മൈഗ്രേന്‍ "തലവേദന'യാകുമ്പോള്‍
ഡോ.അശോക് വി.പി.
Tuesday, May 17, 2022 12:17 PM IST
അതിതീവ്രവും തികച്ചും അസഹനീയവുമാണ് മൈഗ്രേന്‍ തലവേദന. തുടര്‍ച്ചയായി ചികിത്സിച്ചിട്ടും പൂര്‍ണമായി ഭേദമാകുന്നില്ല എന്ന പതിവ് പരാതിയാണ് ഈ അവസ്ഥ അനു'വിക്കുന്നവരില്‍ ഭൂരിഭാഗത്തിനും പറയാനുണ്ടാവുക. എന്താണ് യഥാര്‍ഥത്തില്‍ മൈഗ്രേന്‍? മൈഗ്രേന്‍ അനുഭവിക്കുന്നവരില്‍ ശാശ്വതമായ പരിഹാരം കാണാന്‍ കഴിയാത്തതിന് കാരണമെന്താകാം? ചികിത്സ ഫലപ്രദമാകാന്‍ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍ എന്തെല്ലാമാണ്? ഡോ.വി.പി.അശോക് പറയുന്നത് ശ്രദ്ധിക്കാം.
തലയുടെ ഏതെങ്കിലും ഒരു വശത്തുനിന്ന് തുടങ്ങി മറ്റു വശങ്ങളിലേക്ക് വ്യാപിക്കുന്നതാണ് മൈഗ്രേന്‍ തലവേദനയുടെ പൊതുസ്വഭാവം. ചിലരില്‍ ഇതോടൊപ്പം കഴുത്ത് വേദന, ഷോള്‍ഡര്‍ വേദന തുടങ്ങിയവയും അനു'വപ്പെട്ടേക്കാം. മുടിയില്‍ ചെറിയ ചലനമുണ്ട ാകുന്നത്, മുഖം കഴുകുന്നത് എന്നിവ പോലും ഈ സമയത്ത് അസഹനീയമായ വേദനയ്ക്ക് കാരണമാകാറുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ മൈഗ്രേന്‍ മൂര്‍ധന്യാവസ്ഥയില്‍ എത്തുമ്പോള്‍ ചുറ്റുമുള്ളതെല്ലാം രോഗിക്ക് അലോസരമുണ്ടാക്കുകയും വലിയ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്യും.
എന്താണ് മൈഗ്രേന്‍?
ശരീരത്തില്‍ ബാഹ്യമായോ ആന്തരികമായോ ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങളോട് തലച്ചോറിലെ ചില നാഡികള്‍ അമിതമായി ഉത്തേജിപ്പിക്കപ്പെടുകയും ഇത് കടുത്ത വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്ന അവസ്ഥയാണ് മൈഗ്രേന്‍. ഈ ഘട്ടത്തില്‍ വേദനയ്ക്ക് കാരണമാകുന്ന ചില രാസവസ്തുക്കളുടെ ഉത്പാദനം വര്‍ധിക്കുന്നതാണ് തലവേദന അസഹനീയമാകാന്‍ കാരണം. യാത്രാക്ഷീണം, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങള്‍ എന്നിവയാണ് ബാഹ്യസമ്മര്‍ദ്ദങ്ങളായി പരിഗണിക്കുന്നത്. മാനസികസമ്മര്‍ദ്ദം, ശരീരത്തിലെ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ എന്നിവയാണ് ആന്തരിക സമ്മര്‍ദ്ദം.
മൈഗ്രേന്‍ ആരംഭിക്കുന്നതിന് മുമ്പായി രോഗികളില്‍ അനുഭവപ്പെടുന്ന ചില അസ്വസ്ഥതകളാണ് മൈഗ്രേന്‍ ഓറ. ചിലരില്‍ കാഴ്ച കൃത്യമല്ലാതാവുക, മങ്ങിയ കാഴ്ച, പ്രകാശത്തിലേക്ക് നോക്കുന്നതിനുള്ള പ്രയാസം, കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ കണ്ടേ ക്കാം. ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ മരവിപ്പ് പോലുള്ള സെന്‍സറി പ്രശ്‌നങ്ങള്‍, സംസാരത്തിലെ അപാകതകള്‍ എന്നിവയും കണ്ടുവരാറുണ്ട്. പതിവായി മൈഗ്രേന്‍ അനു'വിക്കുന്നവര്‍ക്ക് ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങുമ്പോള്‍ തന്നെ തലവേദന തുടങ്ങുന്നതിന്‍റെ ഭാഗമാണെന്ന് തിരിച്ചറിയാന്‍ കഴിയാറുണ്ട്.
കടുത്ത തലവേദനയോടൊപ്പം ഛര്‍ദ്ദി പോലുള്ള പ്രശ്‌നങ്ങളും ചിലര്‍ അനുഭവിക്കാറുണ്ട് പലപ്പോഴും ഛര്‍ദ്ദിച്ച ശേഷം നന്നായി ഉറങ്ങാന്‍ കഴിഞ്ഞാല്‍ ഈ വേദനയ്ക്ക് അല്‍പ്പം ആശ്വാസം ലഭിക്കുകയും ചെയ്യും. നാലു മുതല്‍ 72 മണിക്കൂര്‍ വരെയാണ് സാധാരണ മൈഗ്രേന്‍ തലവേദന നിലനില്‍ക്കാറുള്ളത്. മാസത്തില്‍ 15 ല്‍ താഴെ തവണ മാത്രം അനുഭവപ്പെടുന്ന മൈഗ്രേന്‍ എപിസോഡിക് മൈഗ്രേന്‍ എന്നും 15 ല്‍ കൂടുതല്‍ ദിവസങ്ങളില്‍ കടുത്ത മൈഗ്രേന്‍ അനുഭവിക്കുകയും ഓരോന്നും നാലു മണിക്കൂറില്‍ കൂടുതല്‍ തുടരുകയും ചെയ്യുന്നുവെങ്കില്‍ അത് ക്രോണിക് മൈഗ്രേന്‍ എന്നുമാണ് അറിയപ്പെടുന്നത്.
കാരണങ്ങള്‍
വ്യത്യസ്തമായ കാരണങ്ങള്‍ കൊണ്ട് മൈഗ്രേന്‍ അനുഭവപ്പെടാറുണ്ട്. യാത്ര, അമിതമായി വെയിലേല്‍ക്കുന്നത്, കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത്, മാനസിക സമ്മര്‍ദ്ദം, ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഉറക്കം നഷ്ടപ്പെടുന്നത് തുടങ്ങിയവയെല്ലാം മൈഗ്രേന്‍ ഉണ്ടാകുന്നതിന് കാരണമാകും. സ്ത്രീകളില്‍ ആര്‍ത്തവസമയത്തെ ഹോര്‍മോണ്‍ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ടും മൈഗ്രേന്‍ അനുഭവപ്പെടാം.
സാധാരണ 30 നും 40 നും ഇടയില്‍ പ്രായമുള്ളവരിലാണ് മൈഗ്രേന്‍ കൂടുതലായി അനുഭവപ്പെടുന്നത്. ഇതില്‍തന്നെ സ്ത്രീകളിലാണ് കൂടുതല്‍ കണ്ടുവരുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്ത്രീശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാകാം ഇതിനു കാരണം.
മൈഗ്രേന്‍ അസാധാരണമായ രീതിയില്‍ അനു'വപ്പെടുന്നവരിലും 50 വയസ്സിനു മുകളിലുള്ള ആളുകളില്‍ ഇത് ആദ്യമായി അനു'വപ്പെടുകയാണെങ്കിലും പ്രത്യേക പരിശോധനകള്‍ നടത്താറുണ്ട്. മസ്തിഷ്‌കവുമായി ബന്ധപ്പെട്ട മറ്റു രോഗാവസ്ഥകളുടെ ഭാഗമാണോ എന്ന് തിരിച്ചറിയുന്നതിനായാണ് ഇത് തലച്ചോറില്‍ ട്യൂമറുകള്‍ ഉണ്ടെങ്കിലും രക്തക്കുഴലുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങള്‍ അനു'വിക്കുന്നവരിലും കടുത്ത തലവേദനകള്‍ കണ്ട ുവരാറുണ്ട്
ചികിത്സ ഫലപ്രദമാകണമെങ്കില്‍
പൊതുവേ രണ്ടു രീതിയിലാണ് ചികിത്സ നല്‍കുന്നത്. മൈഗ്രേന്‍ അനുഭവപ്പെട്ടതിനു ശേഷം അതില്‍നിന്ന് ആശ്വാസം ലഭിക്കുന്നതിനായി വേദനസംഹാരികള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഉപയോഗിക്കാം. മൈഗ്രേന്‍ തടയുന്നതിനായി നിശ്ചിത ഇടവേളകളില്‍ കൃത്യമായി കഴിക്കുന്നതിനായും മരുന്നുകള്‍ നിര്‍ദ്ദേശിക്കാറുണ്ട്. തുടര്‍ച്ചയായി മൈഗ്രേന്‍ തലവേദന അനു'വിക്കുന്നവര്‍ക്കാണ് ഇത് നിര്‍ദേശിക്കാറുള്ളത്. ആറു മാസം മുതല്‍ 12 മാസം വരെ തുടര്‍ച്ചയായി ചികിത്സ തുടരുകയാണെങ്കില്‍ മൈഗ്രേന്‍ തലവേദന തടയാന്‍ തികച്ചും ഫലപ്രദമാണ്.
എന്നാല്‍, ഏതു രീതിയിലുള്ള ചികിത്സയും പൂര്‍ണമായ ഫലം നല്‍കണമെങ്കില്‍ ജീവിതശൈലിയില്‍ അനുയോജ്യമായ മാറ്റം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. കൃത്യമായ ഉറക്കം, ആരോഗ്യകരമായ 'ക്ഷണം, പതിവായ വ്യായാമം എന്നിവ കൂടി ശ്രദ്ധിച്ചാല്‍ വളരെ വേഗത്തില്‍ ഫലം ലഭിക്കും. കൂടാതെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുന്നതും ഫലപ്രദമാണ്.
ഉചിതമായ സമയത്ത് ചികിത്സ തേടിയില്ലെങ്കിലോ കൃത്യമായി പിന്തുടര്‍ന്നില്ലെങ്കിലോ ഇത് ക്രോണിക് മൈഗ്രേന്‍ എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും. പ്രാരംഭഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ ഏറെ പ്രയാസമാണ് ഈ അവസ്ഥ. ക്രോണിക് മൈഗ്രേന്‍ നിയന്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്‌ട്രോക്ക് പോലുള്ള ഗുരുതരാവസ്ഥകളിലേക്ക് നയിക്കുമെന്ന കാര്യവും ഓര്‍മ്മയില്‍ വേണം.
ഇവ ശ്രദ്ധിക്കാം
മാനസിക സമ്മര്‍ദ്ദം മൈഗ്രേന്‍ തലവേദനയ്ക്ക് പ്രധാന കാരണമായതിനാല്‍ എല്ലായ്‌പ്പോഴും മനസ്സിന് സന്തോഷം നല്‍കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക. ദീര്‍ഘയാത്ര ചെയ്യുമ്പോഴും അമിതമായി വെയിലേല്‍ക്കുന്ന സമയങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നതും പ്രയോജനം ചെയ്യും.
ഇതോടൊപ്പം ജങ്ക് ഫുഡ് ഇനങ്ങള്‍ പരമാവധി ഒഴിവാക്കാനും ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കേണ്ട തും അത്യാവശ്യമാണ്. നിര്‍ജലീകരണം മൈഗ്രേന്‍ വര്‍ധിപ്പിക്കുന്നതിന് വഴിയൊരുക്കും.
ഡോ.അശോക് വി.പി.
എം.ഡി. മെഡിസിന്‍, ഡി.എം. ന്യൂറോളജി, കണ്‍സള്‍ട്ടന്‍റ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ന്യൂറോളജി,
കിംസ്‌ഹെല്‍ത്ത്