"നിപ്പ’ രോഗമുണ്ടായ വേളയിൽ റംബുട്ടാന്റെ വിപണനം വല്ലാതെ കുറഞ്ഞിരുന്നു. വവ്വാലുകൾ റംബുട്ടാൻ തിന്നുന്നതിലൂടെ രോഗം പകരും എന്ന പ്രചാരണമായിരുന്നു കാരണം.
ഇതേത്തുടർന്ന് മാങ്കോസ്റ്റിൻ കൃഷി വ്യാപകമായി. പത്തനംതിട്ട ജില്ലയിൽ കോന്നി, കോഴഞ്ചേരി, ഇരവിപേരൂർ, കോന്നി പ്രദേശങ്ങളിലാണ് മാങ്കോസ്റ്റിൻ കൃഷി കൂടുതലുള്ളത്.
വിപണി തൃശൂരാണു സംസ്ഥാനത്തെ ഏറ്റവും വലിയ മാങ്കോസ്റ്റിൻ വിപണി. തൊട്ടടുത്ത് എറണാകുളവും കോഴിക്കോടും. 80 മുതൽ 100 രൂപ വരെയാണു കിലോ വില. ഒരു മരത്തിൽ നിന്ന് ഒരു സീസണിൽ കുറഞ്ഞത് 100 കിലോയെങ്കിലും കിട്ടും.
പുനലൂരിൽ നിന്നുള്ള വ്യാപാരികളാണ് ഫിലിപ്പ് കുര്യന്റെ തോട്ടത്തിലെ മാങ്കോസ്റ്റിൻ പഴങ്ങൾ വാങ്ങുന്നത്. മരങ്ങൾ പാട്ടത്തിനെടുത്തു വിളവെടുക്കുന്നതാണു രീതി. തോട്ടിയിൽ ബക്കറ്റ് കെട്ടിയാണു കായ പറിച്ചെടുക്കുന്നത്.
താഴെ വീണാൽ ഗുണം നഷ്ടപ്പെടും. മാങ്കോസ്റ്റിനോപ്പം പീനട്ട് ബട്ടർ, ലോങ്ങൻ, ദുരിയാൻ തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നു. യൂറോപ്പിൽ കണ്ടുവരുന്ന ടർക്കിയും നാടൻ കോഴി, താറാവ് എന്നിവയെ വളർത്തുന്ന ഫാമുമുണ്ട്.
നാട്ടിലെ കർഷകർക്ക് വിദേശ രാജ്യങ്ങളിലെ ഫാമുകൾ സന്ദർശിക്കാൻ അവസരം ഒരുക്കുന്ന കാർഷിക ടൂർ പദ്ധതിക്ക് ഫിലിപ്പ് കുര്യൻ രൂപം നൽകി വരികയാണ്. ഇതിന് കൃഷി വകുപ്പിന്റെ പൂർണ പിന്തുണയും ലഭിച്ചിട്ടുണ്ട്.
തിരുവല്ല-കുന്പഴ സംസ്ഥാന പാതയിൽ മാരാമണ് ജംഗ്ഷനു സമീപം വിഷരഹിത നാടൻ പച്ചക്കറികളും പഴവർഗങ്ങളും വില്ക്കുന്ന ഇക്കോ ഷോപ്പും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
വിദേശ പഴവർഗങ്ങൾ പരിചയപ്പെടുത്തുന്നതിനായി സെമിനാറുകളും ക്ലാസുകളും ക്രമീകരിക്കാനുള്ള ശ്രമവും ഫിലിപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നു. തോട്ടപ്പുഴശേരി പഞ്ചായത്തിൽ വിദേശ പഴവർഗങ്ങൾ കൃഷി ചെയ്യുന്നവരുടെ കൂട്ടായ്മയ്ക്കും രൂപം നൽകിയിട്ടുണ്ട്.
ഭാര്യ ആൻസി, മാതാവ് സാറാമ്മ, സ്കൂൾ വിദ്യാർഥികളായ കുര്യൻ ഫിലിപ്പ്, മാത്യു ഫിലിപ്പ് എന്നിവരും ഫിലിപ്പ് കുര്യനു കട്ട സപ്പോർട്ടുമായി ഒപ്പമുണ്ട്.
ഫോണ്: 8921870652
ടി.എസ്. സതീഷ് കുമാർ