ഉദ്യാനവിളകൃഷിക്ക് ഹോർട്ടികൾച്ചർ മിഷൻ സഹായം
Saturday, December 18, 2021 9:40 AM IST
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഹൈടെക് നഴ്സറികൾ, ചെറുകിട നഴ്സറികൾ എന്നിവ സ്ഥാപിക്കാൻ സഹായം നൽകുന്നു.
സ്വകാര്യമേഖലയിലും പൊതു മേഖലയിലും നാലു ഹെക്ടർ വരെയുള്ള ഹൈടെക് നഴ്സറികൾ സ്ഥാപിക്കാനാണു സഹായം. സ്വകാര്യമേഖലയിൽ ഹെക്ടറിന് 10 ലക്ഷം രൂപയും പൊതുമേഖലയിൽ 25 ലക്ഷം രൂപയും നൽകും.
ഒരു ഹെക്ടർ വിസ്തൃതിയുള്ള ചെറുകിട നഴ്സറികൾ സ്ഥാപിക്കാൻ സ്വകാര്യ മേഖലയിൽ 7.5 ലക്ഷം രൂപയും പൊതുമേഖലയിൽ 15 ലക്ഷം രൂപയും സഹായം നൽകും.
സ്വകാര്യ മേഖലയിൽ ഒരു ഹൈടെക് നഴ്സറിയും നാലു ചെറുകിട നഴ്സറികളും സ്ഥാപിക്കുന്നതിനാണ് ഈ വർഷം ലക്ഷ്യമിടുന്നത്. കൂടാതെ അക്രഡിറ്റേഷൻ ലഭിക്കുന്നതിന് നിലവിലുള്ള നഴ്സറികളുടെ അടിസ്ഥാനസൗകര്യവികസനത്തിന് പൊതുമേഖലയിൽ 10 ലക്ഷം രൂപയും സ്വകാര്യ മേഖലയിൽ അഞ്ചു ലക്ഷം രൂപയും സഹായം നൽകും. കൃഷിഭവനുമായാണ് ബന്ധപ്പെടേണ്ടത്.