചെയ്യരുത്.
എന്നാൽ കുറച്ചുനേരം നടക്കാം. അത് വേഗത്തിൽ പാടില്ല.
ക്ഷീണം തോന്നിയാൽ.
ഭക്ഷണം കഴിച്ച ശേഷം ക്ഷീണം തോന്നിയാൽ ചെറുതായൊന്ന് മയങ്ങാം. അത് അര മണിക്കൂറിൽ കൂടരുത്.
വിരുദ്ധാഹാരങ്ങൾ.... ഒരുമിച്ച് കഴിക്കരുത്. .
പലതരം മാംസങ്ങൾ, മാംസവും മീനും, പാലും മീനും, പാലും പഴവും മാംസവും തൈരും, അച്ചാറും മീനും തുടങ്ങിയ വിരുദ്ധാഹാരങ്ങൾ ഒരുമിച്ച് കഴിക്കരുത്.
മലശോധന ഉള്ളവരിൽ ....
ശരിയായ മലശോധന ദിവസവും ഉള്ളവർക്ക് ഒരു പരിധിവരെ അസിഡിറ്റി ഒഴിവാക്കാനാകും.
ശീലങ്ങൾ മാറ്റാം.
അസിഡിറ്റി ഉണ്ടാക്കുന്ന ശീലങ്ങൾ മാറ്റുന്നതിനൊപ്പം പാർശ്വഫലങ്ങൾ കുറഞ്ഞ ആയുർവേദ മരുന്നുകൾ രോഗ ശമനത്തിന് പ്രയോജനപ്പെടും.
വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481