നാ​ട​ൻ വി​ത്തി​ന​ങ്ങ​ളു​ടെ ക​സ്റ്റോ​ഡി​യ​ൻ ഫാ​ർ​മ​ർ ഡ​യ​റ​ക്ട​റി
നാ​ട​ൻ വി​ത്തി​ന​ങ്ങ​ളു​ടെ പ​ര​ന്പ​രാ​ഗ​ത വി​ള​ക​ളും വി​ത്തു​ക​ളും സ​സ്യ​ങ്ങ​ളും സം​ര​ക്ഷി​ച്ച് പ​രി​പാ​ലി​ച്ച് പോ​കു​ന്ന 1000 ക​ർ​ഷ​ക​രെ ക​ണ്ടെ​ത്തി ക​സ്റ്റോ​ഡി​യ​ൻ ഫാ​ർ​മ​ർ ഡ​യ​റ​ക്ട​റി ത​യാ​റാ​ക്കു​ന്നു.

NBPGR തൃ​ശൂ​ർ പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​സം​രം​ഭം. വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ൾ കൈ​വ​ശ​മു​ള്ള ക​ർ​ഷ​ക​ർ NBPGR ലേ​ക്ക് 9447889787, 9995546541 എ​ന്നീ ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ഇ​ന​ങ്ങ​ളു​ടെ പേ​ര് ക്ര​മ​ന​ന്പ​ർ സ​ഹി​തം അ​യ​ച്ചു​കൊ​ടു​ക്ക​ണം.


ഈ ​ഇ​ന​ങ്ങ​ൾ NBPGR ന്‍റെ ഡ​ൽ​ഹി ജീ​ൻ​ബാ​ങ്കി​ൽ ഇ​ല്ലാ​ത്ത​വ​യാ​ണെ​ങ്കി​ൽ, ഫാ​ർ​മാ​ർ പാ​ർ​ട്ടി​സി​പ്പേ​റ്റ​റി ക​ണ്‍​സ​ർ​വേ​ഷ​ൻ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ 100 വ​ർ​ഷം വ​രെ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​വു​മു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഡോ. ​ജോ​സ​ഫ് ജോ​ണ്‍: 9447889787, ഡോ. ​ല​ത: 9995546541