ഇന്ത്യയുടെ അത്ഭുത ഔഷധി
ഇന്ത്യയുടെ അത്ഭുത ഔഷധി
Monday, August 2, 2021 3:13 PM IST
ഇങ്ങനെ പറയാറുണ്ട്, പാമ്പിന്‍റെ ആജന്മശത്രുവായ സാക്ഷാല്‍ കീരി വിഷപ്പാമ്പായ മൂര്‍ഖനെ നേരിടാന്‍ പോകുന്നതിനു മുമ്പ് ഒരു പ്രത്യേക ചെടിയുടെ ഇലകള്‍ ചവയ്ക്കുക പതിവാണ്. വിഷത്തിനെതിരേ സ്വയം പ്രതിരോധശേഷി കിട്ടാന്‍ വേണ്ടിയാണത്രേ കീരി ഇങ്ങനെ ചെയ്യുന്നത്. ഏതു ചെടിയുടെ ഇലകളാണെന്നോ ഇത്? സര്‍പ്പഗന്ധി അഥവാ അമല്‍പ്പൊരി എന്നു പേരായ ഔഷധിയുടെ ഇലകളാണിത്! സര്‍പ്പഗന്ധിയുടെ സവിശേഷ മേന്മ ഇതില്‍നിന്നു തന്നെ ബോധ്യമാകുമല്ലോ. ഇനി മറ്റൊരു കാര്യം, സര്‍പ്പഗന്ധിയുടെ ഇലകള്‍ പുതുതായി പൊട്ടിച്ചെടുത്തു ചതച്ചരച്ചു പാമ്പുകടിയേറ്റ ഭാഗത്തു തേച്ചുപിടിപ്പിച്ചാല്‍ അത് ഒരുത്തമ മറുമരുന്നാകും.

മാനസികരോഗ ചികിത്സയില്‍

ഇനി മറ്റൊരു സവിശേഷ ഉപയോഗമാകട്ടെ ബുദ്ധിഭ്രമം അഥവാ ഭ്രാന്തിന്റെ ചികിത്സയിലാണ്. സര്‍പ്പഗന്ധിയുടെ വേരിന്‍കഷണങ്ങള്‍ മുറിച്ചു വൃത്തിയാക്കി ചവയ്ക്കുന്നത് ഭ്രാന്ത് ശമിക്കാന്‍ ഇടയാക്കും. ഇക്കാരണത്താല്‍ ഇതിന് 'ഭ്രാന്തിനുള്ള ചികിത്സ' എന്ന അര്‍ഥത്തില്‍ 'പാഗല്‍ കി ദവാ' എന്ന് ഇന്ത്യയില്‍ പൊതുവെ പേരുമുണ്ട്. ഭ്രാന്തിന്റെ ചികിത്സയില്‍ ഇലട്രിക്ക് ഷോക്ക് കൊടുക്കുക , മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തുക തുടങ്ങിയ ദുരിതചികിത്സാവിധികള്‍ വലിയൊരുപരിധി വരെ കുറയ്ക്കാന്‍ സര്‍പ്പഗന്ധിയുടെ ഉപയോഗത്തിലൂടെ കഴിഞ്ഞെന്നത് വിസ്മയാവഹമായ കണ്ടെത്തലായിരുന്നു. ഇന്ത്യന്‍ വൈദ്യശാസ്ത്രജ്ഞനായ റസ്റ്റം ജല്‍ വക്കില്‍ 1943 ല്‍ സര്‍പ്പഗന്ധിയുടെ പ്രത്യേക കഴിവിനെ കുറിച്ച് ഒരു ലേഖനം എഴുതിയ തോടെയാണ് പലരും ഇതു ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പാരനോ യിയ(സംശയരോഗം), സ്‌കീസോ ഫ്രീനിയ(ഭ്രാന്ത്) തുടങ്ങിയ മനോ രോഗങ്ങളുടെ ചികിത്സയിലാ ണിത് ഉപയോഗി ച്ചിരുന്നത്. നാടോടിക്കഥകളായാലും ചികിത്സാവിധിയാ യാലും സര്‍പ്പഗ ന്ധിയുടെ മഹത്വവും അദ്ഭുതസിദ്ധി യും പണ്ടേക്കുപണ്ടേ പേരുകേട്ട താണ്. ഇന്ത്യന്‍ സ്നേക് റൂട്ട്, ഡെവിള്‍ പെപ്പര്‍ എന്നെല്ലാം പേരുകളുണ്ട്.'ഇന്ത്യയിലെ അദ്ഭുത ഔഷധം' (വണ്ടര്‍ ഡ്രഗ് ഓഫ് ഇന്ത്യ) എന്നാണ് ഇത് പുറംലോകത്തറിയപ്പെട്ടത്.

സസ്യപരിചയം

'റാവോള്‍ഫിയ സെര്‍പെന്റിന' എന്ന സസ്യനാമമുള്ള സര്‍പ്പഗന്ധി ഇന്ത്യയിലെയും മലേഷ്യയിലെയും നിത്യഹരിതവനങ്ങളിലും ഇലപൊഴി യും കാടുകളിലും വളരുന്നു. കുറ്റി ച്ചെടിയാണിത്. ഇന്ത്യ മുതല്‍ ഇന്തോ നേഷ്യ വരെയുള്ള പ്രദേശങ്ങ ളാണ് ഇതിന്റെ ജന്മദേശം. ഹിമാല യന്‍ പ്രാന്തപ്രദേശങ്ങളില്‍ 1000 മീറ്റര്‍ വരെ ഉയരമുള്ളിടങ്ങളില്‍ ഇതു വളര്‍ന്നു കാണുന്നു. നിത്യഹരിത സ്വഭാവമുള്ള കുറ്റിച്ചെടിയാണിത്. 60 സെന്റീമീറ്റര്‍ ഉയരം. മുമ്മൂന്ന് ഇലകള്‍ ചേര്‍ന്നാണു കാണുന്നത്. ഇലകളുടെ മുകള്‍ഭാഗം നല്ല പച്ചനിറവും താഴ്ഭാഗം ഇളം പച്ചനിറവും. പൂക്കള്‍ക്ക് വെള്ളയോ ചിലപ്പോള്‍ വയലറ്റോ നിറമാകാം. പൂങ്കുഴലിന്റെ താഴെയറ്റത്തായാണ് തേന്‍. മാര്‍ച്ച് മുതല്‍ മേയ് വരെയാണ് പൂക്കാലം. കായ്കള്‍ പഴുക്കുമ്പോള്‍ തിളക്കമുള്ള പര്‍പ്പിള്‍ കലര്‍ന്ന കറുപ്പുനിറം. അഗ്രം കൂര്‍ത്ത നീളന്‍ വേരുകള്‍ക്ക് പാമ്പിന്റെ ആകൃതി യാണ്. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബര്‍മ, തായ്ലന്‍ഡ് എന്നിവിടങ്ങ ളില്‍ ഇതു വളരുന്നു. ഇന്ത്യയില്‍ പഞ്ചാബ്, നേപ്പാള്‍, സിക്കിം, ഭൂട്ടാന്‍ തുടങ്ങി പൂര്‍വ-പശ്ചിമ ഘട്ടമല നിരകളിലും വളരുന്നു. ഇന്ത്യയില്‍ തണല്‍ വന ങ്ങളി ലെല്ലാം സര്‍പ്പഗന്ധി വളരുന്നു ണ്ടെങ്കിലും വംശനാശം സംഭവിച്ചിരി ക്കുന്നതിനാല്‍ ഇതിന്റെ വിളവെടുപ്പും കയറ്റുമതിയുമൊക്കെ നിയന്ത്രി ച്ചിട്ടുണ്ട്.

കൃഷിയറിവുകള്‍

സര്‍പ്പഗന്ധി വിത്ത്, വേരിന്‍കഷണ ങ്ങള്‍, തണ്ടിന്‍കഷണ ങ്ങള്‍, റൂട്ട് സ്റ്റമ്പ് എന്നിങ്ങനെ വിവിധരീതികളില്‍ വളര്‍ത്താം. ഉഷ്ണ-ഉപോഷ്ണ മേഖലകളില്‍ നന്നായി വളരും. നീര്‍വാര്‍ച്ചയും വളപ്പറ്റുമുള്ള കറുത്ത മണ്ണാണ് ഇതിനിഷ്ടം. ജനുവരി -ഫെബ്രുവരി മാസങ്ങളില്‍ വിത്തെ ടുത്തു തണലിലുണക്കി വൃത്തിയാ ക്കണം. പാകുന്നതിനു മുമ്പ് 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ ക്കണം. തണ്ടിന്‍കഷണങ്ങള്‍ 15 -20 സെന്റീമീറ്റര്‍ നീളത്തില്‍ മുറിച്ചതാ വണം. ജൂണ്‍ മാസത്തോടെ തടത്തില്‍ പാകിയ കഷണങ്ങള്‍ വേരു പൊട്ടു മ്പോള്‍ കൃഷിയിടത്തില്‍ 45ഃ30 സെന്റീമീറ്റര്‍ അകലത്തില്‍ നടാം. വേരിന്‍കഷണ ങ്ങളാകട്ടെ അഞ്ചു സെന്റീമീറ്റര്‍ നീളത്തില്‍ മുറിച്ചു വേണം മണലും ജൈവവളവും മരപ്പൊടിയും ചേര്‍ത്തൊരുക്കിയ തടത്തില്‍ നടാന്‍. 20 ദിവസം കൊണ്ട് ഇതില്‍ വേര് പിടിക്കും. വളര്‍ച്ചയ്ക്ക് ജൈവവളങ്ങളാണു നന്ന്. നന്നായി അഴുകിയ കമ്പോസ്റ്റ്, ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ്, പച്ചിലവളം തുടങ്ങി യവയാണ് ദ്രുതവളര്‍ച്ചയ്ക്ക് ആവശ്യം. കമ്പോസ്റ്റ്, ചാണകം തുടങ്ങിയവ അടിവളമായി തന്നെ ചേര്‍ക്കാന്‍ തുടങ്ങിയാ ല്‍ മതി.

സസ്യസംരക്ഷണത്തിന്

വേപ്പിന്റെ കീടനാശിനികള്‍, ഗോമൂ ത്രം നേര്‍പ്പിച്ചത്, ഉമ്മം, ചെത്തിക്കൊ ടുവേലി തുടങ്ങിയവയില്‍ നിന്നുള്ള നൈസര്‍ഗിക കീടനാശിനികളൊക്കെ പ്രയോഗിക്കാം. പറിച്ചുനട്ട് ആറു മാസം കഴിയുമ്പോള്‍ ചെടി പൂക്കാനും കായ്ക്കാനും തുടങ്ങും. പൂക്കള്‍ നുള്ളിക്കളഞ്ഞു നല്ല വളര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കണം.നട്ട് 2-3 വര്‍ഷമാകു മ്പോള്‍ ചെടി വിളവെടുപ്പി നൊരുങ്ങും. മൂത്തതും കനം കുറഞ്ഞ തുമായ വേരുകള്‍ ഇളക്കി യെടുത്തു കഴുകി വൃത്തി യാക്കണം. ഉണക്കു ന്നതിനു മുമ്പ് 12 -14 കഷണ മായി മുറിക്കണം. ഉണക്കിയ വേരുകളില്‍ 9-10 ശതമാനം ഈര്‍പ്പമേ പാടുള്ളു. ഇവ കാറ്റു കയറാത്ത ചാക്കുകളില്‍ കെട്ടി ഈര്‍പ്പരഹിതമായ തണുത്ത സ്ഥല ത്തു സൂക്ഷിക്കാം. ഒരു ഹെക്ടര്‍ സ്ഥലത്തു വാണിജ്യകൃഷി ചെയ് താല്‍ 1500-2000 കിലോ വരെ ഉണക്കവേര് വിളവെടുക്കാം.

ഔഷധമേന്മകള്‍

സര്‍പ്പഗന്ധിക്ക് അതിന്റെ സവി ശേഷ ഔഷധസിദ്ധി നല്‍കുന്നത് അതിലുള്ള ആല്‍ക്കലോയിഡു കളാണ്. ഏതാണ്ട് ഇരുനൂറിലേറെ ആല്‍ക്കലോയിഡുകള്‍ ചെടിയില്‍ നിന്നു വേര്‍തിരിച്ചിട്ടുണ്ട്. റിസേര്‍ പ്പിന്‍, അജ്മലിന്‍, സെര്‍പ്പെന്റിന്‍ എന്നിങ്ങ നെയാണ് അവയെ വേര്‍തിരിച്ചി ട്ടുള്ളത്. വേരില്‍ 1.3 -4 ശതമാനം വരെ ആല്‍ക്കലോയിഡുണ്ട്. ഉണക്കിയ വേരാണ് സര്‍പ്പഗ ന്ധിയുടെ ഉപയോഗ മുള്ള ഭാഗം. ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാനും ഉറക്കം വരുത്താനും മാനസിക വിഭ്രാന്തിക്ക് ചികില്‍സിക്കാനും ഇതുപയോഗി ക്കുന്നു. അപസ്മാരം,ആസ്ത്മ, കടുത്ത വയറുവേദന, ചുഴലിരോഗം, പ്രസവസമയത്തെ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും ഇത് പരിഹാരമാണ്. പാമ്പുകടി, പ്രാണികള്‍ കുത്തി യുണ്ടാകുന്ന മുറിവുകള്‍ എന്നിവയ്ക്ക് മരുന്നാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ ത്തിനുള്ള 'സെര്‍പം സില്‍' ഗുളികകള്‍ വേരില്‍ നിന്ന് തയാറാക്കുന്നതാണ്. സര്‍പ്പഗന്ധി യുടെ ഗുളികകള്‍, ചൂര്‍ണം, വടി തുടങ്ങിയ ആയുര്‍വേദ ഉത്പന്നങ്ങള്‍ ലഭ്യമാണ്.

സുരേഷ് മുതുകുളം
പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍(റിട്ട), ഫാം ഇന്‍ഫര്‍മേഷന്‍ ബ്യുറോ, തിരുവനന്തപുരം
ഫോണ്‍: സുരേഷ് മുതുകുളം- 9446306909