ഓസ്റ്റിയോ പൊറോസിസ് സാധ്യത കുറയ്ക്കാം
Tuesday, November 27, 2018 2:53 PM IST
എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ർ​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക​ളി​ൽ ദ്വാ​ര​ങ്ങ​ൾ വീ​ഴു​ന്നു. ഡെ​ൻ​സി​റ്റി കു​റ​ഞ്ഞു​വ​രു​ന്നു.

എ​ല്ലു​ക​ളു​ടെ തേ​യ്മാ​നം തു​ട​ക്ക​ത്തി​ൽ തി​രി​ച്ച​റി​യ​പ്പെ​ടാ​റി​ല്ല. എ​ല്ലു​ക​ൾ​ക്കു പൊ​ട്ടൽ സം​ഭ​വി​ക്കു​ന്ന ഘ​ട്ടത്തോ​ളം എ​ത്തു​ന്പോ​ഴാ​ണ് ഓ​സ്റ്റി​യോ​പോ​റോ​സി​സ് ക​ണ്ടെ​ത്ത​പ്പെ​ടു​ക. ചി​ല​പ്പോ​ൾ മു​തു​ക്, ന​ടു​വ് ഭാ​ഗ​ങ്ങ​ളി​ൽ അ​സ​ഹ്യ​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ക്കോം.
പ്രാ​യ​മാ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെട്ട് എ​ല്ലാ​വ​രി​ലും എ​ല്ലു​ക​ളു​ടെ ഡെ​ൻ​സി​റ്റി കു​റ​ഞ്ഞു​വ​രാ​റു​ണ്ട്. എ​ല്ലു​ക​ളെ ബ​ല​പ്പെ​ടു​ത്താ​ൻ സ​ഹാ​യ​ക​മാ​യ ഭ​ക്ഷ​ണ​ക്ര​മം സ്വീ​ക​രി​ക്ക​ണം.
* കാ​ൽ​സ്യം സ​മൃ​ദ്ധം
കൊ​ഴു​പ്പു നീ​ക്കി​യ പാ​ൽ, തൈ​ര് തു​ട​ങ്ങി​യ പാ​ലു​ത്പ​ന്ന​ങ്ങ​ൾ, സോ​യാ​ബീ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ, വെ​ണ്ട​യ്ക്ക, ബീ​ൻ​സ്, ബ​ദാം പ​രി​പ്പ്, മ​ത്തി, ഇ​രു​ണ്ട പ​ച്ച നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ൾ, ഓ​റ​ഞ്ച് ജ്യൂ​സ് തു​ട​ങ്ങി​യ​വ...
* വി​റ്റാ​മി​ൻ ഡി ​അ​ട​ങ്ങി​യ ആ​ഹാ​ര​വും എ​ല്ലു​ക​ളു​ടെ ക​രു​ത്തു കൂട്ടാ​ൻ സ​ഹാ​യ​കം.

വി​റ്റാ​മി​ൻ ഡി ​സ​മൃ​ദ്ധം


അ​യ​ല തു​ട​ങ്ങി​യ മീ​നു​ക​ൾ, മീ​നെ​ണ്ണ(​കോ​ഡ് ലി​വ​ർ ഓ​യി​ൽ), സോ​യാ​ബീ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ, മുട്ട, ​കൂ​ണ്‍, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ, കൊ​ഴു​പ്പു നീ​ക്കം ചെ​യ്ത പാ​ലും പാ​ലു​ത്പ​ന്ന​ങ്ങ​ളും, ന​ട്സ്....

* ഉ​പ്പ് മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ക.
ഉ​പ്പു കൂ​ടി​യ ഭ​ക്ഷ​ണം അ​മി​ത​മാ​യാ​ൽ മൂ​ത്ര​ത്തി​ലൂ​ടെ കാ​ൽ​സ്യം അ​ധി​ക​മാ​യി ന​ഷ്ട​മാ​വും.
* കാ​പ്പി​യി​ലെ ക​ഫീ​നും കാ​ൽ​സ്യം ശ​രീ​രം ആ​ഗി​ര​ണം ചെ​യ്യു​ന്ന​തു ത​ട​യു​ന്നു. അ​തി​നാ​ൽ അ​മി​ത​മാ​യി കാ​പ്പി​കു​ടിക്കുന്ന ശീലം ഒ​ഴി​വാ​ക്കു​ക.
* അ​തു​പോ​ലെ​ത​ന്നെ ആ​ൽ​ക്ക​ഹോ​ളിന്‍റെ (​മ​ദ്യ​ത്തിന്‍റെ) ഉ​പ​യോ​ഗ​വും എ​ല്ലു​ക​ൾ​ക്കു ദോ​ഷ​ക​രം.
* മ​ത്തി, നെ​ത്തോ​ലി എ​ന്നി​വ​യെ​പ്പോ​ലെ ചെ​റു മു​ള​ളു​ള​ള മീ​നു​ക​ൾ കാ​ൽ​സ്യം സ​ന്പ​ന്നം. മീ​ൻ
ക​റി​വ​ച്ചു ക​ഴി​ക്കു​ക​യാ​ണ് ഉ​ചി​തം.
* ഇ​രു​ണ്ട പ​ച്ച നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ളി​ലും കാ​ൽ​സ്യം ധാ​രാ​ളം. ഇ​ല​ക്ക​റി​ക​ൾ ശീ​ല​മാ​ക്ക​ണം.