സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
Friday, November 20, 2020 4:35 PM IST
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ പ്രദേശത്തിന്റെ പ്രത്യേകതകള്‍. ഇവിടെയാണ് മൂക്കന്‍തോട്ടത്തില്‍ തോമസ്- ജാന്‍സി ദമ്പതികളുടെ സമ്മിശ്ര കൃഷിയിടം. ഗ്രാമ്പൂവാണു പ്രധാന സുഗന്ധവിള. അതോടൊപ്പം കുരുമുളക്, കുറ്റിക്കുരുമുളക്, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയുമുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 1500 അടി ഉയര്‍ന്ന പ്രദേശം. ഗ്രാമ്പൂ കൃഷിക്കു പറ്റിയ കാലാവസ്ഥ. കുരങ്ങ്, കാട്ടുപന്നി ആക്രമണം താരതമ്യേന കുറഞ്ഞ വിളയാണു ഗ്രാമ്പൂ. രണ്ടേക്കറിലാണ് ഗ്രാമ്പൂ വിളയുന്നത്. ആകെ 100 മരങ്ങള്‍. 30 എണ്ണം കായ്ച്ചതും 70 എണ്ണം പുഷ്പിക്കാറായതും. ചാണകപ്പൊടി, വേപ്പിന്‍പിണ്ണാക്ക്, മണ്ണിരകമ്പോസ്റ്റ്, ജീവാമൃതം എന്നിവയാണ് കൃഷിയിലെ വളക്കൂട്ടുകള്‍. വളപ്രയോഗവും വിളവെടുപ്പുമെല്ലാം കുടുംബാംഗങ്ങള്‍ ഒരുമിച്ചാണ്. ഇതിനാല്‍ കൂലിച്ചെലവ് കുറയ്ക്കാന്‍ സാധിക്കുന്നു. പൂമൊട്ടുകള്‍ വിടരുന്നതിനു മുമ്പുതന്നെ വിളവെടുക്കണം. നാലുദിവസം കൊണ്ട് ഉണക്കിയെടുക്കാം. ഒരു വര്‍ഷം 250 കിലോ ഉണങ്ങിയ ഗ്രാമ്പൂ ലഭിക്കും.

കുരുമുളകാണ് തോട്ടത്തിലെ മറ്റൊരു പ്രധാന സുഗന്ധവിള. ഒന്നര ഏക്കറില്‍ റബര്‍ കൃഷി ചെയ്തസ്ഥലമാണ് കുരുമുളകു തോട്ടമാക്കിയത്. റബര്‍ മരങ്ങളുടെ ശാഖകള്‍ മുറിച്ചു മാറ്റി താങ്ങു കാലുകളാക്കി. പന്നി യൂര്‍-1 ആണ് പ്രധാന ഇനം. കൂടാതെ കരിമുണ്ട, കുംഭക്കല്‍, നാരായകൊടി എന്നീ ഇനങ്ങളുമുണ്ട്. തോട്ടത്തില്‍ പല പ്രായത്തിലുള്ള മൂന്നൂറോളം കുരുമുളകു ചെടികളുണ്ട്. കൊടിയൊ ന്നിന് രണ്ടു ലിറ്റര്‍ വീതം ജീവാമൃതം രണ്ടാഴ്ചയിലൊരിക്കല്‍ ഒഴിച്ചു കൊടുക്കും. വേപ്പിന്‍ പിണ്ണാക്ക് 500 ഗ്രാം വീതവും മണ്ണിര കമ്പോസ്റ്റ് രണ്ടു മുതല്‍ നാലു കിലോ വീതവും വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം ചുവട്ടില്‍ ചേര്‍ക്കും. നല്ല പരിചരണം നല്‍കുന്ന തിനാല്‍ ആറു വര്‍ഷമായ പന്നിയൂര്‍-1 കുരുമുളകു വള്ളിയില്‍നിന്ന് പ്രതി വര്‍ഷം 12 കിലോഗ്രാം വരെ ഉണക്ക കുരുമുളകു ലഭിക്കാറുണ്ട്. 70 കിലോ ഉണക്കമുള കാണ് തോട്ടത്തിലെ ആകെ വാര്‍ഷിക ഉത്പാദനം.

കുറ്റികുരുമുളക് ഉത്പാദനവും വിപണനവും വഴി അധിക വരുമാനം ലഭിക്കുന്നു. കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ 'ഗാര്‍ഡനര്‍' പരിശീലനമാണ് ജാന്‍സിക്ക് കുറ്റി കുരുമുളക് ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക അറിവു നല്‍കിയത്. വര്‍ഷത്തില്‍ ശരാശരി 3500 കുറ്റിക്കുരു മുളകു തൈകള്‍ ഉത്പാദിപ്പിക്കുക വഴി ഒന്നരലക്ഷം രൂപ അറ്റാദായം ലഭിക്കുന്നു. വില്‍പന ഒരു പ്രശ്‌നമാ കാറില്ല. കൃഷിവിജ്ഞാന കേന്ദ്ര ത്തിലും മറ്റു പ്രാദേശികനഴ്‌സറി കളിലുമാണ് ഇവ വില്‍ക്കുന്നത്.

മിശ്രവിള കൃഷി സമ്പ്രദായം

സുഗന്ധവിളകള്‍ക്കു കൂട്ടായി കമുക്, മരച്ചീനി, പച്ചക്കറി വിളകള്‍, ഫലവൃക്ഷങ്ങള്‍, കിഴങ്ങുവര്‍ഗവിള കള്‍ എന്നിവയെല്ലാമുണ്ട്. ഗ്രാമ്പൂ വിന്റെ വിളവെടുപ്പിനു താങ്ങു കമ്പു കള്‍ കെട്ടുന്നതിനു വേണ്ടിയാണ് കമുക് നട്ടുപിടിപ്പിച്ചതെങ്കിലും കാര്യ മായ പരിചരണമില്ലാതെ ശരാശരി രണ്ടു ക്വിന്റല്‍ കൊട്ടടക്ക 80 മരങ്ങളില്‍ നിന്നു ലഭിക്കുന്നു. മഴക്കാലത്തിനു മുമ്പ് ബോര്‍ഡോ മിശ്രിതം തളിച്ചു കൊടുക്കുന്നതാണ് ഒരു പ്രധാന കൃഷിപ്പണി. വിളവെടുപ്പു രസകരമാ ണ്. തൊട്ടടുത്തു തന്നെയുള്ള വന ത്തില്‍ നിന്നു വരുന്ന വാനരന്മാര്‍ പഴുത്ത അടയ്ക്ക പറിച്ചു താഴെയിടു ന്നതിനാല്‍ വിളവെടുപ്പിനുള്ള ചെല വു തുലോം കുറവാണ് !! ഈ വാനര സേന തന്നെ തെങ്ങിലെ കരിക്കു പറിച്ചു നശിപ്പിക്കുന്നതിനാല്‍ തെങ്ങു കൃഷി വ്യാപകമാക്കിയിട്ടില്ല. ഉള്ള തെങ്ങുകളില്‍ നിന്നു മികച്ച വരുമാനം ലഭിക്കുന്നു. ഇളനീരിനു നല്ല വിപണി യുള്ളതിനാല്‍ കുറച്ചുകുള്ളന്‍ ഇന ങ്ങളും ഇപ്പോള്‍ തോട്ടത്തിലുണ്ട്.

മരച്ചീനി, ചേമ്പ്, ചേന എന്നിവ യാണ് പ്രധാന കിഴങ്ങുവര്‍ഗവിളകള്‍. വന്യമൃഗ ശല്യമാണ് ഒരു പ്രധാന തടസം. ഇതിനെ നേരിടാന്‍ മരച്ചീനിയില്‍ ഒരു നൂതന നടീല്‍ സമ്പ്രദായം പരീക്ഷിച്ചു. കപ്പത്ത ണ്ടിനെ ചെറിയ കഷണങ്ങളാക്കി മുറിച്ചു നടുന്നതിനു പകരം ഒറ്റ കപ്പത്തണ്ട് മുറിക്കാതെ നട്ടു. വലിയകുടം പോലെ മണ്ണുകൂട്ടി വളങ്ങള്‍ ചേര്‍ത്തു നീള മുള്ള ഒരു കപ്പത്തണ്ടു നടണം. ഇതിനു മുകളിലായി രണ്ടടി ഉയര ത്തില്‍ തണ്ടിലെ തൊലി രണ്ടിഞ്ചു വീതിയില്‍ വലയം പോലെ നീക്കം ചെയ്യണം. തൊലി മാറ്റിയ ഭാഗം ഒരു പ്ലാസ്റ്റിക് നാട കൊണ്ട് ചുറ്റി വയ് ക്കണം. ഇതിനെ എല്ലാ ഭാഗത്തു നിന്നും മൂടിക്കൊണ്ട് മണ്ണ്, ചകിരിച്ചോറ്, മണ്ണിരകമ്പോസ്റ്റ്, കുമ്മായം എന്നിവ ചേര്‍ത്ത ചാക്ക് അടുത്തതട്ടില്‍ വയ്ക്കണം. ഇതേ പോലെ രണ്ടാമതൊരു തട്ടുകൂടി മുകളില്‍ വച്ച് മൂന്നു തട്ടുകളിലായി കിഴങ്ങ് ഉത്പാദിപ്പിക്കാം. ഇപ്രകാരം മൂന്നു തട്ടുകളില്‍ നിന്നായി 22 കിലോ വരെ കപ്പ ലഭിച്ചു. ഈ രീതിയില്‍ കൃഷി ചെയ്താല്‍ വന്യജീവി ആക്രമണം കുറവായിരിക്കും. ഇതേ പോലെ വലിയ ചാക്കുകളില്‍ നടീല്‍ മിശ്രിതം നിറച്ച് വായ് ഭാഗം തുന്നി തിരശ്ചീനമായി കിടത്തി അതിലും കപ്പത്തണ്ടു നടാം. ഇത്തരം ചാക്കു കളുടെ നടുഭാഗത്ത് ഒരു ദ്വാരമിട്ട് അതിലാണ് ചെറിയ കപ്പതണ്ടുകള്‍ നടുന്നത്. ഈ രീതിയില്‍ എലി ശല്യവും കുറവാണ്.


ഫലവൃക്ഷങ്ങളാല്‍ സമ്പന്നമാണ് ഈ തോട്ടം. വാഴ, മാവ്, പ്ലാവ്, പപ്പായ, മാങ്കോസ്റ്റീന്‍, റംബുട്ടാന്‍, അവക്കാ ഡോ, സപ്പോട്ട, അമ്പഴം, ആത്തച്ചക്ക, മുള്ളാത്ത, പാഷന്‍ ഫ്രൂട്ട് എന്നിവയെല്ലാം തോട്ടത്തി ലുണ്ട്. ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് എന്നിവയില്‍ ജാന്‍സിക്ക് നല്ല വൈദ ഗ്ധ്യമുള്ളതിനാല്‍ തൈകള്‍ പല തും സ്വയം ഉത്പാദിപ്പി ച്ചെടുത്ത വയാണ്. ഭാവിയില്‍ അധിക വരുമാനത്തിന് കൃഷി സ്ഥലത്തിനു ചുറ്റും തേക്കു വച്ചിട്ടുണ്ട്. പാട്ട കൃഷിയും നടത്തുന്നു.

കൃഷി വൈവിധ്യം

പശുവളര്‍ത്തല്‍, മണ്ണിര കമ്പോസ്റ്റ് യൂണിറ്റ്, അലങ്കാര- ശുദ്ധജല മത്സ്യ കൃഷി, തേനീച്ച വളര്‍ത്തല്‍, മഴമറ കൃഷി, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം എന്നിവയെല്ലാമുണ്ടിവിടെ. കോഴിക്കോട് കെവികെയുടെ നേതൃത്വത്തിലാണ് സംയോജിതകൃഷി സംവിധാനം. വീടിനു സമീപമുള്ള ചരിഞ്ഞ പാറക്കെട്ടില്‍ നല്ല സൂര്യ പ്രകാശം കിട്ടുന്നതിനാല്‍ ഇവയില്‍ കോണ്‍ക്രീറ്റ് തട്ടുകള്‍ നിര്‍മിച്ച് ഇവയ്ക്കു മുകളിലായി ചാക്കുകളില്‍ ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, പച്ചക്ക റികള്‍ എന്നിവ കൃഷി ചെയ്യുന്നു. മീന്‍കുള ത്തിലെ പോഷക സമ്പു ഷ്ടമായ വെള്ളമാണ് ജലസേചന ത്തിന് ഉപയോഗിക്കുന്നത്. വിവിധ അലങ്കാര മത്സ്യങ്ങളും തിലാപ്പി യയുമാണ് ഇവിടെ വളരുന്നത്. ശീതകാല പച്ചക്കറികളായ കാബേജും കോളി ഫ്‌ളവറും നന്നായി വിളയുന്നു. പ്രോട്രേയില്‍ ഇവയുടെ തൈ കളുണ്ടാ ക്കി വില്‍ക്കുന്നുമുണ്ട് ജാന്‍സി.

ജൈവകൃഷിയുടെ മാതൃക

നാടന്‍ പശുവിനെ വളര്‍ത്തുന്ന തിനാല്‍ കൃഷി ആവശ്യത്തിനുള്ള ജൈവവളം ഇവിടെ നിന്നു തന്നെ ലഭിക്കുന്നു. രണ്ടു മണ്ണിര കമ്പോസ്റ്റ് യൂണിറ്റില്‍ നിന്നു ലഭിക്കുന്ന കമ്പോസ്റ്റും കൃഷിക്കുപയോഗിക്കുന്നു. തോട്ടത്തില്‍ രാസവളങ്ങള്‍ ഉപയോഗിക്കാറേയില്ല. പച്ചിലവള പ്രയോഗവും പുതയിടലും അനുവര്‍ത്തിക്കുന്നു. ജൈവകൃഷിയിലൂടെ ഉയര്‍ന്ന ഉത്പാ ദനം സാധ്യമാണെന്നാണ് ഇവരുടെ പക്ഷം.

കാവിലുംപാറ പഞ്ചായത്തിലെ മികച്ച വനിതാ കര്‍ഷക പുരസ് കാരവും ജാന്‍സിക്കു ലഭിച്ചിട്ടുണ്ട്. കാര്‍ഷിക സംരംഭങ്ങള്‍, ആടുവളര്‍ ത്തല്‍, സ്‌ട്രോബറി കൃഷി എന്നിവയൊക്കെ ചെയ്യാനുള്ള തയാറെടുപ്പിലാണു ജാന്‍സി. മാതാപിതാക്കള്‍ക്കു പൂര്‍ണപിന്തുണയുമായി ഗവേഷക വിദ്യാര്‍ഥിയായ മകള്‍ എയ്ഞ്ചല്‍ മരിയയുമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജാന്‍സി തോമസ്, മൂക്കംതോട്ടത്തില്‍, കുണ്ടുതോട് പോസ്റ്റ്, കാവിലുംപാറ (വഴി), കോഴിക്കോട്- 673 513. ഫോണ്‍ : 79944 15 294.

ഡോ. പി.എസ്. മനോജ്, ഡോ. പി. രാതാകൃഷ്ണന്‍
ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം, കോഴിക്കോട്