പൂന്തോട്ടത്തിലെ പൂച്ച നഖങ്ങള്‍
ആകര്‍ഷകമായ പൂവും ശാന്തശീലനായ മാര്‍ജാരനും തമ്മില്‍ ഒരു ബന്ധവുമില്ലെങ്കിലും ഈ പൂച്ചെടിക്കു പേര് പൂച്ച നഖമെന്നു തന്നെ! ഇംഗ്ലീഷില്‍ 'കാറ്റ്സ് ക്ലാ'. സസ്യനാമം 'ഡോളികാന്‍ഡ്ര അംഗിസ് കാറ്റി'. ഏതു പ്രതലത്തിലും പറ്റിപ്പിടിച്ചു വളരാന്‍ സഹായിക്കുന്ന ചുരുള്‍വേരു കള്‍ക്കു പൂച്ചനഖങ്ങളോടുള്ള സാദൃശ്യമാണ് ഇത്തരത്തില്‍ വിചിത്രമാ യ ഒരു പേരുകിട്ടാന്‍ കാരണം. സസ്യനാമത്തിലെ 'അംഗിസ് കാറ്റി'എന്ന ലാറ്റിന്‍ പദത്തിന് 'പൂച്ച നഖം' അഥവാ 'കാറ്റ്‌സ് ക്ലാ' എന്നുമര്‍ഥമുണ്ട്. മൂന്നു നഖങ്ങള്‍ പോലെയാണിവയുടെ ചുരുള്‍വേരുകള്‍. ഓരോ വേരിന്റെ അറ്റത്തും കൊളുത്തുപോലെ ഒരു ഭാഗമുണ്ട്. ഇതുപയോഗിച്ചാണ് ഇവ പറ്റി വളരുന്നത്. അല്ലാതെ പൂവും പൂച്ചയുമായി പുലബന്ധം പോലുമില്ല എന്നതാണ് പരമാര്‍ഥം. കാറ്റ്സ് ക്ലാ ക്രീപ്പര്‍, ഫണല്‍ ക്ലാ ക്രീപ്പര്‍, കാറ്റ്സ് ക്ലാ ട്രംപറ്റ് എന്നെല്ലാം വിളിപ്പേരുകളുമുണ്ട്. ദ്രുതഗതി യില്‍ വളരുന്ന വള്ളിച്ചെടിയാണിത്.

തണ്ടുകള്‍ വളരെ ദൃഢതരമാണ്. അനുകൂല സാഹചര്യത്തില്‍ 10 മീറ്ററിലേറെ ഉയരും. തണ്ടില്‍ നിന്നുള്ള കനം കുറഞ്ഞ ചുരുള്‍വേരുകള്‍ എറിഞ്ഞ് പറ്റിപിടിച്ചാണ് പോക്ക്. 'റ്റെന്‍ഡ്‌റില്‍' എന്നാണിവയ്ക്കു പറയുക. നിത്യഹരിതമായ കടുംപച്ചിലകളും ഒറ്റക്കോ രണ്ടും മൂന്നും ചേര്‍ന്ന് കൂട്ടായി വളരുന്ന മഞ്ഞപ്പൂക്കളുമാണ് ഈ ചെടിയുടെ പ്രത്യേകത. പൂക്കള്‍ക്ക് 4 -5 സെന്റീമീറ്റര്‍ വ്യാസമുണ്ടാകും. സമുദ്രനിരപ്പില്‍ നിന്ന് 600 മീറ്ററിലേറെ ഉയരമുള്ള മധ്യ- ദക്ഷിണ അമേരിക്കകളിലെ ഉഷ്ണമേഖലാ വനങ്ങളുടെ സന്തതിയാണ് ഈ പുഷ്പസുന്ദരി. ദ്രുത വളര്‍ച്ചാസ്വഭാവം നിമിത്തം ഇതിനെ ചിലയിടങ്ങളി ലെങ്കിലും ഒരു കളച്ചെടിയായി കാണു ന്ന അരസികന്മാരുമുണ്ട്. പൂര്‍ണ സൂര്യ പ്രകാശത്തില്‍ നന്നായി വളരാനും നിറയെ പുഷ്പിക്കാനും ഇഷ്ടപ്പെടുന്ന ഈ പൂച്ചെടി വളര്‍ത്താനും എളുപ്പം.


തണ്ടുകള്‍ മുറിച്ചു നട്ട് ഈ പൂച്ചെടി വളര്‍ത്താം. ധാരാളം പച്ചിലകളുള്ള നാലു മുതല്‍ ആറ് ഇഞ്ചു വരെ നീളമുള്ള കഷണങ്ങളാണ് നന്ന്. ചുവട്ടിലെ ഇലകള്‍ നീക്കി ഇത് മണലും അല്പം ജൈവവളവും കലര്‍ത്തിയ പോട്ടിംഗ് മിശ്രിതം നിറച്ച ട്രേയില്‍ നടുക.ഒരു പോളിബാഗോ മറ്റോ കൊണ്ട് ട്രേ മൂടി ഈര്‍പ്പം നില നിര്‍ത്താനായാല്‍ രണ്ടാഴ്ച മതി തണ്ടിനു വേരുപിടിക്കാന്‍. വേരു പിടിച്ചാല്‍ അത്യാവശ്യം വെയിലുള്ള വെള്ളക്കെട്ടിലാത്ത സ്ഥലത്തേക്കു ഒരുക്കി മാറ്റി നടാം. ചെടി വളരുന്ന തനുസരിച്ചു ജൈവവളങ്ങള്‍ ചേര്‍ത്ത് വളര്‍ച്ച ത്വരിതപ്പെടുത്താം. വളര്‍ച്ച നോക്കി ഇടയ്ക്കിടെ കൊമ്പു കോതിവിട്ടാല്‍ കൂടുതല്‍ നന്നായി വളര്‍ന്നു ധാരാളം പുതിയ പൂക്കള്‍ വിടരും. വരള്‍ച്ചയെ സഹിക്കാനുള്ള കഴിവ് ഏറെയുള്ള ഈ പൂച്ചെടി ഉദ്യാനഭംഗിയേക്കാളുപരി ലാന്‍ഡ് സ്‌കേപ്പിംഗിന് അത്യുത്തമമാണ്. കൂടാതെ കമാനങ്ങളിലും പെര്‍ഗോള കളിലും ഒക്കെ വളര്‍ത്തി പുഷ്പ സമൃദ്ധിയോടെ നിലനിര്‍ത്താന്‍ എത്രയും അനുയോജ്യമാണ് ഈ പൂച്ചെടി. അലങ്കാരഭംഗി പോലെ തന്നെ ഇതിന് ഔഷധ മേന്മകളുമുണ്ട്. നാട്ടുവൈദ്യത്തില്‍ ഇത് മികച്ച മലമ്പനി നാശിനിയാ ണ്. പനി മാറാനും ഉദരകൃമികളെ നശിപ്പി ക്കാനും ഉത്തമം. ഗ്യാസ്‌ട്രൈറ്റിസ്, അള്‍സര്‍, അര്‍ബുദം തുടങ്ങിയവ യുടെ ചികിത്സയിലും ഉപയോ ഗിക്കുന്നു. കേരളത്തിലെ വീട്ടുദ്യാന ങ്ങള്‍ക്കും അനായാസം ഇണങ്ങി വളരുന്ന ഉദ്യാന സുന്ദരിയാണ് കാറ്റ്‌സ്‌ക്ലാ എന്ന മഞ്ഞ സുന്ദരി.

സീമ സുരേഷ്
ജോയിന്റ് ഡയറക്ടര്‍, കൃഷിവകുപ്പ്, തിരുവനന്തപുരം