രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിതമല്ലെങ്കിൽ...
Tuesday, June 7, 2022 3:01 PM IST
പെരിഫെറൽ ന്യൂറോപതിയുടെ സങ്കീര്ണതകൾ കുറയ്ക്കാൻ താഴെ പറയുന്നവ ശീലിക്കാം:
(വേണ്ടി വന്നാൽ ഒരു പാദ വിദഗ്ദ്ധനെ സന്ദർശിക്കുക)
* കാലും കാൽപാദങ്ങളും ദിവസേന പരിശോധിക്കുക.
* പാദങ്ങൾ വരണ്ടതാണെങ്കിൽ ലോഷൻ പുരട്ടുക.
* നഖങ്ങളുടെ പരിചരണം നിർബന്ധമാക്കുക
* ശരിയായി യോജിക്കുന്ന പാദരക്ഷകൾ ധരിക്കുക, കാലിന് പരിക്കേൽക്കാതിരിക്കാൻ എല്ലായ്പ്പോഴും അവ ധരിക്കുക.
ഈ ലക്ഷണങ്ങൾ സൂക്ഷിക്കാം:
* കാഴ്ച്ചയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ
* സന്തുലിതാവസ്ഥയിൽ വരുന്ന പ്രശ്നങ്ങൾ
* Dysesthesia (ശരീരഭാഗത്തിന് സംഭവിക്കുന്ന അസാധാരണമായ സംവേദനം)
* അതിസാരം (Diarrhoea)
* ഉദ്ധാരണക്കുറവ് ( Impotence),
രതിമൂർച്ഛയിലെത്താൻ ബുദ്ധിമുട്ട് - അനോർഗാസ്മിയ (Anorgasmia), റിട്രോഗ്രേഡ് ഇജാക്കുലേഷൻ (പുരുഷന്മാരിൽ), അമിതമായ മൂത്രശങ്ക അഥവാ Urinary Incontinence (മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടപ്പെടുന്നു)
* മുഖം, വായ, കൺപോളകൾ എന്നിവ തൂങ്ങിപ്പോകുന്നു, പേശികളുടെ ബലഹീനത, വിഴുങ്ങാൻ ബുദ്ധിമുട്ട്, സംസാര ശേഷി കുറയുക എന്നിവയും സംഭവിക്കുന്നു.
* Fasciculation (പേശികളുടെ സങ്കോചങ്ങൾ)
പ്രമേഹമുള്ള ആർക്കും ന്യൂറോപ്പതി ഉണ്ടായെന്നു വരാം, എന്നാൽ ഈ ഘടകങ്ങൾ നിങ്ങളെ നാഡികളുടെ തകരാറിന് ഇടയാകുന്നു.
അപകടകരമായ മറ്റ് ഘടകങ്ങൾ:.
* നാഡികളുടെ തകരാറുൾപ്പെടെയുള്ള പ്രമേഹത്തിന്റെ എല്ലാ സങ്കീർണതകൾക്കും ഏറ്റവും വലിയ അപകടസാധ്യതാ ഘടകമാണ് രക്തത്തിലെ പഞ്ചസാരയുടെ തോത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ പ്രമേഹ ന്യൂറോപ്പതിയുടെ അപകടസാധ്യത കാര്യമായി തന്നെ വർധിച്ചുവന്നേക്കാം.
വൃക്കനാശത്തിനു സാധ്യത
* പ്രമേഹം വൃക്കകൾക്ക് നാശമുണ്ടാക്കാം, ഇത് രക്തത്തിലെ വിഷവസ്തുക്കളെ വർധിപ്പിക്കുകയും നാഡികളുടെ തകരാറിന് കാരണമാവുകയും ചെയ്യും.
* ബോഡി മാസ് സൂചിക ( BMI) 24 ൽ കൂടുതലുള്ളത് പ്രമേഹ ന്യൂറോപ്പതി വരാനുള്ള സാധ്യത വർധിപ്പിക്കും.
പുകവലിക്കാരിൽ സംഭവിക്കുന്നത്
പുകവലി ധമനികളെ സങ്കുചിതമാക്കുകയും കഠിനമാക്കുകയും ചെയ്യുന്നു, ഇത് നിങ്ങളുടെ കാലുകളിലേക്കുള രക്തയോട്ടം കുറയ്ക്കുന്നു. ഇത് മുറിവുകളെ സുഖപ്പെടുത്തുന്നത് കൂടുതൽ പ്രയാസകരമാക്കുകയും പെരിഫറൽ ഞരമ്പുകളുടെ സമഗ്രതയെ നശിപ്പിക്കുകയും ചെയ്യുന്നു. (തുടരും)
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]