തെങ്ങിന്‍തോപ്പിലും നടാം കുറ്റിക്കുരുമുളക്
തെങ്ങിന്‍തോപ്പിലും നടാം കുറ്റിക്കുരുമുളക്
ഇതു നടീല്‍ കാലമാണല്ലോ? തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായി കുറ്റികുരുമുളകു വളര്‍ത്താം. 2 x 2 മീറ്റര്‍ അകലത്തില്‍ കൃഷി ചെയ്യാം. പൂച്ചട്ടികളിലോ ഗ്രോ ബാഗിലോ ആണ് നടുന്നതെങ്കില്‍ ടെറസിലോ മട്ടുപ്പാവിലോ വളര്‍ത്താം. നിലത്താണ് നടുന്നതെങ്കില്‍ ഒന്നരയടി സമചതുരത്തില്‍ കുഴിയെടുത്ത് മേല്‍മണ്ണും ജൈവവളവും ചേര്‍ത്തു കുഴിനിറച്ച ശേഷം വേരുപിടി പ്പിച്ച തൈകള്‍ നടാം. സാധാരണയായി താങ്ങുമരങ്ങളില്‍ പടര്‍ത്തിയാണ് കുരുമുളകു വളര്‍ത്തുന്നത്. പക്ഷെ താങ്ങുമരങ്ങളില്ലാതെതന്നെ ഒരു വീട്ടിലേക്കാ വശ്യമായ കുരുമുളക് ഒരു ചെടിച്ചട്ടിയിലോ ഗ്രോബാഗിലോ ഉത്പാദിപ്പിക്കാന്‍ സാധിക്കും.

എങ്ങനെ കുരുമുളകിനെ കുറ്റിയാക്കാം?

കുറ്റിച്ചെടിയായി വളര്‍ത്തുന്ന കുരുമുളകിനെയാണ് ബുഷ്‌പെപ്പര്‍ അഥവാ കുറ്റിക്കുരുമുളകെന്നു വിളിക്കു ന്നത്. നന്നായി വിളവു ലഭിക്കുന്ന മാതൃവള്ളികളില്‍ നിന്നു വശങ്ങളിലേക്കു വളരുന്ന കണ്ണിത്തലകളില്‍ നിന്നു വേണം നടീല്‍വസ്തു തെരഞ്ഞെടുക്കേണ്ടത്. ഈ ശിഖരങ്ങളെ മൂന്നു മുതല്‍ അഞ്ചുവരെ മുട്ടുകളുള്ള കഷണങ്ങളാക്കി നടാന്‍ ഉപയോഗിക്കാം. മണ്ണില്‍ നടുന്ന ഭാഗം മൂര്‍ച്ചയുള്ള കത്തികൊണ്ട് ചരിച്ചു മുറിക്കുക. നടുന്നതിനു മുമ്പ് ചുവടറ്റം ഇന്‍ഡോള്‍ ബ്യൂട്ടറിക് ആസിഡ് (1 ഗ്രാം / ലിറ്റര്‍), കേരാഡിക്‌സ്, റൂട്ടെക്‌സ് പോലുള്ള ഹോര്‍മോണുകളുടെ ലായനിയില്‍ 45 സെക്കന്റ് മുക്കി വയ്ക്കുന്നത് വേഗം വേരു പിടിക്കുന്ന തിനു സഹായിക്കും.

പല രീതികളില്‍ കുറ്റിക്കുരുമുളക് വേരുപിടിപ്പിച്ചെടുക്കാം. ഏറ്റവും ലളിതമായി നടീല്‍ മിശ്രിതം നിറച്ച പോളി ബാഗുകളില്‍, മേല്‍പറഞ്ഞ പ്രകാരം തയാറാക്കിയ നടീല്‍വസ്തു നട്ടശേഷം, തണല ത്തുവച്ച് വേരുപിടിപ്പിക്കാം. ചെടി കള്‍ക്ക് ആവശ്യത്തിനുള്ള ഈര്‍പ്പം ലഭിക്കുന്ന തരത്തില്‍ നന നല്‍കണം. വേരുപിടിച്ച് വളര്‍ന്നു വരുമ്പോള്‍ ഒന്നു രണ്ടാഴ്ച ഇടവിട്ട് 15 ഗ്രാം കട ലപ്പിണ്ണാക്കും 30 ഗ്രാം വേപ്പിന്‍ പി ണ്ണാക്കും ചേര്‍ത്തു കൊടുക്കുന്നത് ന ല്ലതാണ്. ഇങ്ങനെ തയാറാക്കിയെടു ക്കുന്ന കുരുമുളകു ചെടികള്‍ കുറ്റി ച്ചെടിയായിത്തന്നെ നില്‍ക്കുകയും, കായ്ക്കുകയും ചെയ്യും.

ഏകദേശം രണ്ടു മൂന്നു മാസം കൊണ്ട് തൈകള്‍ക്ക് നല്ല വേരുപടലം രൂപപ്പെടും. ഈ സമയം, തൈകള്‍ ചുവട്ടിലെ മണ്ണിളകാതെ നടീല്‍ മിശ്രിതം നിറച്ച വലിയ ചട്ടിയിലേ ക്കോ, ചാക്കിലേക്കോ, ഗ്രോ ബാഗി ലേക്കോ മാറ്റാം. നടീല്‍ മിശ്രിതം തയാറാക്കാനായി മണ്ണ്, മണല്‍, ചാണ കപ്പൊടി എന്നിവ തുല്യ അളവില്‍ കൂട്ടിയോജിപ്പിച്ചാല്‍ മതി. െ്രെടക്കോ ഡര്‍മ ചേര്‍ത്തു സമ്പുഷ്ട മാക്കിയ ചാണകപ്പൊ ടി ഉപയോ ഗിക്കുന്നത് വാട്ടരോഗ ത്തെയും വേരു ചീയലി നെയും ഒരു പരിധിവരെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. മാറ്റിനട്ട ആദ്യ രണ്ടാഴ്ച ചട്ടികള്‍ തണലത്തു തന്നെ വയ്ക്കുന്നതാണു നല്ലത്. ക്രമേണ, ഭാഗികമായി തണ ലുള്ള സ്ഥലത്തേക്കു മാറ്റാം.

പടര്‍ന്നു കയറുന്ന പ്രകൃതമുള്ള, നീളമുള്ള കേറ് വള്ളികള്‍ അഥവാ കേറ്തലപ്പുകള്‍ വളര്‍ന്നു വരുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ അവ മുറിച്ചു നീക്കണം. വര്‍ഷത്തില്‍ മൂന്നു നാലു തവണ അഴുകിപ്പൊടിഞ്ഞ കാലിവളം, മണ്ണിരക്കമ്പോസ്റ്റ് തുടങ്ങിയ ജൈവ വളങ്ങള്‍ ചെറിയ അളവില്‍ ചേര്‍ത്തു കൊടുക്കാം. നല്ല ഉത്പാദന ക്ഷമത യുള്ള കുരുമുളക് ഇനങ്ങളുടെ കായ്ഫലം തരുന്ന മൂപ്പെത്തിയ കണ്ണിത്ത ലകള്‍ വേരുപിടിപ്പിച്ച് കുറ്റിക്കുരുമുള കായി വളര്‍ത്തിയാല്‍ നല്ല ഫലം പ്രതീക്ഷിക്കാം.


നിറയെ തിരികളോടു കൂടി നില്‍ക്കുന്ന കുറ്റികുരുമുളക് ചെടി കള്‍ ഒരു മനോഹര കാഴ്ചയാണ്. അതുകൊണ്ടുതന്നെയാണ് കുറ്റികുരു മുളകിനെ ഒരു അലങ്കാര ച്ചെടിയായി ഉപയോഗിക്കുന്നത്.പൂച്ചട്ടികളില്‍ വളര്‍ത്തിയെ ടുത്ത, ഒരു വര്‍ഷത്തി നുമേല്‍ പ്രായമുള്ള കുറ്റികുരുമുളക് ചെടികള്‍ക്ക് വിപണിയില്‍ എപ്പോഴും ആവശ്യക്കാരേറെയാണ്. നല്ല വില യും ലഭിക്കും. അതുപോലെ തന്നെ കുറ്റികുരുമുളക് തൈകള്‍ക്കും നല്ല ഡിമാന്‍ഡാണ്. നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കേരളീയ പാചകത്തില്‍ വ്യത്യസ്ത ഉപയോഗ ങ്ങളുള്ള പച്ച കുരുമുളക് ലഭിക്കാറി ല്ലെന്ന പ്രശ്‌നത്തിനുള്ള പരിഹാരം കൂടിയാണ് കുറ്റിക്കുരുമുളക്. ഫ്‌ളാറ്റു കളുടെ മട്ടുപ്പാവില്‍ പോലും ഇന്ന് പലരും കുറ്റികുരുമുളകിന് ഇടം നല്‍കിയിട്ടുണ്ട്. രുചിമികവു കൊണ്ട് ലോകപ്രസിദ്ധമായ കേരളത്തിലെ കുരുമുളക് ഇനി നമ്മുടെ ഓരോടു ത്തരുടെയും വീടുകളില്‍ തഴച്ചു വള രട്ടെ.

കുറ്റികുരുമുളകിന്റെ പരിചരണം

* വാട്ടരോഗം, തണ്ടുചീയല്‍ എന്നിവ നിയന്ത്രിക്കാന്‍ ചെടി യൊന്നിന് 10 ഗ്രാം വീതം ട്രൈക്കോഡര്‍മ മണ്ണില്‍ ചേര്‍ത്തു കൊടുക്കാം.
* മഴക്കാലത്ത് ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടി നില്‍ ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
* രോഗനിയന്ത്രണത്തിന് സ്യുഡോമോണസ് 20 ഗ്രാം ഒരു ലിറ്റ ര്‍ വെള്ളത്തില്‍ കലക്കിയ ലായനി ചെടികളില്‍ തളിക്കുന്നതും ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്.
* കുറ്റികുരുമുളകിന്റെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ കഴിയുന്ന മൂന്നു തരം മിത്രബാക്ടീരിയകള്‍ അടങ്ങിയ ബയോകാപ്‌സ്യൂളുകള്‍ നിര്‍ദിഷ്ട രീതിയില്‍ ലായനി തയാറാക്കി ചുവട്ടില്‍ ഒഴിച്ചു കൊ ടുക്കാം.
* കൂടുതല്‍ വെയില്‍ ഏല്‍ക്കുന്നത് കുറ്റികുരുമുളകിന് നല്ലതല്ല. വെയില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ഇലകളില്‍ കറുത്ത പുള്ളികള്‍ വരുകയും ക്രമേണ ഇലകള്‍ മഞ്ഞളിച്ചു കൊഴിഞ്ഞു പോകുകയും ചെയ്യും. തുറസായ സ്ഥലങ്ങളില്‍ വേനല്‍ക്കാലത്ത് വലവിരിച്ചു കെട്ടി ചെറിയ തണല്‍ കൊടുക്കേണ്ടിവരും.
* കുറ്റികുരുമുളക് ചെടികള്‍ നട്ടഅതേ വര്‍ഷം തന്നെ തിരിയിടാന്‍ തുടങ്ങും. നല്ല പരിചരണം നല്‍കുന്ന കുറ്റികുരുമുളകില്‍ വര്‍ഷം മുഴുവന്‍ തിരികളുണ്ടാവും. രണ്ടാം വര്‍ഷം മുതല്‍ ഒരു ചെടിയില്‍ നിന്ന് ഏകദേശം ഒരു കിലോ പച്ചക്കുരുമുളകു വരെ ലഭിക്കാം.

ഡോ. പ്രവീണ ആര്‍., ഡോ. ലിജോ തോമസ്
ശാസ്ത്രജ്ഞര്‍, ഭാരതീയ സുഗന്ധവിള, ഗവേഷണ കേന്ദ്രം- ഐസിഎആര്‍, കോഴിക്കോട്. ഡോ. പ്രവീണ ആര്‍ ഫോണ്‍: 94475 68 555.