ഹാച്ചറി എന്നാൽ അത് "നെല്ലിക്കൽ ഹാച്ചറി’ തന്നെ
ഹാച്ചറി എന്നാൽ  അത് "നെല്ലിക്കൽ ഹാച്ചറി’  തന്നെ
പ്രവാസി ജീവിതശേഷം ജൈവപച്ചക്കറി കൃഷിയിലൂടെയാണ് കാർഷികരംഗത്തു കാലെടുത്തു വയ്ക്കുന്നത്. വീടിനോടു ചേർന്നു ചെറി യതോതിൽ കാടകളെയും കോഴികളെയും വളർത്താൻ തുടങ്ങി. സ്വന്തം ഫാമിലെ മുട്ടകൾ വിരിയിക്കാൻ ഒരു ഇൻക്യൂബേറ്റർ വാങ്ങിയാണ് സംരംഭകനാകുന്നത്. മലപ്പുറം എടപ്പാൾ വൈദ്യർമൂലയിൽ "നെല്ലിക്കൽ ഹാച്ചറി’ എന്ന കാർഷിക കുടിൽവ്യവസായ സംരംഭത്തിന്‍റെ വിജയചരിത്രം ഇവിടെയാണു തുടങ്ങുന്നത്.

നെല്ലിക്കൽ വീട്ടിലെ രാമചന്ദ്രന്‍റെ ഇൻക്യുബേറ്റർ നാട്ടിൽ താരമായി. കോഴികളെയും കാടകളെയും താറാവുകളെയുമൊക്കെ വളർത്തുന്ന അയൽവാസികളായ വീട്ടമ്മമാരും സമീപദേശങ്ങളിലെ ഫാം ഉടമകളുമൊക്കെ തങ്ങളുടെ ഫാമിലെ മുട്ടകൾ വിരിയിച്ചെടുക്കാൻ രാമചന്ദ്രനെ സമീപിച്ചു തുടങ്ങി. അതോടെ ഒരു സംരംഭത്തിന്‍റെ വിജയവഴി തെളിയുകയായിരുന്നു. ഒരൊറ്റ ദിവസം കൊണ്ടു രൂപപ്പെട്ടതല്ല രാമചന്ദ്രന്‍റെ ഈ സംരംഭം. പതിമൂന്നു വർഷത്തോളമായി ഗൾഫിലായിരുന്നു ഇദ്ദേഹം. അവിടത്തെ താമസസ്ഥലത്തിനടുത്തുള്ള വെള്ളിയാഴ്ച ചന്തയിൽ പതിവായി പോകുമായിരുന്നു. അങ്ങനെ ഇവിടത്തെ പക്ഷിവിപണിയിലെ നിത്യസന്ദർശകനായി.

നാട്ടിലെത്തി പക്ഷിമൃഗാദികളുമായി ബന്ധപ്പെട്ട ഒരു സംരംഭം തുടങ്ങണമെന്ന ആശയം ഉത്ഭവിക്കുന്നതിങ്ങനെ. സംരംഭത്തിനുള്ള പ്രവർത്തന മൂലധനം തേടി ഒരു ബാങ്കിന്‍റെയും പടി കയറിയില്ല. കൃത്യമായ സാന്പത്തിക അച്ചടക്ക ത്തോടെ സ്വന്തം മൂലധനത്തിൽ വീടിനോടു ചേർന്നു ലഘുവായി ഒരു സംരംഭം ആരംഭിച്ചു. നേടിയതെല്ലാം അതിൽ തന്നെ നിക്ഷേപിച്ചു.

ഹാച്ചറിയെ കുറിച്ചു കേട്ടറിഞ്ഞ പലരും ഇവിടെയെത്തി. അവരുടെ ഫാമിലെ മുട്ടകൾ വിരിയിക്കാൻ രാമചന്ദ്രനെ സമീപിച്ചു തുടങ്ങി. തിരക്കു വർധിച്ചതോടെ കൂടുതൽ ഇൻക്യൂബേറ്ററുകൾ വാങ്ങി.

മുട്ട വിരിയിപ്പിക്കാനുള്ള സൗകര്യങ്ങളും വർധിപ്പിച്ചു. ഇതു കൂടുതൽ പേരെ ഇവിടേക്ക് ആകർഷിച്ചു. ഇന്നു മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളി ലായി ഫാമുകൾ നടത്തുന്ന നിരവധി പേർ നല്ല കുഞ്ഞുങ്ങൾക്കായി നെല്ലിക്കൽ ഹാച്ചറിയെ ആശ്രയിക്കുന്നു. വീടുൾപ്പെട്ട 26 സെന്‍റിലാണു ഹാച്ചറി യൂണിറ്റും പ്രവർത്തി ക്കുന്ന ത്. ഗുണനിലവാരം ഉറപ്പു വരുത്തിയ മുട്ടകൾ വിരിയിച്ചെടുക്കാൻ താത്പര്യമുള്ളവർക്ക് നെല്ലിക്കൽ ഹാച്ചറിയെ സമീപിക്കാം. തൊഴിലാളികളില്ലാത്ത ഇവിടെ എല്ലാ പ്രവർത്തനങ്ങളിലും രാമചന്ദ്രന്‍റെ കണ്ണും കൈയുമുണ്ട്.


നാടൻ കോഴികളുടെയും കാടകളുടെയും താറാവിന്‍റെയുമൊക്കെ മികച്ചൊരു മാതൃ ശേഖരവും ഇദ്ദേഹത്തിനുണ്ട്. പ്രതിരോധ കുത്തിവയ് പുകൾ വരെ എടുത്താണ് ഇവയുടെ മികച്ചയിനം കുഞ്ഞുങ്ങളെ വിൽ ക്കുന്നത്. കാടമുട്ടകൾ പായ്ക്ക് ചെയ്ത് കടകളിൽ വില്പനയ്ക്കും എത്തിക്കും. ഇതും നല്ലൊരു വരുമാന മാർഗമാണ്. ഇവിടത്തെ ജൈവ മാലിന്യങ്ങൾ പറന്പിലെ കൃഷിക്ക് വളക്കൂട്ടൊരുക്കുന്നു. കുമ്മായവും വേപ്പിൻ പിണ്ണാക്കുമൊഴികെ മറ്റൊരു വളവും വില കൊടുത്തു വാങ്ങുന്നില്ല. ജൈവവളങ്ങൾ നൽകി ഒരേക്കറിൽ നെൽകൃഷിയും നടത്തുന്നു. പുരയി ടത്തിലെ തെങ്ങും വാഴയും കിഴങ്ങു വിളകളും വെറ്റില കൃഷിയുമൊക്കെ മികച്ച വിളവു നൽകുന്നു.

ടൈൽസ് തൊഴിലാളിയായിരുന്ന ഇദ്ദേഹത്തെ മുഴുവൻ സമയകർഷ കനാക്കി മാറ്റിയതിൽ കൃഷി, മൃഗ സംരക്ഷണ വകുപ്പുകളുടെയും പിന്തുണയുണ്ട്. 2018- ൽ കൃഷി വകുപ്പ് "ആത്മ’ വഴി ഇദ്ദേഹത്തിനു സഹായങ്ങൾ നൽകിയിരുന്നു. മൃഗസംരക്ഷണ വകുപ്പിന്‍റെ പരിശീലന ക്ലാസുകളിലും രാമചന്ദ്രൻ സജീവമായിരുന്നു. പ്രവർത്തനങ്ങൾക്കെല്ലാം കുടുംബത്തിന്‍റെ ഉറച്ച പിന്തുണയുമുണ്ട്. ജയശ്രീയാണു ഭാര്യ. വിജി, ഷിജി എന്നിവർ മക്കളാണ്.

ഫോണ്‍: രാമചന്ദ്രൻ : 97478 93692.